Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ കരിങ്കല്ല്, വിദേശത്ത് വെറും പപ്പടം...? സുരക്ഷാ പരിശോധനയിൽ വൻ ദുരന്തമായി സ്‌കോർപിയോ-എൻ

ഓസ്‌ട്രേലിയയിൽ നടന്ന സുരക്ഷാ പരിശോധനയിൽ ദയനീയമായി പരാജയപ്പെട്ട് മഹീന്ദ്രയുടെ സ്‌കോർപിയോ-എൻ. ഓസ്‌ട്രേലിയൻ ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിലാണ് (എഎൻസിഎപി) മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ മുൻനിര മോഡലായ സ്‌കോർപിയോ-എൻ ദുരന്തമായത്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും എന്നാണ് മഹീന്ദ്ര സ്‌കോർപിയോ എന്ന പേരിലാണ് മഹീന്ദ്ര സ്‌കോർപ്പിയോ-എൻ വിൽക്കുന്നത്.

ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും വിൽപ്പന നടത്തുന്ന കാറുകളുടെ സുരക്ഷാ സവിശേഷതകളും സാങ്കേതികവിദ്യകളും സംബന്ധിച്ച പ്രകടനം വിലയിരുത്തുന്നതിന് വേണ്ടിയാണു ഇവിടെ എഎൻസിഎപി ക്രാഷ് ടെസ്‌റ്റുകൾ നടത്തുന്നത്. അതിന് ആനുപാതികമായി സുരക്ഷാ പ്രകടനം സൂചിപ്പിക്കാൻ പിന്നീട് ഒരു സ്‌റ്റാർ റേറ്റിംഗും പ്രസിദ്ധീകരിക്കുന്നുണ്ട്.

 scorpio

എന്നാൽ ഇതിലെ ഏറ്റവും കൗതുകകരമായ വസ്‌തുത എന്തെന്നാൽ നേരത്തെ ഗ്ലോബൽ എൻസിഎപി പരിശോധനയിൽ മഹീന്ദ്രയുടെ ഈ കരുത്തൻ ഫൈവ് സ്‌റ്റാർ റേറ്റിങ് സ്വന്തമാക്കിയിരുന്നു എന്നതാണ്. 2022 ജൂലൈ 1ന് നിലവിൽ വന്ന പുതിയ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിശോധനയിലാണ് ഈ വാഹനം ഏറ്റവും മികച്ച റേറ്റിങ് സ്വന്തമാക്കിയത്.

എന്നാൽ അതിന് പൂർണമായും തള്ളുന്ന തരത്തിലാണ് എഎൻസിപിയുടെ സുരക്ഷാ പരിശോധനാ ഫലം ഇപ്പോൾ വന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും എഎൻസിഎപി പരീക്ഷിക്കുന്ന പ്രോട്ടോക്കോളുകളും സുരക്ഷാ ഫീച്ചറുകളുമെല്ലാം ആഗോള പരിശോധനയിൽ നിന്ന് വ്യത്യസ്‌തമാണെന്ന് പ്രത്യേകം പറയട്ടെ.

2023 ഏപ്രിലിൽ ഓസ്‌ട്രേലിയയിലും 2023 ഓഗസ്‌റ്റിൽ ന്യൂസിലൻഡിലുമാണ് മഹീന്ദ്ര സ്‌കോർപിയോ പുറത്തിറക്കിയത്. എസ്‌യുവിയുടെ എല്ലാ വകഭേദങ്ങൾക്കും എഎൻസിഎപി സുരക്ഷാ റേറ്റിംഗ് ബാധകമാണ്. ഓസ്‌ട്രേലിയയിൽ സ്‌കോർപിയോ ആറ് സീറ്റുള്ള വാഹനമായി നൽകുമ്പോൾ, ന്യൂസിലൻഡിൽ ഏഴ് സീറ്റ് വേരിയന്റും വിൽപ്പന നടത്തുന്നുണ്ട്.

അതേസമയം, ഇന്ത്യയിൽ മഹീന്ദ്ര സ്കോർപിയോ-എൻ അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുന്നത് 13.26 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ്. ഏറ്റവും ഉയർന്ന വകഭേദത്തിന്റെ വില 24.54 ലക്ഷം (എക്‌സ്-ഷോറൂം) വരെയാണ്.

മഹീന്ദ്ര സ്‌കോർപിയോ എൻ പെട്രോൾ, ഡീസൽ എഞ്ചിനുകളിലായാണ് കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ചത്. 200 പിഎസ് പവറും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന എംസ്‌റ്റാലിയൺ പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് നൽകിയത്. എംഹാക്ക് ഡീസൽ എഞ്ചിൻ 175പിഎസ് പവറും 400 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ആറ് എയർബാഗുകൾ ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഈ വാഹനത്തിൽ ഉണ്ടായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+