Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി നമ്മുടെ മഹീന്ദ്ര ഒരു പൊളി പൊളിക്കും; ഈ എസ്‌യുവി കൊമ്പന് പുതിയ പേര്, ഥാർ 'റോക്‌സ്' എപ്പടി...

നമ്മുടെ രാജ്യത്ത് എസ്‌യുവി കാറുകൾക്ക് മാർക്കറ്റ് കുതിച്ചുയരുന്ന സമയത്തിലൂടെയാണ് നാം കടന്നുപോവുന്നത്. പൊതുവെ ഒരു കുടുംബത്തിന് മുഴുവനായും സഞ്ചരിക്കാൻ കഴിയുന്ന എസ്‌യുവി കാറുകൾക്ക് എപ്പോഴും മാർക്കറ്റിൽ വലിയ ഡിമാൻഡാണ്. എന്നാൽ ഒരു ഓഫ്‌റോഡ് എസ്‌യുവിയെ ആളുകൾ ഇത്ര കണ്ട് നെഞ്ചിലേറ്റിയത് മഹീന്ദ്ര ഥാറിന്റെ കാര്യത്തിൽ മാത്രം സംഭവ്യമായ ഒരു കാര്യമാണ്.

ഇപ്പോഴിതാ മഹീന്ദ്ര തങ്ങളുടെ ഏറ്റവും വലിയ കരുത്തായ ഈ എസ്‌യുവി കൊമ്പനെ കൂടുതൽ ശക്തിയോടെ രംഗത്തിറക്കാൻ ഒരുങ്ങുകയാണ്. മഹീന്ദ്രയുടെ ഥാർ 5-ഡോർ ആണ് അവർ അവതരിപ്പിക്കുന്നത്. മഹീന്ദ്ര എല്ലാം കൊണ്ടും ഗുണിച്ചും ഹരിച്ചും കൂട്ടിയും കിഴിച്ചുമൊക്കെ അണിയറയിൽ ഒരുക്കിയ ഈ വാഹനം ഏറെ പ്രത്യേകതകളുമായാണ് രംഗത്ത് വരുന്നത്.

mahindratharroxx

ഇപ്പോഴിതാ ലോഞ്ചിന് മാസങ്ങൾ മാത്രം ശേഷിക്കെ മഹീന്ദ്ര തങ്ങളുടെ സ്വന്തം ഥാർ 5-ഡോർ വാഹനത്തിന്റെ ആദ്യ രൂപ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് മഹീന്ദ്ര തങ്ങളുടെ വാഹനത്തിന്റെ യഥാർത്ഥ രൂപത്തെ കുറിച്ച് ഉപഭോക്താക്കൾക്ക് ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുന്നത്.

വരുന്ന ഓഗസ്‌റ്റ് പതിനഞ്ചിന് വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെയും തങ്ങളുടെ ഇത്തരത്തിലുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഓഗസ്‌റ്റ് 15ന് അവതരിപ്പിക്കുക എന്നത് മഹീന്ദ്രയുടെ ഒരു പ്രത്യേകത രീതിയാണ്. എന്നാൽ പ്രാധാന്യമേറിയ മറ്റൊരു കാര്യമെന്തെന്നാൽ ഈ വാഹനത്തിന്റെ പേരിൽ ചെറിയൊരു മാറ്റമുണ്ട് എന്നതാണ്.

2023 ഡിസംബറിൽ മഹീന്ദ്ര ട്രേഡ്‌മാർക്ക് ചെയ്‌ത പേരുകളിലൊന്നായ ഥാർ റോക്‌സ് എന്ന പേരിലാണ് 5-ഡോർ വകഭേദത്തിന്റെ പേര്. ഫൈവ് ഡോർ വകഭേദം ആണെങ്കിലും വാഹനം ഥാറിന്റെ പാരമ്പര്യം കൈവിടാതെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. വാഹനത്തെ കുറിച്ചുള്ള പുറം കാഴ്‌ച ഏറെക്കുറെ വ്യക്തമാക്കുന്ന ഒന്നാണ് ഇന്ന് പുറത്തുവിട്ടിരിക്കുന്ന ടീസർ എന്ന കാര്യം മറക്കരുത്.

ഥാർ കുടുംബത്തിന്റെ പര്യായമായ ഐക്കോണിക് റൗണ്ട് ഹെഡ്‌ലൈറ്റുകൾ ഇതിലും നൽകിയിട്ടുണ്ട്, കൂടാതെ ഇവ ഇപ്പോൾ എൽഇഡി പ്രൊജക്ടർ യൂണിറ്റുകളും സി ആകൃതിയിലുള്ള ഡിആർ എല്ലുകളും ഉപയോഗിച്ച് മെച്ചപ്പെടുത്തിയിരിക്കുന്നു. വീൽ ആർച്ചുകളിൽ ഘടിപ്പിച്ചിരിക്കുന്ന സൂചകങ്ങൾ, റെട്രോ-സ്റ്റൈൽ മിററുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയും പഴയതിനെ അനുസ്‌മരിപ്പിക്കുന്നവയാണ്.

എന്നാൽ 5-സ്പോക്ക് വീൽ ഡിസൈൻ പുതുമയുള്ളതായി തോന്നുന്നുണ്ട്. മഹീന്ദ്ര ബ്രാൻഡിംഗ് ബോണറ്റ് ലൈനിനും ഗ്രില്ലിനും ഇടയിലാണ് കൊടുത്തിരിക്കുന്നത്. വാഹനത്തിന് 360 ഡിഗ്രി ക്യാമറകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ എസ്‌യുവിയിൽ പൂർണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേയും വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റവും ഉണ്ടായിരിക്കും. പിൻഭാഗത്തെ എസി വെന്റുകളും പനോരമിക് സൺറൂഫും അധിക ഫീച്ചറുകളിൽ ചിലതാണ്. ശേഷിക്കുന്നവ വാഹനം പുറത്തിറക്കിയാൽ മാത്രമേ കൂടുതൽ വ്യക്തമാവുകയുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+