Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹീന്ദ്ര ഒരുങ്ങിതന്നെ; ആറ് എസ്‌യുവികൾ അടുത്ത വർഷം എത്തും, മറ്റ് കമ്പനികളൊക്കെ ഇനി എന്ത് ചെയ്യും..?

പുതുവർഷം എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. വാഹന വിപണി വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്. അടുത്ത വർഷം അവതരിപ്പിക്കാനുള്ള വാഹനങ്ങളുടെ പിന്നാലെയാണ് ഒട്ടുമിക്ക കമ്പനികളും. എല്ലാ സെഗ്‌മെന്റിലും ഒരുപോലെ വാഹനങ്ങൾ അവതരിപ്പിച്ച വർഷമാണ് ഇപ്പോൾ കടന്നുപോവുന്നത്. എങ്കിലും എസ്‌യുവി മാർക്കറ്റ് മുൻപത്തേതിലും വളരെ വിശാലമായി എന്നത് നിഷേധിക്കാനാവില്ല.

ആ ട്രെൻഡിന് അടുത്തൊന്നും ഒരു മാറ്റമുണ്ടാവില്ല എന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യൻ മാർക്കറ്റിലെ ഏറ്റവും ശക്തരായ മഹീന്ദ്ര അടുത്ത വർഷത്തേക്കുള്ള തങ്ങളുടെ പ്ലാനുകൾ ഇപ്പോഴേ തയ്യാറാക്കി കഴിഞ്ഞു. ആറ് എസ്‌യുവികളാണ് കമ്പനിയുടെ പട്ടികയിലുള്ളതെന്നാണ് ഏറ്റവും പുതിയ വിവരം.

mahindra5door

ഈ വർഷം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ സെഗ്‌മെന്റ് എസ്‌യുവി ആണെന്നതിനാൽ തന്നെ പല കമ്പനികളും എസ്‌യുവികൾ കൂടുതലായി വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. ആ പാത തന്നെയാണ് മഹീന്ദ്രയും പിന്തുടരുന്നത്. മഹീന്ദ്രയുടെ ഏറ്റവും പുതിയ ആറ് എസ്‌യുവികൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ഇതിൽ പുതിയ മോഡലുകളും, ഫേസ്‌ലിഫ്റ്റുകളും ഉൾപ്പെടുന്നുണ്ട്.

മഹീന്ദ്ര XUV400 ഇവി

ആദ്യം എത്തുക അപ്‌ഡേറ്റ് ചെയ്‌ത XUV400 ആയിരിക്കും. XUV400 ലോഞ്ച് ചെയ്‌ത്‌ ഒരു വർഷത്തിനുള്ളിൽ മഹീന്ദ്ര ഇതിനകം തന്നെ നിരവധി ചെറിയ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. വരാനിരിക്കുന്ന അപ്‌ഡേറ്റ് ഏത് തരത്തിൽ ഉള്ളതായിരിക്കും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഇലക്ട്രിക് എസ്‌യുവിയുടെ ക്യാബിനിലേക്ക് കൂടുതൽ സവിശേഷതകൾ കൊണ്ടുവരും എന്നതാണ് പ്രത്യേകത. 16 മുതൽ 19 ലക്ഷം വരെയാണ് ഈ വാഹനത്തിന്റെ വില.

മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ്

വിപുലമായി പുനർരൂപകൽപ്പന ചെയ്‌ത XUV300ന് ഡ്രോപ്പ്-ഡൗൺ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളും കണക്റ്റുചെയ്‌ത എൽഇഡി ലൈറ്റ് ബാറുകളും ഉള്ള ഒരു പുതിയ മുൻഭാഗവും പിൻഭാഗവും ലഭിക്കും എന്നതാണ് പ്രധാന മാറ്റം. എങ്കിലും സബ്-4-മീറ്റർ പരിധിക്കുള്ളിൽ നിലനിർത്താൻ ഈ ഫേസ്‌ലിഫ്റ്റും ശ്രദ്ധിക്കും എന്നാണ് സൂചന. എട്ടര ലക്ഷം മുതൽ 15 ലക്ഷം വരെയാണ് ഈ കാറിന്റെ വില പ്രതീക്ഷിക്കുന്നത്.

XUV700 അപ്‌ഡേറ്റ്

നിലവിൽ 5ഉം 7ഉം സീറ്റ് വേരിയന്റുകളിലാണ് വാഹനം വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ നടുഭാഗത്ത് ക്യാപ്റ്റൻ കസേരകളുള്ള പുതിയ 6 സീറ്റർ വേരിയന്റുമായി മഹീന്ദ്ര കമ്പനിയുടെ ലൈനപ്പ് കൂടുതൽ വിപുലീകരിക്കും. XUV700ന്റെ എതിരാളികളായ ഹ്യൂണ്ടായ് അൽകാസറും ടാറ്റ സഫാരിയും ക്യാപ്റ്റൻ കസേരകളോട് കൂടിയ 6-സീറ്റർ വേരിയന്റുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇതാണ് മഹീന്ദ്രയെയും മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

പുതിയ മഹീന്ദ്ര XUV300 ഇവി

ടാറ്റ നെക്‌സോൺ ഇവിയുമായി കടുത്ത പോരാട്ടം നടത്താൻ XUV400ന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ, എൻട്രി ലെവൽ ഇലക്ട്രിക് എസ്‌യുവി സെഗ്‌മെന്റിൽ കൂടുതൽ സ്വാധീനം നേടുന്നതിന്, മഹീന്ദ്ര ഒരു പുതിയ XUV300 ഇവി അവതരിപ്പിക്കും എന്നാണ് അറിയിച്ചത്. അത് നിലവിലുള്ള XUV400ന് തൊട്ട് താഴെയായി വരുമെന്നാണ് റിപ്പോർട്ടുകൾ.

മഹീന്ദ്ര ഥാർ 5-ഡോർ

പ്രധാന എതിരാളിയായ മാരുതി സുസുക്കി ജിംനി ചെയ്‌തത്‌ പോലെ ഥാർ 5-ഡോർ മോഡൽ അവതരിപ്പിക്കാനാണ് മഹീന്ദ്ര ഒരുങ്ങുന്നത്. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീനും സൺറൂഫും ഉൾപ്പെടെയുള്ള കൂടുതൽ സവിശേഷതകൾ ഇതിന് ലഭിക്കും. നിലവിലുള്ള 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ പെട്രോൾ എഞ്ചിനുകൾ അതേ 6-സ്‌പീഡ് മാനുവൽ, ഓട്ടോ എന്നിവയുമായി ജോഡിയാക്കാനാണ് സാധ്യത.

മഹീന്ദ്ര XUV.e8

അടുത്ത വർഷം അവസാനമായി എത്തുന്നത് XUV.e8 ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ, ഇത് മഹീന്ദ്രയുടെ അടുത്ത തലമുറയിലെ ആദ്യ ഇവി കാറും ആയിരിക്കും. XUV.e8 INGLO സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ഇത് XUV700ന് സമാനമാണ്. രണ്ടിനും ഒരേ അടിസ്ഥാന ലേഔട്ടും അതേ സിലൗറ്റും അതേ മൂന്ന് നിര സീറ്റുകളും ആയിരിക്കും വാഗ്‌ദാനം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+