വാഹന പരിശോധനാ വേളയിൽ ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയാകുമോ? സംശയം വേണ്ട, ഉത്തരം ഇതാ
നമ്മളൊക്കെ വാഹനങ്ങൾ എടുത്ത് നിരന്തരം പുറത്തേക്ക് ഇറങ്ങുന്നവരാണ്, അതിപ്പോൾ കാറോ ബൈക്കോ ഏതുമാവട്ടെ. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്നത് വളരെ കുറഞ്ഞ സമയം കൂടിയാണിത്. എന്നാൽ എഐ ക്യാമറ പോലെയുള്ള നിരീക്ഷണ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിലും പോലും വിവിധ വകുപ്പുകൾ നിരത്തുകളിൽ ഇപ്പോഴും പരിശോധനകൾ നടത്തിവരുന്നുണ്ട്.
ഇത്തരം വാഹന പരിശോധനകൾ പലപ്പോഴും പലവിധ ക്രിമിനൽ ആക്‌ടിവിറ്റീസിനെയും തടയാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്ത പൗരൻ എന്ന നിലയിൽ നമ്മൾ അതിനോട് കൃത്യമായി സഹകരിക്കുക തന്നെ വേണം. എങ്കിലും പലപ്പോഴും വാഹന പരിശോധനാവേളയിൽ നാം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികൾ ഒന്ന് കൃത്യമായി രേഖകൾ സൂക്ഷിക്കാൻ മറക്കുന്നു എന്നതാണ്, അത് കൂടുതൽ പേരും നേരിടുന്ന ഒരു വെല്ലുവിളിയാണ്.

പക്ഷേ യഥാർത്ഥത്തിൽ നിങ്ങൾ നിങ്ങളുടെ വാഹനത്തിൽ എപ്പോഴും എല്ലാ രേഖകളും സൂക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഇതിനൊപ്പം ഉയരുന്നുണ്ട്. മാറിയ കാലത്ത്, ഇത്രയധികം സാങ്കേതിക വിദ്യകൾ പുരോഗമിച്ച ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും രേഖകൾ കൈവശം വയ്ക്കുക എന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാവും. അത്തരക്കാർക്ക് പോലീസ് അല്ലെങ്കിൽ മോട്ടോർവാഹന വകുപ്പ് പരിശോധന നടത്തുമ്പോൾ ഓൺലൈനായി രേഖകൾ സമർപ്പിക്കാം, എങ്ങനെ എന്നറിയണ്ടേ? ഇതാ..
രേഖകൾ ഓൺലൈനായി കാണിച്ചാലും മതി
നിലവിൽ രണ്ട് രീതിയിലാണ് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന് മുൻപാകെ നിങ്ങൾക്ക് രേഖകൾ സമർപ്പിക്കാനുള്ള അനുവാദമുള്ളത്. അതിൽ പ്രധാനം പരമ്പരാഗതമായി നാം പിന്തുടരുന്ന രേഖകളുടെ അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നതാണ്. ഡ്രൈവിങ് ലൈസന്‍സ്, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ് എന്നിവയാണ് നിര്‍ബന്ധമായും ഹാജരാക്കേണ്ട അസൽ രേഖകള്‍. മറ്റ് രേഖകളുടെ ഒറിജിനല്‍ 15 ദിവസത്തിനകം നേരിട്ട് ഹാജരാക്കിയാല്‍ മതിയാകും.
ഇനിയാണ് രണ്ടാമത്തെ രീതി, ഇതാവും നിങ്ങൾക്ക് കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുക. ബന്ധപ്പെട്ട രേഖകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുകയാണ് അടുത്ത മാര്‍ഗം. ഇതിനായി ഡിജിലോക്കര്‍ ആപ്പില്‍ നേരത്തെതന്നെ പ്രസ്‌തുത രേഖകള്‍ ഡിജിറ്റല്‍ മാര്‍ഗത്തില്‍ സൂക്ഷിക്കേണ്ടതാണ്. പരിശോധനാ സമയത്ത് ഡിജിലോക്കര്‍ ആപ്പ് അഥവാ എം-പരിവാഹൻ ആപ്പ് ലോഗിന്‍ ചെയ്‌ത് രേഖകള്‍ കാണിച്ചാല്‍ മതിയാകും.
വാഹനത്തിൽ നിർബന്ധമായും സൂക്ഷിക്കേണ്ട രേഖകൾ
രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ടാക്‌സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് (ഒരു വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക്), ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് (3000 കിലോഗ്രാമില്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും- സ്വകാര്യ വാഹനങ്ങള്‍ ഒഴികെ), ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ ഓടിക്കുന്നയാള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് വാഹനം ഓടിക്കാനുള്ള ബാഡ്‌ജ് (7500 കിലോഗ്രാമില്‍ കൂടുതല്‍ GVW ഉള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക്), വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസന്‍സ്.
സബ് ഇന്‍സ്പെക്‌ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥൻ പരിശോധനയ്ക്കായി ആവശ്യപ്പെടുന്ന പക്ഷം വാഹനവുമായി ബന്ധപ്പെട്ട മേൽപറയുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടാതെ മറ്റൊരു പ്രധാന കാര്യം വാഹനത്തിൽ മതിയായ രേഖകൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി നിങ്ങളോട് മോശമായി പെരുമാറാനുള്ള അധികം പരിശോധനാ ഉദ്യോഗസ്ഥന് അധികാരമില്ല എന്നതും പ്രത്യേകം ഓർക്കണം. അത്തരം മോശം പെരുമാറ്റം ഉണ്ടായാൽ നിങ്ങൾക്ക് പരാതി ഉണ്ടാവാനിടയുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications