മഹീന്ദ്ര വേറെ ലെവലാണ് മോനേ, ഥാറിന് മെഗാ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചു; 3 ഡോര്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാം
ന്യൂഡല്‍ഹി: മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലാണ് ഥാര്‍ എന്ന് എല്ലാവര്‍ക്കും അറിയാം. ഥാര്‍ ഇഷ്ടപ്പെടാത്ത എസ്‌യുവി, ജീപ്പ് പ്രേമികളൊന്നും തന്നെ ഉണ്ടാവില്ല. അത്രയ്ക്ക് സ്റ്റൈലിഷാണ് ഥാര്‍. ദിവസങ്ങള്‍ക്ക് മുമ്പ് 5 ഡോര്‍ മഹീന്ദ്ര ഥാര്‍ റോക്‌സ് അവര്‍ പുറത്തിറക്കിയത്. വന്‍ അഭിപ്രായങ്ങള്‍ ഈ കിടിലന്‍ ജീപ്പിനെ കുറിച്ച് പുറത്തുവരുന്നുണ്ട്.
ആരാധകര്‍ റോക്‌സിനെ കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ 3 ഡോറിന് ഇപ്പോഴും ആരാധകരുണ്ട്. ഥാറിന്റെ പഴയ മോഡല്‍ നേരത്തെ തന്നെ ജനപ്രിയമാണ്. നിരവധി ആളുകള്‍ ഇത് വാങ്ങാന്‍ ഇപ്പോഴും താല്‍പര്യപ്പെടുന്നുണ്ട്. അവര്‍ക്ക് ഇപ്പോള്‍ സന്തോഷവാര്‍ത്തയുണ്ട്. മഹീന്ദ്ര ഥാറിന് വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഹീന്ദ്ര 5 ഡോര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ 3 ഡോറിന് വിലകുറച്ചിരിക്കുന്നത്. മഹീന്ദ്ര ഥാര്‍ റോക്‌സിന് 12.99 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഥാര്‍ ത്രീ ഡോറിന് വമ്പന്‍ ഡിസ്‌കൗണ്ടാണ് മഹീന്ദ്ര പ്രഖ്യാപിച്ചിരിക്കുന്നത്. 1.75 ലക്ഷം വരെയാണ് ഥാറിന് മഹീന്ദ്ര ഇപ്പോള്‍ നല്‍കുന്ന ഡിസ്‌കൗണ്ട്.
മഹീന്ദ്ര ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചെങ്കിലും ഇത് മലയാളികള്‍ക്ക് അടക്കമാണ് നേട്ടമുണ്ടാക്കുക.ഓണക്കാലത്ത് ഥാര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ രണ്ട് ലക്ഷത്തിനടുത്ത് ഡിസ്‌കൗണ്ടാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഥാറിന്റെ എഎക്‌സ് ഓപ്ഷനല്‍ ഡീസല്‍ മാനുവല്‍ 2 വീല്‍ ഡ്രൈവിന് കുറഞ്ഞത് 1.35 ലക്ഷം രൂപയാണ് കുറയുന്നത്. ഇത് ഥാറിന്റെ ജനപ്രിയ മോഡലാണ്.
ഇപ്പോഴും യുവാക്കള്‍ക്കിടയില്‍ ഹരമായി മാറിയിട്ടുള്ള മോഡലുകള്‍ക്കാണ് മഹീന്ദ്ര ഡിസ്‌കൗണ്ട് നല്‍കുന്നത്. ഥാറിന്റെ വിവിധ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടും പല തരത്തിലാണ്. ഥാറിന്റെ എല്‍എക്‌സ് പെട്രോള്‍ ഓട്ടോമാറ്റിക് 2 വീല്‍ ഡ്രൈവിന് ഇപ്പോള്‍ മഹീന്ദ്ര നല്‍കിയിരിക്കുന്ന ഡിസ്‌കൗണ്ട് 1.75 ലക്ഷം രൂപയാണ്.
എല്‍എക്‌സ് പെട്രോള്‍ മാനുവല്‍ 4 വീല്‍ ഡ്രൈവ്, എല്‍എക്‌സ് ഡീസല്‍ മാനുവല്‍ 2 വീല്‍ ഡ്രൈവ്, എല്‍എക്‌സ് ഡീസല്‍ മാനുവല്‍ 4 വീല്‍ ഡ്രൈവ്, എല്‍എക്‌സ് പെട്രോള്‍ ഓട്ടോമാറ്റിക് 4 വീല്‍ ഡ്രൈവ്, എല്‍എക്‌സ് ഡീസല്‍ ഓട്ടോമാറ്റിക് 4 വില്‍ ഡ്രൈവ് എന്നിവയ്ക്കും 1.75 വരെ ഡിസ്‌കൗണ്ട് ലഭിക്കും. തീര്‍ച്ചയായും ഥാര്‍ പോലൊരു കിടിലന്‍ മോഡലിന് ഇത് മികച്ച ഡിസ്‌കൗണ്ട് തന്നെയാണ്.
അതേസമയം 5 ഡോര്‍ ഇറങ്ങിയത് കൊണ്ട് 3 ഡോര്‍ വാങ്ങണോ എന്ന സംശയത്തിലാണോ? എങ്കില്‍ ആ സംശയം മാറ്റാം. ത്രീ ഡോര്‍ മോഡല്‍ ആളൊരു പുലിയാണ് നിരത്തില്‍. 11.35 ലക്ഷത്തിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. 17.60 ലക്ഷമാണ് ഫുള്‍ ഓപ്ഷന്റെ എക്‌സ് ഷോറൂം വില. ഈ എസ്‌യുവിക്ക് 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെയുള്ള ഓപ്ഷനുകളുണ്ട്.
6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് എന്നിവയും ഇതിലുണ്ട്. 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതിലുണ്ട്. ബ്ലാക് ക്യാബിന്‍, ഡുവല്‍ എയര്‍ബാഗ്‌സ്, എബിഎസ്, ആന്റി തെഫ്റ്റ് അലാറം എന്നിവയും ഇവയിലുണ്ട്.












Click it and Unblock the Notifications