മഹീന്ദ്രയുടെ ദീപാവലി സമ്മാനം, സ്‌കോര്‍പ്പിയോയുടെ ബോസ് എഡിഷന്‍ പുറത്തിറക്കി; ഫീച്ചറെല്ലാം പൊളിയാണ്
ന്യൂഡല്‍ഹി: ദീപാവലി സീസണ്‍ മുന്നില്‍ കണ്ട് പുതിയ സമ്മാനവുമായി മഹീന്ദ്ര. സ്‌കോര്‍പ്പിയോ ക്ലാസിക് സ്‌പെഷ്യല്‍ ബോസ് എഡിഷന്‍ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ദീപാവലി കളറാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് ഈ പുത്തന്‍ കാര്‍ ഇപ്പോള്‍ സ്വന്തമാക്കാം. അടുത്തിടെ ഇറങ്ങിയ എല്ലാ സ്‌പെഷ്യല്‍ എഡിഷനുകളിലും ധാരാളം പുത്തന്‍ ഫീച്ചറുകള്‍ ഉണ്ട്.
ഈ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കോര്‍പ്പിയോയിലും ആഡ് ഓണുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ധാരാളമുണ്ട്. കോംപ്ലിമെന്ററിയായി ആക്‌സസറി പാക്കേജുകളും സ്‌കോര്‍പ്പിയോ ക്ലാസിക്കില്‍ ലഭ്യമാവും. റെഗുലറായിട്ടുള്ള മോഡലിലാണ് ഈ ആക്‌സസറികള്‍ ലഭിക്കുക. ചില ഡീലര്‍മാരില്‍ ഈ ഫീച്ചറുകളില്‍ ലഭ്യമായില്ലെങ്കില്‍ ചോദിച്ച് വാങ്ങാവുന്നതാണ്.

മാരുതി, ഹ്യൂണ്ടായ്, ടാറ്റ എന്നിവയെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായി ആക്‌സസറികളാണ് മഹീന്ദ്ര നല്‍കുന്നത്. നിരവധി ആക്‌സസറികള്‍ സ്‌കോര്‍പ്പിയോ ക്ലാസിക് പുതിയ എഡിഷനിലും ലഭ്യമാണ്. എന്നാല്‍ ഈ ആക്‌സസറികളുടെ വില ഇതുവരെ മഹീന്ദ്ര പ്രഖ്യാപിച്ചിട്ടില്ല. പാക്കേജായിട്ടും പ്രഖ്യാപനം വന്നിട്ടില്ല. പക്ഷേ ഇവയെല്ലാം പുതിയ സ്‌കോര്‍പ്പിയോ എഡിഷനില്‍ സൗജന്യമായിട്ടാണ് ലഭിക്കുക.
വിപണിയില്‍ ഇവയുടെ വില എത്രയാണെന്ന് മാത്രമാണ് അറിയാത്തത്. എക്സ്റ്റീരീയറും കൂടുതല്‍ ലുക്കിലാണ് പ്രത്യക്ഷപ്പെടുക. ഡാര്‍ക്ക് ക്രോം എംബെലിഷ്‌മെന്റുകള്‍ ഫ്രണ്ടിലെ ഗ്രില്ലിലായി ഉണ്ടാവും. ഫോഗ് ലാമ്പുകളും ഇതോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹെഡ്‌ലൈറ്റുകളിലും മാറ്റങ്ങളുണ്ടാവും.ഫോഗ് ലൈറ്റുള്‍, ബോണറ്റ് സ്‌കൂപ്പ്, ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ റിഫ്‌ളക്ടറുകള്‍, റിയര്‍ ക്വാര്‍ട്ടര്‍ ഗ്ലാസ്സ്, റിയര്‍ ടെയില്‍ ലൈറ്റുകള്‍, എന്നീ ആക്‌സസറികള്‍ പുതിയ സ്‌കോര്‍പ്പിയോയ്‌ക്കൊപ്പം ലഭിക്കും.
ഒആര്‍വിഎം കവറുകളും ഇവയില്‍ വരുന്നുണ്ട്. കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ് ലുക്ക് സ്‌കോര്‍പ്പിയോ ക്ലാസിക് ബോസ് എഡിഷന് നല്‍കും. റെയിന്‍ വൈസറുകള്‍, ഫ്രണ്ട് ബമ്പര്‍ എക്സ്റ്റന്‍ഡറിനൊപ്പം സില്‍വര്‍ സ്‌കിഡ് പ്ലേറ്റും, റിയര്‍ ഗാര്‍ഡിനൊപ്പം ബ്ലാക്ക് പൗഡര്‍ കോട്ടിംഗും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാബിനിന് ഉള്ളിലും ബോസ് എഡിഷന്‍ സ്‌റ്റൈലിഷാണ്. ബ്ലാക്ഡ് ഔട്ട് ഇന്റീരിയര്‍ തീമാണ് ബ്ലാക് സീറ്റ് അപ്‌ഹോള്‍സ്റ്ററിക്കൊപ്പം ഉള്ളത്.
അടിസ്ഥാന സൗകര്യങ്ങളും ധാരാളമായി ക്യാബിനിന് ഉള്ളിലുണ്ട്. നെക് കുഷ്യനുകള്‍, പില്ലോകളും ഇവയിലുണ്ട്. കംഫര്‍ട്ട് കിറ്റിന്റെ ഭാഗമായാണ് ഇവ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. റിയര്‍ വ്യൂ ക്യാമറയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം മറ്റ് ഫീച്ചറുകളില്‍ കാര്യമായ മാറ്റങ്ങളില്ല. 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പുതിയ സ്‌കോര്‍പ്പിയോയുടെ മറ്റൊരു ആകര്‍ഷണം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.












Click it and Unblock the Notifications