Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൂർഖയും ജിംനിയും ഒക്കെ ഗുഹയിൽ ഒളിച്ചോളൂ; പുതിയ മഹീന്ദ്ര ഥാർ വരുന്നത് വമ്പൻ പരിഷ്‌കാരങ്ങളുമായി

രാജ്യത്തെ വാഹന വിപണി അനുദിനം വളരുകയാണ്. എല്ലാ സെഗ്‌മെന്റിലും വ്യക്തമായ കുതിപ്പ് പ്രകടമാണ്. എങ്കിലും എസ്‌യുവികൾക്കാണ് ഇക്കാലത്ത് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി എസ്‌യുവി വിപണി വലിയ വിപുലീകരണങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. കൂടുതൽ മെച്ചപ്പെട്ട വാഹനങ്ങൾ വിപണിയിലേക്ക് എത്തുന്നതും കുതിപ്പിന് ഇന്ധനം പകരുന്നുണ്ട്.

എന്നാൽ അടുത്തിടെ അവതരിപ്പിക്കപ്പെടുന്ന ഒരു പ്രധാന വാഹനത്തെ കുറിച്ചുള്ള അപ്ഡേറ്റ് ആണ് ഇപ്പോൾ വാഹന പ്രേമികളുടെ മനസിൽ ഉടക്കിയിരിക്കുന്നത്. മഹീന്ദ്രയുടെ കരുത്തിന്റെ പ്രതീകമായ ഥാർ ഇപ്പോൾ 5-ഡോർ മോഡലുമായി രംഗത്ത് വരികയാണ്. ഈ വാഹനത്തിന്റെ ഓരോ വാർത്തയും ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

mahindrathar5door

ഈ വർഷം രണ്ടാം പകുതിയിൽ വാഹനം അവതരിപ്പിക്കുമെന്നാണ് സൂചന. മോഡലിന്റെ സ്പൈ ഷോട്ടുകൾ ഇന്റർനെറ്റിൽ ധാരാളമായി പ്രചരിക്കുന്നുണ്ട്. ബാഹ്യ രൂപ കൽപനയിലും, ഉൾക്കാഴ്ച്ചയിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ലെങ്കിലും ഈ വാഹനം കൂടുതൽ പ്രായോഗികത ചേർത്ത, വിപണിയെ ലക്ഷ്യമിട്ടുള്ള രീതിയിൽ ആവും ഒരുക്കയെന്നാണ് സൂചന.

എന്തൊക്കെയാവും ഈ വാഹനത്തിന്റെ സവിശേഷതകൾ എന്ന് പരിശോധിക്കാം:

നിലവിലെ സാഹചര്യത്തിൽ വാഹനത്തിന്റെ വലുപ്പം കൂടുമെന്നതിനാൽ തന്നെ അതിന്റെ വിലയും അതിനനുസരിച്ച് ഉയർന്ന് നിൽക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ ബജറ്റിന് കൂടുതൽ പ്രാധാന്യം നൽകുന്ന ഉപയോക്താക്കൾക്ക് ഇത് വെല്ലുവിളിയാകും. ഈ കാറിലെ പ്രധാന ഫീച്ചറുകൾ ഇവയൊക്കെയാണ്.

ഇലക്ട്രിക് സൺറൂഫ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെ പിന്തുണയ്ക്കുന്ന വിപുലീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം, മുൻ സീറ്റുകൾക്കിടയിലുള്ള സെൻട്രൽ ആംറെസ്‌റ്റ്, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ തുടങ്ങിയ ഫീച്ചറുകൾ ഇതിന് ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കൂടാതെ നല്ല സൗകര്യത്തോട് കൂടിയ വലിയ ബൂട്ട് സ്പേസ് ഉവാഹനത്തിൽ ണ്ടായിരിക്കുമെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വരാനിരിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ വിപുലീകൃത വീൽബേസ് അവതരിപ്പിക്കും. നേരത്തെയുള്ള 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ എത്തുമെന്നാണ് കരുതപ്പെടുന്നത്.

വിപണിയിൽ മാരുതി സുസുക്കി ജിംനി, ഫോഴ്‌സ് ഗൂർഖ ഉൾപ്പെടെയുള്ള മോഡലുകളാവും ഥാറിന്റെ എതിരാളി. എന്നാൽ ഒരു എല്ലാം തികഞ്ഞ ഓഫ്‌റോഡ് എസ്‌യുവി എന്ന ലേബൽ സ്വന്തമായുള്ള ഥാറിനെ സംബന്ധിച്ച് പരിചപ്പെടുത്തലിന്റെ ആവശ്യമില്ല എന്നത് കൊണ്ട് തന്നെ മഹീന്ദ്ര വളരെയധികം പ്രതീക്ഷയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+