ഹ്യൂണ്ടായ് പൊളി മോഡലുമായി വരുന്നുണ്ട്, വെന്യു കംപ്ലീറ്റ് മാറും; ഫീച്ചറുകളില്‍ മാരുതിയോട് മത്സരം
ന്യൂഡല്‍ഹി: മാരുതി സുസുക്കി ആധിപത്യം പുലര്‍ത്തുന്ന ഓട്ടോ മൊബൈല്‍ മേഖലയില്‍ സ്വന്തം മേല്‍വിലാസം വളര്‍ത്തിയെടുത്തവരാണ് ഹ്യുണ്ടായ്. അവരുടെ ഓരോ കാറും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്. ഹ്യുണ്ടായിയുടെ വെന്യൂ കമ്പനിയുടെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നാണ്. ഇന്ത്യയില്‍ ഇവ ലോഞ്ച് ചെയ്തപ്പോള്‍ മുതല്‍ അതിവേഗമാണ് വിറ്റുതീര്‍ന്നത്. ഉപയോക്താക്കളെല്ലാം വെന്യുവിനെ അതിവേഗം ഏറ്റെടുത്തിരുന്നു.
ഹ്യുണ്ടായ് ഇപ്പോള്‍ ആരാധകര്‍ക്കായി പുതിയൊരു മോഡല്‍ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. വെന്യുവിന്റെ അടുത്ത തലമുറ കാറുകളാണ് പുറത്തിറക്കാന്‍ പോകുന്നത്. 2025ല്‍ ഇവ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇപ്പോള്‍ ടെസ്റ്റിങ് ഘട്ടത്തിലാണ് അടുത്ത തലമുറ വെന്യു ഉള്ളത്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹ്യുണ്ടായ് ഔദ്യോഗികമായി പുറത്തുവിട്ടതല്ല ഈ വിവരങ്ങള്‍. പുതിയ വെന്യുവിന്റെ എന്തെങ്കിലും ചിത്രങ്ങള്‍ ആദ്യമായിട്ടാണ് പുറത്തുവരുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത ചില മാറ്റങ്ങള്‍ വെന്യുവിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ബോക്സി ഷേപ്പില്‍ മാറ്റം വരാന്‍ സാധ്യതയില്ല.
ക്രെറ്റയിലും അല്‍കസാറിലും കണ്ടതുപോലെയുള്ള മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. എല്‍ഇഡി ഹെഡ്ലൈറ്റില് മാറ്റം വരാം. രണ്ട് വശങ്ങളിലുമായിട്ടുള്ള ഡിആര്‍എല്‍ ബാര്‍ സ്ട്രിപ്പും പ്രതീക്ഷിക്കാവുന്നതാണ്. പുറത്തുവന്ന ചിത്രങ്ങളില്‍ നിന്നുള്ള സൂചനകളാണിത്. മാരുതി സുസുക്കിയോടാണ് ഹ്യുണ്ടായ് ഈ ന്യൂജെന്‍ രംഗത്തിറക്കി മത്സരിക്കുന്നത്.
ബമ്പറിലും കാര്യമായ മാറ്റങ്ങളുണ്ടാവും. ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ ലുക്കിലാണ് ഇവ പ്രത്യക്ഷപ്പെടുക. മുന്‍ ഭാഗത്തുള്ള ഗ്രില്ലില്‍ അടക്കം ചെറിയ മാറ്റങ്ങളുണ്ടാവും. പാര്‍ക്കിങ് സെന്‍സറുകളും എഡിഎസ് മൊഡ്യുളുകളും ഫ്രണ്ടില്‍ തന്നെ കാണാനാവും.
ടോപ് എന്‍ഡ് വേരിയന്റുകളില്‍ കാണുന്ന പല ഫീച്ചറുകളും സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനില്‍ ലഭ്യമാവും. നിലവിലുള്ള പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ തന്നെയായിരിക്കും ഹ്യൂണ്ടായി ഉപയോഗിക്കുക. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്. 1.2 ലിറ്റര്‍ നാച്ചുറല്‍ ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എന്നീ ഓപ്ഷനുകളാണ് ഇവ ലഭ്യമാവുകയെന്നാണ് അഭ്യൂഹങ്ങള്‍.
