Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഓഫ്‌റോഡിൽ ജീപ്പിന്റെ വിളയാട്ടം; റാംഗ്ലർ ആറാടുകയാണ്, കരുത്ത് കൊണ്ടും രൂപം കൊണ്ടും ഞെട്ടിക്കും

ഇന്ത്യൻ വിപണിയിൽ എസ്‌യുവി കാറുകൾ വളരെയധികം പ്രചാരം നേടി കൊണ്ടിരിക്കുന്ന കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത്. ചെറുതും വലുതുമായ ഒട്ടേറെ എസ്‌യുവികൾ വിപണിയിൽ ഉണ്ട്. ഇത് കൂടാതെ ഊഴവും കാത്ത് ധാരാളം എസ്‌യുവി മോഡലുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്. എങ്കിലും ഓഫ്‌റോഡ് എസ്‌യുവി സെഗ്‌മെന്റിൽ അധികമാരും കൈവെച്ചിട്ടില്ല എന്നതാണ് യാതാർത്ഥ്യം.

അങ്ങനെ പറയുന്നതിലും കുറച്ചുകൂടി ശരിയാവുക അധികമാർക്കും ഈ വിഭാഗത്തിൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല എന്നാവും. അതിന് അപവാദമാണ് മഹീന്ദ്രയുടെ ഥാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ. മാരുതിയുടെ ജിംനിക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുന്നു എന്നത് ആശ്വാസകരമാണ്.

jeepwranglersuv

ഇതിനൊപ്പം തന്നെ കൂട്ടിവായിക്കേണ്ട മോഡലുകളിൽ ഒന്നാണ് ഫോഴ്‌സിന്റെ ഗൂർഖയും. എന്നാൽ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ജീപ്പിന്റെ റാംഗ്ലർ നിങ്ങളിൽ പലർക്കും സുപരിചിതമായിരിക്കും. എന്നാൽ അതിനെ താഴേക്കിടയിലേക്ക് പലപ്പോഴും ആകർഷിക്കാൻ കഴിയാത്തതിന്റെ പ്രധാനം കാരണം വില തന്നെയാണ്. ജീപ്പിന്റെ ഈ എസ്‌യുവി ഒരു പ്രീമിയം വാഹനം ആണെന്ന കാര്യം പലർക്കും അറിയാവുന്നതാണ്.

എന്നാൽ പ്രീമിയം സെഗ്‌മെന്റിൽ ഓഫ്‌റോഡിന് ഇതിലും മികച്ചൊരു വാഹനം ഉണ്ടോ എന്ന കാര്യം സംശയമാണ്. എന്തെന്നാൽ അത്രയധികം ഫീച്ചറുകളാണ് ഈ വാഹനത്തിൽ കമ്പനി കൊടുത്തിരിക്കുന്നത്. ഇപ്പോഴൊരു വാഹനത്തിന്റെ മറ്റൊരു വകഭേദവും കൂടി ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് ജീപ്പ്. പുതിയ അപ്‌ഡേറ്റഡ് വേർഷനാണ് വിപണിയിൽ എത്തിയിരിക്കുന്നത്.

രണ്ട് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാവുക. റാംഗ്ലർ അൺലിമിറ്റഡിന്റെ വില 67.65 ലക്ഷം രൂപയാണ്. കൂടുതൽ ഓഫ് റോഡ് ഓറിയന്റഡ് ആയിട്ടുള്ള റാംഗ്ലർ റൂബിക്കോണിന്റെ വിലയാവട്ടെ 71.65 ലക്ഷം രൂപയുമാണ്. രണ്ട് മോഡലുകൾക്കും ഒരു ഗൊറില്ല ഗ്ലാസ് വിൻഡ്ഷീൽഡ് ലഭിക്കുന്നു, അത് കടുത്ത പോറലുകളെ പോലും പ്രതിരോധിക്കും.

രണ്ട് മോഡലുകൾക്കും ഉൾഭാഗത്ത് കുറച്ച് മാറ്റങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡാഷ്‌ബോർഡ് ലേഔട്ടിന് ചെറിയ മാറ്റങ്ങൾ കാണാനാകും. എസി വെന്റുകകളുടെ കനം കുറച്ചിട്ടുമുണ്ട്. വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ലഭിക്കുന്ന പുതിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനും ഒപ്പം സ്‌റ്റാൻഡേർഡായി ആറ് എയർബാഗുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

രണ്ട് മോഡലുകൾക്കും ജിഎംഇ 2.0 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുക. അത് 5,250 അർപിഎമ്മിൽ 268 ബിഎച്ച്പി പവറും 3,000 ആർപിഎമ്മിൽ 400 എൻഎം പരമാവധി ടോർക്കും നൽകുന്നു. മോട്ടോർ 8-സ്‌പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കിയിരിക്കുന്നു, എന്തായാലും പ്രീമിയം സെഗ്‌മെന്റിൽ ഇതൊരു മികച്ച ഓപ്‌ഷൻ ആണെന്ന കാര്യത്തിൽ തർക്കമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+