Get Updates
Get notified of breaking news, exclusive insights, and must-see stories!

വിൽപ്പന കൂട്ടാൻ ഹ്യൂണ്ടായുടെ പതിനെട്ടാമത്തെ അടവ്..! വില 3 ലക്ഷം വരെ കുറയും, ഇത് തള്ളല്ല...

പുതുവർഷം വരാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2023 അവസാനിക്കാനിരിക്കെ വിൽപ്പന പരമാവധി വർധിപ്പിക്കാൻ ഓരോ കമ്പനികളും തങ്ങളുടേതായ മാർഗങ്ങൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ ഹ്യൂണ്ടായ് മോട്ടോർസ് പ്രഖ്യാപിച്ച പദ്ധതിയാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം.

തങ്ങളുടെ വിവിധ മോഡലുകൾക്ക് മൂന്ന് ലക്ഷം രൂപ വരെ വർഷാവസാന ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആനുകൂല്യങ്ങളിൽ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ബോണസ് എന്നിവ ഉൾപ്പെടുന്നു. നിലവിൽ ഒന്നിലധികം മോഡലുകൾക്ക് കമ്പനി ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.

hyundai

ഏറ്റവും കൂടുതൽ ഓഫർ ലഭ്യമാവുന്നത് കോന ഇലക്ട്രിക് മോഡലിനാണ്. മൂന്ന് ലക്ഷം രൂപ വരെ ഈ വാഹനം സ്വന്തമാക്കുമ്പോൾ ഉപയോക്താക്കൾക്ക് ലാഭിക്കാം. കോന ഇലക്ട്രിക് കാറിന് പുറമെ ഗ്രാൻഡ് i10 നിയോസ്, ഓറ, i20, വെർണ, അൽകാസർ, ടുക്‌സോൺ തുടങ്ങിയ മോഡലുകളാണ് ആനുകൂല്യങ്ങൾ ലഭ്യമാവുന്ന മറ്റ് മോഡലുകൾ.

ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്-48,000 രൂപ, ഹ്യൂണ്ടായ് ഓറ- 33,000 രൂപ, ഹ്യൂണ്ടായ് i20-20,000 രൂപ, ഹ്യൂണ്ടായ് വെർണ- 45,000 രൂപ, ഹ്യൂണ്ടായ് അൽകാസർ - 35,000 രൂപ, ഹ്യൂണ്ടായ് ട്യൂസൺ-1.50 ലക്ഷം, ഹ്യൂണ്ടായ് കോന ഇലക്ട്രിക്- 3 ലക്ഷം എന്നിങ്ങനെയാണ് ഓരോ മോഡലുകൾക്കും ലഭ്യമാവുന്ന ആനുകൂല്യങ്ങളുടെ പരിധി.

എന്നാൽ എക്‌സ്‌റ്റർ, വെന്യു, ക്രെറ്റ തുടങ്ങിയ ഹ്യൂണ്ടായുടെ ജനപ്രിയ എസ്‌യുവികൾക്ക് ഈ ആനുകൂല്യങ്ങളൊന്നും ലഭ്യമാവില്ല എന്ന പ്രത്യേകത കൂടിയുണ്ട്. ഡിസംബറിൽ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഹ്യൂണ്ടായുടെ പതിനെട്ടാമത്തെ അടവാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+