ഹ്യൂണ്ടായിയുടെ ഹൈഡ്രജന്‍ ഇവി വരുന്നു, ഇത് ഒന്നൊന്നര വരവാണ്; ലക്ഷ്യം ഇങ്ങനെ
ന്യൂഡല്‍ഹി: ഹ്യൂണ്ടായ് ഇന്ത്യന്‍ വിപണിയില്‍ അടക്കം ഇപ്പോള്‍ മുന്നേറ്റം നടത്തുന്നുണ്ട്. പുതിയൊരു മത്സരത്തിന് ഇപ്പോള്‍ ഇറങ്ങിയിരിക്കുകയാണ് ഹ്യൂണ്ടായ്. ഇനീഷ്യം ഹൈഡ്രജന്‍ കാര്‍ പുറത്തിറക്കിയിരിക്കുകയാണ് ഹ്യൂണ്ടായ്. ഇവ ഔദ്യോഗികമായി വിപണിയിലെത്തിയിരിക്കുകയാണ്. അണ്‍വെയില്‍ ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്.
ലോകത്തെ വിവിധ മാര്‍ക്കറ്റുകളില്‍ പവര്‍ട്രെയിന്‍ ഓപ്ഷനായിട്ടാണ് ഈ മോഡലിനെ ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത്. ഇലക്ട്രിക്കല്‍ വെഹിക്കിള്‍ വിഭാഗത്തില്‍ കുതിപ്പിനാണ് ഹ്യൂണ്ടായ് ഒരുങ്ങുന്നത്. ഇവി മാര്‍ക്കറ്റില്‍ കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കി വിപണി പിടിക്കാനുള്ള നീക്കമാണിത്. ഹൈഡ്രജന്‍ സാങ്കേതികവിദ്യയുടെ കരുത്താണ് ഇത്തവണ ഹ്യൂണ്ടായിക്കൊപ്പമുള്ളത്.

അതേസമയം ആരാധകര്‍ ഇവ പുറത്തിറക്കിയതോടെ തന്നെ ഞെട്ടിയിരിക്കുകയാണ്. പുത്തന്‍ ലുക്കിലാണ് ഈ ഇലക്ട്രിക് വെഹിക്കിള്‍ എത്തുന്നത്. എന്നാണ് ഇവ പുറത്തിറക്കുകയെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. 2025ല്‍ ഇവയുടെ ലോഞ്ചുണ്ടാവുമെന്നാണ് സൂചന. ഒരൊറ്റ ചാര്‍ജിന് 650 കിലോമീറ്ററാണ് ഇനീഷ്യല്‍ ഡ്രൈവ് ചെയ്യാനാവും.
ഇപ്പോഴുള്ള പല ഹ്യൂണ്ടായ് മോഡലുകളേക്കാള്‍ മുകളിലാണിത്. അതുകൊണ്ട് ഫാന്‍ ഫേവറിറ്റ് ആവാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഹ്യൂണ്ടായിയുടെ തന്നെ നെക്സോ ഹൈഡ്രജന്‍ കാര്‍ ഇതിനോടകം വിവിധ മാര്‍ക്കറ്റുകളില്‍ വിറ്റുപോയിട്ടുണ്ട്. ഇവ ഒറ്റ ചാര്‍ജിന് 600 കിലോമീറ്റര്‍ വരെയാണ് ഓടിക്കാനാവുക.
ഒരു വീടിന്റെ ഇലക്ട്രിസറ്റി ഗ്രിഡുമായി ഹ്യൂണ്ടായ് ഇനീഷ്യത്തെ കണക്ട് ചെയ്യാന്‍ സാധിക്കും. ഇതിലൂടെ ബാക്കപ്പ് വൈദ്യുതി വിതരണ സ്രോതസ്സായി ഇവയെ ഉപയോഗിക്കാവുന്നതാണ്. മറ്റൊരു ഇവിക്കും ഇല്ലാത്ത പ്രത്യേകതയാണ്. അതേസമയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന ഇനീഷ്യത്തിന്റെ ചിത്രങ്ങള്‍ നിര്‍മാണം പൂര്‍ത്തിയാവുമ്പോള്‍ ഇങ്ങനെ ആവണമെന്നില്ല.
ഇപ്പോഴത്തേത് ഏകദേശ ഡിസൈന്‍ മാത്രമാണ്. എന്നാല്‍ ഈ സ്റ്റൈല്‍ പ്രകാരം എന്തൊക്കെ പുതിയതുണ്ടാവുമെന്ന് ഊഹിക്കാവുന്നതാണ്. ആര്‍ട്ട് ഓഫ് സ്റ്റീല്‍ എന്നാണ് ഈ മോഡലിന്റെ ഡിസൈനിനെ ഹ്യൂണ്ടായ് വിശേഷിപ്പിക്കുന്നത്. എച്ച്ടിഡബ്ല്യു സിംപല്‍ ഡിസൈനിലുണ്ട്. 21 ഇഞ്ച് അലോയ് വീലാണ് മറ്റൊരു സ്റ്റൈലിഷ് ഫീച്ചര്‍.
ഇനീഷ്യത്തിന്റെ നിര്‍മാണം മൂന്ന് കാര്യങ്ങളില്‍ കേന്ദ്രീകരിച്ചാണെന്ന് ഹ്യൂണ്ടായ് പറയുന്നു. ഡ്രൈവ് റേഞ്ച്, പവര്‍ പെര്‍ഫോമന്‍സ്, സ്പേഷ്യസ് കാര്‍ഗോ-ക്യാബിന് ഏരിയ എന്നിവയാണ് ഈ മൂന്ന് കാര്യങ്ങള്‍. ഇതോടൊപ്പം സുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും മികച്ച ഫീച്ചറുകളും, കണ്‍വീനിയന്‍സ് ഫീച്ചറുകളും ഹ്യൂണ്ടായിയുടെ ഈ ഹൈഡ്രജന്‍ കാറിലുണ്ടായിരിക്കും. നെക്സോയെ അപേക്ഷിച്ച് കൂടുതല്‍ വലിയ ഇന്ധന ടാങ്കായിരിക്കും ഈ മോഡലിന് ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 201 ബിഎച്ച്പി വരെയാണ് പ്രതീക്ഷിക്കുന്നത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications