മാരുതിയെ പിന്തുടര്ന്ന് ഹ്യൂണ്ടായ്, കാറുകള്‍ക്ക് കിടിലന്‍ ഡിസ്കൗണ്ട്; വില കുറഞ്ഞത് ഈ മോഡലുകള്‍ക്ക്
ന്യൂഡല്‍ഹി: മാരുതി സുസുക്കിക്ക് പിന്നാലെ കിടിലന്‍ ഡിസ്കൗണ്ടുമായി ഹ്യൂണ്ടായി. ഗ്രാന്‍ഡ് ഐ10 നിയോസ്, വെന്യൂ, എക്സ്റ്റര്‍, വെര്‍ന എന്നീ കാറുകള്‍ അടക്കം വമ്പന്‍ ഡിസ്കൗണ്ടുകളാണ് ഇപ്പോള്‍ നല്‍കുന്നത്. ഉത്സവ സീസണുകളുടെ ഭാഗമായിട്ടാണ് ഹ്യൂണ്ടായ് കിടിലന്‍ ഡിസ്കൗണ്ടുകള്‍ പ്രഖ്യാപിച്ചിരുന്നു.
അടുത്തിടെ ഹ്യൂണ്ടായിയുടെ പല മോഡലുകളും വില്‍പ്പനയില്‍ കുതിപ്പുണ്ടാക്കിയിരുന്നു. അടുത്തിടെ കോമ്പാക്ട് എസ്യുവികളില് വലിയ മാറ്റവും ഹ്യൂണ്ടായ് അടുത്തിടെ വരുത്തിയിരുന്നു. ഒക്ടോബറില്‍ ഹ്യൂണ്ടായ് അവരുടെ ഏറ്റവും വലിയ വില്‍പ്പനയും രേഖപ്പെടുത്തിയിരുന്നു അതേസമയം മാരുതിയുമായി മത്സരിച്ചാണ് ഹ്യൂണ്ടായ് വലിയ നേട്ടങ്ങളുണ്ടാക്കിയിരിക്കുന്നത്.

ഹ്യുണ്ടായ് ഐ10 നിയോസ് കമ്പനിയുടെ ജനപ്രിയ മോഡലാണ്. ഹ്യൂണ്ടായ് എന്ന ബ്രാന്‍ഡിന്റെ തന്നെ മുഖമായി മാറിയ വാഹനങ്ങളില്‍ ഒന്നാണ് ഐ10 നിയോസ്. ഇപ്പോള്‍ ഈ മോഡലിനും ഹ്യൂണ്ടായ് വില കുറച്ചിട്ടുണ്ട്. സിഎന്‍ജി, എഎംടി വേരിയന്റുകള്‍ക്ക് 35000 രൂപ വരെയാണ് ഡിസ്കൗണ്ട്. പെട്രോള്‍ മാനുവല്‍ വേരിയന്റുകള്‍ക്ക് 45000 രൂപ വരെയാണ് വില കുറഞ്ഞിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി പതിനായിരം രൂപയും ഇതോടൊപ്പം ലഭിക്കും.
ഉത്സവ സീസണില്‍ വില്‍പ്പന സകല ബ്രാന്‍ഡുകള്‍ക്കും വര്‍ധിച്ചിട്ടുണ്ട്. മാരുതി സുസുക്കി അടക്കം ഈ വിലക്കുറവ് നേട്ടമായി മാറിയിരുന്നു. അതും പരിഗണിച്ചാണ് ദീപാവലി കഴിഞ്ഞിട്ടും ഉത്സവ കാല ഓഫര്‍ നീട്ടിയിരിക്കുന്നത്.
ഹ്യൂണ്ടായിയുടെ തന്നെ ഓറയ്ക്കും ഇപ്പോള്‍ ഡിസ്കൗണ്ടുണ്ട്. സിഎന്‍ജി-പെട്രോള്‍ വേരിയന്റുകള്‍ക്ക് 20000 രൂപയാണ് ഡിസ്കൗണ്ട്. പതിനായിരം രൂപയാണ് എക്സ്ചേഞ്ച് ബോണസിലൂടെ ലഭിക്കുക. എക്സ്റ്ററിന്റെ പെട്രോള്‍ വേരിയന്റിന് 30000 രൂപയാണ് ഡിസ്കൗണ്ട്. സിഎന്‍ജി വേരിയന്റിന് 20000 രൂപയും ഡിസ്കൗണ്ടുണ്ട്. അഡീഷണല്‍ ആക്സസറികള്‍ക്ക് 18000 രൂപ അധിക ഡിസ്കൗണ്ടുമുണ്ട്.
ഹ്യൂണ്ടായിയുടെ ഏറ്റവും വലിയ ജനകീയ മോഡലായ ഐ20ക്ക് 30000 രൂപയാണ് എന്‍ ലൈന്‍ വേരിയന്റിന് കുറയുന്നത്. ഐവിടി വേരിയന്റിനും ഇത്ര തന്നെ ഡിസ്കൗണ്ട് ലഭിക്കും. 1.2 ലിറ്റര്‍ മാനുവല്‍ വേരിയന്റിന് 45000 രൂപയും പതിനായിരം രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും.
വെന്യുവിന്റെ 1.2 ലിറ്ററിന് 50000 രൂപ എസ്, എസ്(ഒ) വേരിയന്റുകള്‍ക്ക് കുറഞ്ഞിട്ടുണ്ട്. 15000 രൂപ എക്സ്ചേഞ്ച് ബോണസായും ലഭിക്കും. വെന്യു 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിന് 45000 രൂപയാണ് മാനുവല്‍-ഡിസിടി വേരിയന്റുകള്‍ക്കായി കുറഞ്ഞിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി പതിനായിരം രൂപയും ലഭിക്കും. വെന്യുവിന്റെ എന്‍-ലൈനിന് 45000 രൂപയാണ് ഡിസ്കൗണ്ട്. 15000 രൂപ എക്സ്ചേഞ്ച് ബോണസായും ലഭിക്കും.
വെര്‍നയ്ക്ക് 70000 രൂപ ഡിസ്കൗണ്ടാണ് ലഭിക്കുക. ഇതില്‍ എക്സ്ചേഞ്ചും ഉള്‍പ്പെടും. ടക്സോണിന് 50000 രൂപയാണ് ഡിസ്കൗണ്ട്. എക്സ്ചേഞ്ച് ബോണസായി 25000 രൂപയും ലഭിക്കും. പ്രീ ഫേസ് ലിഫ്റ്റ് അല്‍കസാറിന് 55000 രൂപ ഡിസ്കൗണ്ടും 30000 രൂപ എക്സ്ചേഞ്ച് ബോണസുമായും ലഭിക്കും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications