കിയയുടെ അഡാർ ഐറ്റം വരുന്നു; സിറോസ് എസ്‌യുവി എത്താൻ ഇനി ദിവസങ്ങൾ മാത്രം, എന്താണ് പ്രത്യേകത?
വാഹന വിപണിയെ കഴിഞ്ഞ കാലത്തായി പ്രകമ്പനം കൊള്ളിച്ച ബ്രാൻഡുകളിൽ ഒന്നാണ് കിയ. ദക്ഷിണ കൊറിയ സ്വദേശമായി പ്രവർത്തിക്കുന്ന കിയ പലപ്പോഴും ഇന്ത്യൻ വിപണിയിൽ അർഹിച്ച അംഗീകാരം കിട്ടാതെ പോയിട്ടുണ്ടോ എന്ന് ശങ്കിച്ചാലും കുറ്റപ്പെടുത്താൻ കഴിയില്ല. ഒന്നിലധികം മോഡലുകൾ കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ കിയയുടേതായി വിപണി പിടിച്ചടക്കുന്ന കാഴ്‌ച നാം കണ്ടതാണ്.
ഏത് സെഗ്‌മെന്റിലും കരുത്ത് തെളിയിക്കാൻ ശേഷിയുള്ള ബ്രാൻഡുകളിൽ ഒന്ന് കൂടിയാണ് കിയ എന്ന കാര്യത്തിൽ സംശയം വേണ്ട. ദക്ഷിണ കൊറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർ നിർമ്മാണ കമ്പനിയായ കിയക്ക് പക്ഷേ ആ ഓളം ഇന്ത്യയിൽ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നത് യാഥാർഥ്യമാണ്. എന്നാൽ ആ പരാതിക്ക് വൈകാതെ പരിഹാരമായേക്കും.

മറ്റെല്ലാ ബ്രാൻഡുകളും എന്ന പോലെ കിയയും ഭാവിയിൽ സാധ്യതകൾ പ്രയോജനപ്പെടുത്താനായി എസ്‌യുവി സെഗ്‌മെന്റിൽ തന്നെയാണ് കണ്ണ് നട്ടിരിക്കുന്നത് എന്ന കാര്യം വ്യക്തമാണ്. അതിനെ സാധൂകരിച്ചു കൊണ്ട് ഏറ്റവും ഒടുവിലായി അവർ പുറത്തിറക്കാൻ ഒരുങ്ങുന്ന വാഹനത്തിന്റെ വിശേഷങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അതാണ് കിയയുടെ സിറോസ് എസ്‌യുവി.
കിയ സിറോസ് എസ്‌യുവി: വിശേഷങ്ങൾ
ഡിസംബർ 19ന് വാഹനം വിപണിയിൽ അവതരിപ്പിക്കും എന്നാണ് കിയ അറിയിച്ചിരിക്കുന്നത്. കിയ സോനെറ്റ്, കിയ സെൽറ്റോസ്, കിയ ഇവി6, കിയ ഇവി9 എന്നിങ്ങനെയുള്ള മുൻനിര മോഡലുകൾക്ക് ശേഷം വിപണിയിൽ എത്തുന്ന എസ്‌യുവി എന്ന വിശേഷണം സിറോസിന് സ്വന്തമാണ്. എന്നാൽ മറ്റ് മോഡലുകളേക്കാൾ അഫോർഡബിലിറ്റി കൂടുതലുള്ള വാഹനം തന്നെയാവും ഇതെന്നത് ഉറപ്പ് നൽകുന്നു.
ഷോർട്ട് ഓവർഹാംഗുകൾ, വലിയ വീലുകൾ, ലോ-സെറ്റ് ഹെഡ്‌ലാമ്പുകൾ എന്നിവയുള്ള ബോക്‌സി സിലൗറ്റായിരിക്കും വാഹനത്തിന്റെ മൊത്തത്തിലുള്ള ഡിസൈൻ ഒരുക്കിയെടുക്കുക എന്നത് വ്യക്തമാണ്. വാഹനത്തിന്റെ ക്യാബിൻ സോനെറ്റുമായി പങ്കിടുമെന്ന് നേരത്തെ പുറത്തുവന്ന സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്‌തമായി ഒരു സെക്കന്റ് റോ സീറ്റ് നിര വാഹനത്തിന് ഉണ്ടാവും എന്നതാണ് ഏറ്റവും വലിയ കാര്യം. വാഹനത്തിൽ പനോരമിക് സൺറൂഫ് നൽകിയിട്ടുണ്ട്, എന്നാൽ മുൻഭാഗത്തെ വെന്റുകളോട് കൂടിയ ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ മിററിംഗ് ഉള്ള ഡ്യുവൽ ഡിജിറ്റൽ സ്ക്രീനുകൾ, കണക്റ്റഡ് കാർ ടെക്നോളജി, പവർഡ് ഡ്രൈവർ സീറ്റ്, ലെവൽ-1 അഡാസ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ഉണ്ടവുമെന്ന് കരുതാം.
സോനെറ്റിന്റെ എല്ലാ എഞ്ചിൻ ഓപ്ഷനുകളും ഇതിൽ ടു-പെഡൽ, ത്രീ-പെഡൽ രീതികളിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് 1.2 ലിറ്റർ എൻഎ പെട്രോൾ, 1.0 ലിറ്റർ ജിഡിഐ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാവും ഇതിൽ ലഭ്യമാവുക. വാഹനത്തിന്റെ വില ഉൾപ്പെടെയുള്ള വിവരങ്ങൾ ലോഞ്ചിന് ശേഷമാവും അറിയുക.












Click it and Unblock the Notifications