Get Updates
Get notified of breaking news, exclusive insights, and must-see stories!

എതിരാളികൾ വേഗം ജാവോ; യെസ്‌ഡി 350 പുത്തൻ രൂപത്തിലും ഭാവത്തിലും എത്തി, ജാവ രണ്ടും കൽപ്പിച്ച് തന്നെ

രാജ്യത്തെ പ്രീമിയം ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളിൽ ഒന്നാണ് ജാവ. ഒട്ടേറെ മുൻനിര മോഡലുകളുമായി കളം നിറഞ്ഞു നിൽക്കുന്ന അവർ പലപ്പോഴും പല മോഡലുകൾക്കും കാര്യമായ അപ്‌ഡേറ്റ് നൽകി പുറത്തിറക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നവരാണ്. ഇപ്പോഴിതാ കമ്പനിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നിന്റെ മെച്ചപ്പെട്ട പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ജാവ.

കമ്പനിയുടെ പ്രധാന മോഡലുകളിൽ ഒന്നായ യെസ്‌ഡി 350യുടെ മെച്ചപ്പെടുത്തിയ പതിപ്പാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന അപ്‌ഡേറ്റ് ചെയ്‌ത ലൈനപ്പ് ഇപ്പോൾ വ്യത്യസ്‌ത അലോയ്‌ ഡിസൈനുകൾ കൂടി അവതരിപ്പിക്കുന്നു, കൂടാതെ നാല് പുതിയ നിറങ്ങളിൽ കൂടി ലഭ്യമാവും.

jawayezdibike

ജാവ 350 ശ്രേണി ഇപ്പോൾ ട്യൂബ്‌ലെസ് അലോയ് വീൽ, സ്‌പോക്ക് വീൽ എന്നീ രണ്ട് വേരിയന്റുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. സ്‌പോക്ക് വീലുകളുടെ ക്ലാസിക് രൂപ ഭംഗി വേണോ അലോയ് വീലുകളുടെ ആധുനിക രൂപഭാവങ്ങൾ വേണോ എന്നത് ഇനി മുതൽ ജാവയുടെ ഉപഭോക്താക്കൾക്ക് തന്നെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്.

പുതിയ വെള്ള നിറം വന്നതോടെ നിലവിലെ മെറൂൺ, കറുപ്പ്, മിസ്‌റ്റിക് ഓറഞ്ച് എന്നിവയോടെ ക്രോം സീരീസിലെ ആകെ നിറങ്ങൾ നാലായി മാറ്റുന്നു. സോളിഡ് കളറുകളിൽ ആവട്ടെ മൂന്ന് പുതിയ നിറങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒബ്‌സിഡിയൻ ബ്ലാക്ക്, ഗ്രേ, ഡീപ് ഫോറസ്‌റ്റ് എന്നിവയാണ് അത്. ഇതോടെ നാല് അധിക നിറങ്ങൾ യെസ്‌ഡിക്ക് കരുത്ത് പകരും

സ്‌റ്റൈലിനും പെർഫോമൻസിനും ഒരുപോലെ പേരുകേട്ട വാഹനമാണ് ജാവയുടെ ഈ കരുത്തൻ എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദൈർഘ്യമേറിയ വീൽബേസും 178എംഎം ഗ്രൗണ്ട് ക്ലിയറൻസും ഇത് ശക്തമായ സാന്നിധ്യവും ക്ലാസിക് റൈഡിംഗ് അനുഭവവും നൽകുന്നു. 334 സിസി ലിക്വിഡ് കൂൾഡ് എഞ്ചിനും ആറ് സ്‌പീഡ് ഗിയർബോക്‌സും മികച്ച ആക്‌സിലറേഷനും ടോർക്കും നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ബൈക്കിന് ഡ്യുവൽ-ചാനൽ എബിഎസ് ബ്രേക്കിംഗ് സംവിധാനമാണ് സുരക്ഷക്കായി നൽകിയത്. അസിസ്‌റ്റ്, സ്ലിപ്പ് (എ ആൻഡ് എസ്) ക്ലച്ച് സാങ്കേതികവിദ്യയും ബൈക്കിൽ നൽകിയിട്ടുണ്ട്. അടിസ്ഥാന വേരിയന്റിന് പുറമേ സ്‌പോക്ക് വീൽ, അലോയ് വീൽ ഓപ്ഷനുകളുള്ള ടോപ്പ് ക്രോം ഫിനിഷ്ഡ് വേരിയൻ്റിന് യഥാക്രമം 2.08 ലക്ഷം രൂപ, 2.15 ലക്ഷം രൂപ, 2.23 രൂപ എന്നിങ്ങനെയാണ് വില വരുന്നത്.

നിലവിൽ ജാവയുടെ വിപണിയിലെ പ്രധാന എതിരാളി റോയൽ എൻഫീൽഡ് ക്ലാസിക് 350 ആണ്. കൂടാതെ ഹോണ്ടയുടെ സ്വന്തം സിബി350 മോഡലും വലിയ വെല്ലുവിളിയാണ് വിപണിയിൽ ജാവയ്ക്ക് ഒരുക്കുന്നത്. അതിനിടയിലാണ് കമ്പനി പുതിയ വേരിയന്റുകളുമായി കളം പിടിക്കാൻ ഒരുങ്ങുന്നത്. പുതിയ വേരിയന്റുകളുടെ വരവോടെ വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താം എന്നാണ് കമ്പനിയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+