സമ്പന്നരില്‍ ഒന്നാമനായ എംഎല്‍എ, പൂജയ്ക്ക് വെച്ചത് ആഡംബര കാറുകള്‍; നാഗരാജിന്റെ എസ്‌യുവി ശേഖരം ഇങ്ങനെ
ബെംഗളൂരു: നവരാത്രിയിലെ ഒന്‍പതാം ദിനത്തില്‍ രാജ്യം മുഴുവന്‍ ആയുധ പൂജ ആഘോഷിച്ചിരുന്നു. ആ ദിവസം കാറുകളും, ആയുധങ്ങളും മെഷീനുകളുമെല്ലാം പൂജയ്ക്ക് വെക്കുമെന്നാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എംടിബി നാഗരാജ് അന്ന് തന്റെ കാറുകളാണ് പൂജയ്ക്ക് വെച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഒന്നടങ്കം നാഗരാജിന്റെ കാര്‍ ശേഖരത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ്. കോടികള്‍ വില വരുന്ന ആഡംബര സെഡാനുകള്‍, എസ്‌യുവികള്‍, സൂപ്പര്‍ കാറുകള്‍ എന്നിവയെല്ലാം നാഗരാജിന്റെ കാര്‍ ശേഖരത്തിലുണ്ടായിരുന്നു. നാഗരാജിന്റെ കുടുംബാംഗങ്ങള്‍ എല്ലാം ആയുധ പൂജയുടെ ഭാഗമായിരുന്നു.

വിഎ സൂപ്പര്‍ കാര്‍സാണ് ആയുധ പൂജയുടെ വീഡിയോ യുട്യൂബില്‍ ഷെയര്‍ ചെയ്തത്. വീഡിയോയില്‍ നാഗരാജിന്റെ ശേഖരത്തിലുള്ള ഓരോ കാറുകളും വീടിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. നിരവധി കാറുകള്‍ ഈ വീഡിയോയില്‍ കാണാന്‍ സാധിക്കും. അതേസമയം നാഗരാജിന്റെ സമ്പൂര്‍ണമായ കാര്‍ ശേഖരമല്ല ഇത്.
അദ്ദേഹത്തിന്റെ ഗ്യാരേജില്‍ ഇനിയും എത്രയോ കാറുകളുണ്ട്. അതെല്ലാം പൂജയ്ക്ക് വെക്കുക അസാധ്യമായ കാര്യമാണ്. വീഡിയോയില്‍ കാണുന്നതില്‍ ഏറ്റവും ചെലവ് വരുന്ന കാര്‍ റോള്‍സ് റോയ്‌സ് ഫാന്റം സീരീസ് vIII ആണ്. ഈ സെഡാന് മാത്രം 12 കോടിയില്‍ അധികം വില വരും. വൈറ്റ്് നിറത്തിലുള്ളതാണ് നാഗരാജിന്റെ ഈ കാര്‍.
ഫാന്റം സീരീസിലെ ഈ സൂപ്പര്‍ കാറിന് 6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി12 എഞ്ചിനാണ് ഉള്ളത്. 563 ബിഎച്ച്പിയും ഇവയ്ക്കുണ്ട്. നിരത്തിലെ ഏറ്റവും കരുത്തനായ കാറാണിതെന്ന് പറയാവുന്നതാണ്. വീഡിയോയില്‍ മറ്റൊരു ആഡംബര കാര്‍ കൂടിയുണ്ട്. ഒരു നീലനിറത്തിലുള്ള ഫെരാരി എഫ്8 ട്രിബ്യൂട്ടോയാണിത്.
ഫെരാരിയുടെ മിഡ് എഞ്ചിന്‍ വി8 മോഡലാണ് ട്രിബ്യൂട്ടോ. 3.9 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് ഈ സൂപ്പര്‍ കാറിനുമുള്ളത്. 710 ബിഎച്ച്പിയാണ് ഇതിന്റെ കരുത്ത്. 4.02 കോടിയാണ് ഈ ആഡംബര കാറിന്റെ വില. കരുത്തും സ്‌റ്റൈലും ഒരുപോലെ സമന്വയിപ്പിച്ചതാണ് ഫെരാരിയുടെ ട്രിബ്യൂട്ടോ.
വീഡിയോയില്‍ കാമുന്ന മറ്റൊരു മോഡല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 110 ആണ്. ഇതൊരു എസ്‌യുവിയാണ്. ഗോണ്ട്വാന സ്‌റ്റോണ്‍ മെറ്റാലിക് ഷേഡിലാണ് ഈ കാറുള്ളത്. എന്നാല്‍ ഡിഫന്‍ഡറിന് ഏത് എഞ്ചിനാണ് നാഗരാജ് തിരഞ്ഞെടുത്തതെന്ന് കൃത്യമായി അറിയില്ല. 2.0 ലിറ്റര്‍, 3.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഈ എസ്‌യുവിക്കുള്ളത്. 5 ലിറ്റര്‍ വി8 ഓപ്ഷനും ഇവയ്ക്ക് ലഭ്യമാണ്.
ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓഡിയോബയോഗ്രാഫി എല്‍ഡബ്ല്യുബി വേരിയന്റും നാഗരാജിന്റെ കാര്‍ ശേഖരത്തിലുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഇവ ലഭ്യമാവും. നാഗരാജ് ഈ വര്‍ഷം ജൂണില്‍ ബിഎംഡബ്ല്യുവിന്റെ പുതിയ എസ്‌യുവി വാങ്ങിയിരുന്നു. ഇത് നാഗരാജിന്റെ വീട്ടിലാണ് ഡെലിവെറി ചെയ്തിരുന്നത്. 2.6 കോടിയാണ് വില. മാരുതി ഒംനി, ഇന്നോവ ക്രിസ്റ്റ, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നിവയെല്ലാം നാഗരാജിന്റെ കാര്‍ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications