Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബത്തിൽ സൈനികരുണ്ടോ, എങ്കിൽ ആൾട്ടോ വിലക്കുറവിൽ വാങ്ങാം..! ചെയ്യേണ്ടത് ഇത്രമാത്രം...

രാജ്യത്തെ ഏറ്റവും ജനപ്രിയ ഹാച്ച്ബാക്ക് കാർ ഏതെന്ന ചോദ്യത്തിന് എല്ലാവരുടെയും മനസ്സിൽ തെളിയുന്ന ഒരു ചിത്രമുണ്ട്. അത് മറ്റാരുടേയുമല്ല, മാരുതി സുസുക്കി ആൾട്ടോയുടെ രൂപമാണ്. ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇത് ഇഷ്‌ടപെടുന്നവർ എല്ലാ പ്രായക്കാരുമുണ്ട് എന്നതാണ്. കാഴ്‌ചയിൽ കുഞ്ഞൻ ആണെങ്കിലും ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ച മാരുതിയുടെ മുൻനിര മോഡലാണിത്.

എന്നാൽ ഇപ്പോഴിതാ ഈ വാഹനം കാർ ക്യാന്റീൻ സ്‌റ്റോർ ഡിപ്പാർട്ട്‌മെന്റിലും അഥവാ സിഎസ്‌ഡിയിലും ലഭ്യമായിക്കഴിഞ്ഞു. ഇനി രാജ്യത്തെ സേവിക്കുന്ന എല്ലാ സൈനികർക്കും ഈ കാർ ഇവിടെ നിന്നും വാങ്ങാനാകും. എന്ന് മാത്രമല്ല വലിയ വിലക്കുറവും ഇവിടെ അവരെ കാത്തിരിക്കുന്നുണ്ട്. 87,000 രൂപയോളം വില കുറയും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവിടെ സൈനികർക്ക് ജിഎസ്‌ടി നൽകേണ്ടതില്ല എന്നതാണ് വിലക്കുറവിന് കാരണം.

maruti car alto k10

മാരുതി ആൾട്ടോ

ആൾട്ടോ കെ10ന്റെ ആകെ 7 വേരിയന്റുകൾ ഇത്തരത്തിൽ സൈനികർക്ക് ലഭ്യമാകും. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകളും, പെട്രോൾ, സിഎൻജി വേരിയന്റുകളിലായും നിങ്ങൾക്ക് ഇത് വാങ്ങാനാകും എന്നതാണ് ഏറ്റവും വലിയ ഗുണം. നിലവിൽ രാജ്യത്ത് 3.99 ലക്ഷം രൂപയാണ് ആൾട്ടോ കെ10ന്റെ എക്‌സ് ഷോറൂം വില.

അതേസമയം, ഈ വർഷം ഓഗസ്‌റ്റിൽ ആൾട്ടോ ബ്രാൻഡ് 45 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു. ആദ്യമായി 2000ൽ ആണ് ഈ മോഡൽ വിപണിയിൽ എത്തിച്ചത്. നിലവിലെ കെ10 പതിപ്പിന് പുറമെ 800 രൂപത്തിലും ഈ വാഹനം ലഭ്യമാണ്. എന്നാൽ ചില സാമ്പത്തിക പോരായ്‌മകൾ കാരണം ഈ വർഷം ഏപ്രിലിൽ ഈ പതിപ്പിന്റെ നിർമ്മാണം നിർത്തലാക്കിയിരുന്നു.

നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറുകളിൽ ഒന്ന് കൂടിയാണ് ആൾട്ടോ. ഇതിന് പുറമെ ഈ വാഹനത്തെ കൊടുത്താൽ ജനകീയമാക്കുന്നത് ഇതിന് മെയിന്റനൻസ് ചിലവ് മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+