മാരുതിയും ടാറ്റയും മുട്ടുമടക്കി, മഹീന്ദ്രയുടെ കുതിപ്പ്;റോക്‌സിന്റെ വരവോടെ വില്‍പ്പന ഇത്ര
ന്യൂഡല്‍ഹി: ഒക്ടോബറിലെ വാഹന വില്‍പ്പനയില്‍ കുതിച്ച് കയറി മഹീന്ദ്ര. മാസ വില്‍പ്പനയുടെ കണക്കുകള്‍ കമ്പനികള്‍ പുറത്തുവിട്ടിരുന്നു. ഇതിലാണ് മഹീന്ദ്ര നേട്ടമുണ്ടാക്കിയിരിക്കുന്നത്. പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തിലാണ് ഈ നേട്ടമുണ്ടായിരിക്കുന്നത്. അതേസമയം ടാറ്റാ മോട്ടോഴ്‌സ്, മാരുതി സുസുക്കി, എന്നിവരുടെ വില്‍പ്പനയില്‍ ഇതേ കാലയളവില്‍ ഇടിവുണ്ടായിരിക്കുകയാണ്.
മഹീന്ദ്രയ്ക്ക് പുറമേ ഹ്യൂണ്ടായ്, ടൊയോട്ട, എംജി എന്നിവരാണ് വില്‍പ്പനയില്‍ കുതിപ്പുണ്ടാക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ വളര്‍ച്ചയാണ് അമ്പരപ്പിക്കുന്ന വിധത്തില്‍ വര്‍ധിച്ചിരിക്കുന്നത്. ഉത്സവ സീസണില്‍ പരമാവധി നേട്ടം കമ്പനിക്കുണ്ടായെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മഹീന്ദ്ര 96648 യൂണിറ്റിന്റെ വില്‍പ്പനയാണ് മൊത്തത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷം കൊണ്ട് വളര്‍ച്ച ഇരുപത് ശതമാനം വരും. ഇതില്‍ കയറ്റുമതിയും, കൊമേഴ്ഷ്യല്‍ വെഹിക്കിള്‍, പാസഞ്ചര്‍ വെഹിക്കിള്‍ സെയില്‍സ് എന്നിവയുടെ വില്‍പ്പനയും വരും. ആഭ്യന്തര വിപണിയില്‍ 54504 യൂണിറ്റുകളാണ് മഹീന്ദ്രയുടെ എസ്‌യുവികള്‍ വിറ്റുപോയത്.
ഒരു വര്‍ഷം കൊണ്ട് 25 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മഹീന്ദ്ര എസ്‌യുവി വില്‍പ്പനയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയതും ഇപ്പോഴാണ്. മഹീന്ദ്രയുടെ ഥാര്‍ റോക്‌സാണ് വില്‍പ്പനയില്‍ മുന്നിട്ട് നിന്നത്. 1.7 ലക്ഷം ബുക്കിങ്ങുകളാണ് ഇവ ആരംഭിച്ചതിന്റെ ഒരു മണിക്കൂറിനുള്ളില്‍ ലഭിച്ചത്.
ഥാര്‍ റോക്‌സിന് വന്‍ ജനപ്രീതിയാണ് കുറഞ്ഞ സമയം കൊണ്ട് നേടാനായത്.ഥാര്‍ റോക്‌സ് വരും മാസങ്ങളിലും വില്‍പ്പനയില്‍ കുതിക്കുമെന്നാണ് സൂചന. എക്‌സ്‌യുവി 700 ആണ് വില്‍പ്പനയില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു മോഡല്‍. അടുത്തിടെ ഉത്സവ കാല ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരുന്നു മഹീന്ദ്ര. ഇത് വില്‍പ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്.
എക്‌സ്‌യുവി 3എക്‌സ്ഒയ്ക്കും വലിയ ഡിമാന്‍ഡാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മഹീന്ദ്രയുടെ വില്‍പ്പനയെ ഇത്ര ഉയരങ്ങളിലേക്ക് എത്തിച്ചത് ഈ മൂന്ന് മോഡലുകളാണ്. ഥാര്‍ റോക്‌സ്, സ്‌കോര്‍പ്പിയോ ക്ലാസിക്, സ്‌കോര്‍പ്പിയോ-എന്‍, ബോലേറോ, ബോലേറോ നിയോ, എക്‌സ്‌യുവി 700, എക്‌സ്‌യുവി 400, എക്‌സ്‌യുവി300 എന്നിവയാണ് മഹീന്ദ്രയുടെ ഏറ്റവും വിറ്റുപോയ കാറുകള്‍.
സെപ്റ്റംബര്‍ മുതല്‍ മഹീന്ദ്രയുടെ എസ്‌യുവികള്‍ തകര്‍പ്പന്‍ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. അത് ഒക്ടോബറിലും തുടരുകയായിരുന്നു. വാര്‍ഷിക വില്‍പ്പനയില്‍ സെപ്റ്റംബറില്‍ 24 ശതമാനമാണ് വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ദക്ഷിണേഷ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ലാറ്റിനമേരിക്ക തുടങ്ങിയ സുപ്രധാന മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതിയും വര്‍ധിച്ചിരുന്നു. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 3,14714 ആയിട്ടാണ് വര്‍ധിച്ചത്. 22 ശതമാനമാണ് വില്‍പ്പന വര്‍ധന.












Click it and Unblock the Notifications