Get Updates
Get notified of breaking news, exclusive insights, and must-see stories!

വിപണിയിൽ ഇടിമിന്നലാവാൻ ജീപ്പിന്റെ വാഗനീർ ഇവി വരുന്നു; ലോഞ്ചിന് മുൻപ് തന്നെ ചിത്രങ്ങൾ പുറത്ത്

വാഹന നിർമ്മാണ കമ്പനികൾ നമ്മുടെ നാട്ടിൽ ഒരുപാടുണ്ട്. അതിൽ ചെറുകിട കമ്പനികൾ മുതൽ അത്യാഢംബര വാഹനങ്ങൾ വരെ നിർമ്മിക്കുന്ന കൂട്ടർ വരെയുണ്ട്. എന്നാൽ എല്ലാ കമ്പനികളും ഇപ്പോൾ ഉറ്റുനോക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണത്തിലാണ്. അവർ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതും ഇവികളുടെ വികസനത്തിലാണെന്ന് നമുക്ക് പരിശോധിച്ചാൽ മനസിലാവും.

ഇക്കാര്യത്തിൽ അമേരിക്കൻ കമ്പനിയായ ജീപ്പും വ്യത്യസ്‌തരല്ല. നിരവധി ജനപ്രിയ മോഡലുകൾ സ്വന്തമായുള്ള കമ്പനിയാണ് ജീപ്പ്. കോമ്പസും, മെറിഡിയനും ഒക്കെയായി ശക്തമായ പോർട്ട് ഫോളിയോ തന്നെയുണ്ട് ജീപ്പിന്. അതിൽ തന്നെ ധാരാളം ഇലക്ട്രിക് മോഡലുകളും ഇടം പിടിച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

jeepwagoneer

ഇപ്പോഴിതാ വരാനിരിക്കുന്ന വാഗനീർ എസ് ഇലക്ട്രിക് എസ്‌യുവിയുടെ ഔദ്യോഗിക ചിത്രങ്ങൾ ജീപ്പ് അശ്രദ്ധമായി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വെളിപ്പെടുത്തിയത് വലിയ രീതിയിൽ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എന്നാൽ ഈ ചിത്രങ്ങൾ അവർ ഉടനടി നീക്കം ചെയ്യുകയുമുണ്ടായി. ചോർന്ന ഫോട്ടോകൾ 2022ലെ മോഡലിനോട് സാമ്യമുള്ളതാണെന്നാണ് വിദഗ്‌ധർ പറയുന്നത്.

ഡിസൈനെ കുറിച്ച് പറയുകയാണെങ്കിൽ, മെലിഞ്ഞ ഗ്രിൽ, സ്വെപ്റ്റ്-ബാക്ക് ഹെഡ്‌ലാമ്പുകൾ, എൽഇഡി ലൈറ്റ്ബാർ, താഴത്തെ ബമ്പറിലെ പ്രമുഖ സെൻട്രൽ എയർ ഇൻടേക്ക് എന്നിവ ഉപയോഗിച്ച് പ്രൊഡക്ഷൻ എസ്‌യുവി കൺസെപ്റ്റിന്റെ സ്ലീക്ക് ലുക്ക് നിലനിർത്താൻ ശ്രമിക്കുന്നു. വിപുലീകരിച്ച റൂഫ്-ലൗണ്ടഡ് സ്‌പോയിലർ നിലനിർത്തിയതിനാൽ പിൻഭാഗത്തിന്റെ രൂപകൽപ്പനയിലും ചെറിയ മാറ്റമുണ്ടായതായി മനസിലാക്കാം.

ഈ വർഷാവസാനം പുറത്തിറക്കപ്പെടുന്ന വാഗനീർ എസ് മോഡൽ, ഒരു സാധാരണ ഡ്യുവൽ ഇലക്ട്രിക് മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം ഫീച്ചർ ചെയ്യുന്ന, ഇലക്ട്രിക് വാഹനം ആയിരിക്കും. പവർട്രെയിൻ 600 ബിഎച്ച്‌പി മേഖലയിൽ കരുത്ത് പകരുമെന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ്‌യുവിക്ക് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4 സെക്കൻഡിൽ താഴെ സമയം മാത്രമേ ആവശ്യമായി വരുകയുള്ളൂ എന്നാണ് പ്രതീക്ഷിക്കുന്നത്.

ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്ടുമായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു പ്രീമിയം ഇടത്തരം എസ്‌യുവി ആയിരിക്കും ഏറ്റവും പുതിയ വാഗനീർ ഇവി എന്നാണ് സൂചന. ഇന്നത്തെ ജീപ്പ് ഗ്രാൻഡ് ചെറോക്കിയെ അപേക്ഷിച്ച് വാഗനീർ എസ് അൽപ്പം ചെറുതും ഒതുക്കമുള്ളതുമാണ്, എന്നാൽ രണ്ട് എസ്‌യുവികളുടെയും ഇന്റീരിയർ സമാനമായിരിക്കുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+