Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് ഉടനെത്തും? ഥാറിനും മുകളില്‍ പോകുന്ന ഐറ്റം; ഫീച്ചറുകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: സ്റ്റൈലിലും പെര്‍ഫോമന്‍സിലും ഥാറിന് മുകളില്‍ നില്‍ക്കുന്നൊരു എസ്‌യുവിക്കായി മഹീന്ദ്ര കുറച്ച് നാളായി ശ്രമിക്കുന്നുണ്ട്. അതില്‍ അവര്‍ വിജയിച്ചുവെന്ന് റിപ്പോര്‍ട്ട്. പുത്തനൊരു ഇലക്ട്രിക് കാര്‍ അവര്‍ പുറത്തിറക്കാന്‍ പോവുകയാണ്. അഞ്ച് ഇലക്ട്രിക് റേഞ്ച് എസ്‌യുവികളാണ് മഹീന്ദ്ര ലോഞ്ച് ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

2026നുള്ള എല്ലാ മോഡലും പുറത്തിറക്കാനാണ് ശ്രമം. ദീര്‍ഘകാലമായി ഈ പ്രൊജക്ടില്‍ മഹീന്ദ്ര ഫോക്കസ് ചെയ്യുന്നുണ്ട്. ഇതിലൊരു എസ്‌യുവി ഈ വര്‍ഷം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ബിഇ.05 എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാര്‍ മഹീന്ദ്രയ്ക്ക് മുതല്‍ക്കൂട്ടാവും. നവംബറിലാണ് ഇവ ലോഞ്ച് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്.

mahindra-born-electric

ബോണ്‍ ഇലക്ട്രിക് മോഡലായി അവതരിപ്പിക്കുന്ന ആദ്യ ഇവി പക്ഷേ മഹീന്ദ്ര ഈ വര്‍ഷം നിരത്തില്‍ ഇറക്കാന്‍ സാധ്യതയില്ല. 2025ന്റെ തുടക്കത്തില്‍ തന്നെ ഇവ ഡെലിവെറി ചെയ്ത് തുടങ്ങുമെന്നാണ് അഭ്യൂഹം. ബിഇ.05 ലോഞ്ച് വേദിയില്‍ വില വിവരങ്ങള്‍ പുറത്തുവിടുമോ എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഇംഗ്ലോ പ്ലാറ്റ്‌ഫോമിനെ ആധാരമാക്കിയാണ് മഹീന്ദ്രയുടെ ബോണ്‍ ഇലക്ട്രിക് എത്തുക.

ഫോക്‌സ് വാഗണില്‍ നിന്നുള്ള എംഇബി ആര്‍ക്കിടെക്ചറിന്റെ ഘടകങ്ങളാണ് ഇംഗ്ലോയില്‍ ഉപയോഗിക്കുന്നത്. പുതിയൊരു അനുഭവമായിരിക്കും ഈ എസ്‌യുവി ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. മൂന്ന് പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ബിഇ.05 പുറത്തിറങ്ങുക.

ആര്‍ഡബ്ല്യുഡി, എഡബ്ല്യുഡി ഓപ്ഷനുകള്‍ ഇവയില്‍ ഉള്‍പ്പെടുത്തും. ആര്‍ഡബ്ല്യുഡിയില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 7.6 സെക്കന്‍ഡുകള്‍ മതിയാവും. എഡബ്ല്യുഡിയായിരിക്കും കൂടുതല്‍ വേഗമേറിയത്. വെറും അഞ്ച് സെക്കന്‍ഡില്‍ ഇവ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും.

79 കിലോ വാട്ട്, 82 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററികളാണ് ഇവയ്ക്കുണ്ടാവുക. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 586 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. ആഡംബര കാറുകളോടാണ് ഇവ മത്സരിക്കാന്‍ പോകുന്നത്. മെഴ്‌സിഡസിന്റെ ഇക്യുഎസ്, ടെസ്ല മോഡല്‍ വൈ, വോള്‍വോ സി40 എന്നിവയായിരിക്കും പ്രധാനമായും മത്സരത്തിനുണ്ടാവുക.

അതേസമയം മഹീന്ദ്രയുടെ 5 ഡോര്‍ ഥാര്‍ റോക്‌സിന് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ച് ഒരൊറ്റ മണിക്കൂറില്‍ 1,76218 ബുക്കിംഗുകളാണ് ലഭിച്ചിരിക്കുന്നത്. രാജ്യത്തെ പല ഡീലര്‍മാരും ഓഫ്‌ലൈന്‍ ബുക്കിംഗുകള്‍ ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ മധ്യത്തില്‍ ഇവ ഉപയോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

12.99 ലക്ഷത്തിനും 22.49 ലക്ഷത്തിനും ഇടയിലാണ് വിവിധ മോഡലുകളുടെ വില. ബേസ് മോഡലിനാണ് 12.99 ലക്ഷം നല്‍കേണ്ടത്. മാരുതി സുസുക്കിയുടെ ജിംനിയേക്കാള്‍ ഒരുപാട് വലിപ്പമേറിയതാണ് ഈ എസ്‌യുവി. വില്‍പ്പനയിലും ഥാറിന്റെ ഈ പുതു മോഡല്‍ റെക്കോര്‍ഡിടാനുള്ള സാധ്യതയേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+