ഹ്യുണ്ടായ് വില്‍പ്പന ഇടിയുന്നു
ഹ്യുണ്ടായിയുടെ വില്‍പ്പന ഓഗസ്റ്റ് മാസത്തില്‍ ഇടിയുകയാണ് ചെയ്തത്. ഹ്യുണ്ടായിയുടെ റീട്ടെയില്‍ വില്‍പ്പനയില്‍ 5.8 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത. മാരുതി സുസുക്കിയും ടാറ്റ മോട്ടോഴ്സും വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാരുതി സുസുക്കിക്ക് 3.9 ശതമാനവും, ടാറ്റ മോട്ടോഴ്സിന് 8 ശതമാനവുമാണ് വില്‍പ്പനയില്‍ ഇടിവുണ്ടായിരിക്കുന്നത്.
ഏപ്രിലിനും ഓഗസ്റ്റിനും ഇടയില്‍ പാസഞ്ചര്‍ വാഹനങ്ങളുടെ റീട്ടെയില്‍ വില്‍പ്പനയില്‍ വലിയ തിരിച്ചടിയാണ് നേരിട്ടതെന്ന് ഓട്ടോമേക്കേഴ്സ് സംഘടന പറഞ്ഞു. എസ്യുവികളുടെ വില്‍പ്പനയില്‍ മാത്രമാണ് കാര്യമായ വളര്‍ച്ചയുണ്ടായത്. എന്നാല്‍ ചെറു കാറുകളുടെ വില്‍പ്പന താഴേക്കാണ് രേഖപ്പെടുത്തിയത്.
-
ഈ നാളുകാരെ സ്വർണം തേടിവരും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി, ഇന്നത്തെ നാൾഫലം -
സ്വർണ വില ഇന്ത്യയിൽ കുത്തനെ വീഴുമോ? ആ നിർണായക പ്രഖ്യാപനം ഉണ്ടായാൽ ആശ്വാസം;കേന്ദ്രം കനിഞ്ഞാൽ.. -
ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ ഫലം Live: 20 കോടി ഈ ടിക്കറ്റിന്..! ആരാണാ ഭാഗ്യശാലി -
സ്വർണ വില ഔണ്‍സിന് 5000 ഡോളർ എത്തിയാൽ പിന്നെ വിലയിടിയും; കാരണം ഇതാണ്..;ഉടണ സ്വർണം വിൽക്കണോ? അറിയാം -
സണ്ണി ജോസഫ് ഇക്കുറി മത്സരിക്കും? കെപിസിസി അധ്യക്ഷന സ്ഥാനം നോട്ടമിട്ട് നേതാക്കൾ, ഷാഫിയും പരിഗണനയിൽ -
സ്വര്‍ണവില ഇന്ന് 1000 രൂപ വര്‍ധിച്ചു; 2 കാരണങ്ങള്‍ തിരിച്ചടി, ഒരു പവന് ആഭരണത്തിന് എത്ര നല്‍കണം? -
ക്രിസ്തുമസ്-ന്യൂയർ ബമ്പർ ഫലം; 20 കോടി ഈ നമ്പറിന്..മറ്റ് സമ്മാനങ്ങൾ അറിയാം -
'50 ലക്ഷവും ദിലീപിന്റെ ഡേറ്റും, പെണ്ണിനൊപ്പം പിടിച്ച് തുണിയില്ലാതെ ഓടി, എന്തൊക്കെ കേട്ടു': ശാന്തിവിള -
തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ;560 പേർക്ക് യാത്ര ചെയ്യാം, 22 സ്റ്റേഷൻ;200 കിമി വേഗത, വിശദീകരിച്ച് ഇ ശ്രീധരൻ -
'മലബാറിലെ ജനങ്ങളെ എന്താ തവിട് കൊടുത്തു വാങ്ങിച്ചതാണോ?'; അമൃത് ഭാരത് സ്റ്റോപ്പ് കുറഞ്ഞതിൽ സന്തോഷ് പണ്ഡിറ്റ് -
ലോകം മൂന്നാം മഹായുദ്ധത്തിലേക്ക്? യുഎസ് പടക്കപ്പലുകൾ ഇറാൻ തീരത്ത് -
യുഎസിന് കടുത്ത ഭാഷയിൽ ഇറാന്റെ മറുപടി; 'ഇതിലൊന്നും കുലുങ്ങില്ല, എന്തിനും ഞങ്ങൾ സജ്ജരാണ്'












Click it and Unblock the Notifications