ജിംനിയും ഗൂർഖയും ഒക്കെ വഴിമാറിക്കോ; എസ്‌യുവി തമ്പുരാൻ എഴുന്നള്ളുന്നു, മഹീന്ദ്രയുടെ ഥാർ എന്ന ഭീകരൻ

എസ്‌യുവി പ്രേമികളോട് ഏത് അർധരാത്രി എഴുന്നേൽപ്പിച്ച് ചോദിച്ചാലും വള്ളി പുള്ളി തെറ്റാതെ സ്പെസിഫിക്കേഷൻ ചോദിച്ചാൽ പറഞ്ഞു തരുന്ന അത്രയും ജനകീയമായ വാഹനമാണ് മഹീന്ദ്രയുടെ സ്വന്തം ഥാർ. വർഷങ്ങളായി ഈ വാഹനം ഇന്ത്യൻ വിപണിയിൽ ആ മേഖലയിൽ എതിരാളികൾ ഇല്ലാതെ ഒറ്റയ്ക്ക് മുന്നേറി കൊണ്ടിരിക്കുന്ന കാഴ്‌ചയാണ് നാം കാണുന്നത്.

ഇന്ത്യൻ കമ്പനി ആയതിനാൽ തന്നെ മഹീന്ദ്രയ്ക്ക് ആരാധകർ ഏറെയാണ്. എങ്കിലും അതിന്റെ പ്രധാന കാരണം ഥാർ ആണെന്ന് പറഞ്ഞാലും അതിശയിക്കാനില്ല. എന്തെന്നാൽ അത്രയ്ക്ക് പോപ്പുലർ ആയ മോഡലാണ് ഥാർ. എന്നാൽ ഇപ്പോഴിതാ ഈ വാഹനം ഒരു ചുവടുമാറ്റത്തിന്റെ പാതയിലാണ്. സമ്പൂർണമായി പുതിയ രൂപഭാവത്തിൽ ഒരുങ്ങാൻ തുടങ്ങുകയാണ് ഈ കാർ.

thar5door

മഹീന്ദ്ര ഥാർ കൂടുതൽ വലുപ്പമേറിയ അഞ്ച് ഡോർ പതിപ്പിലേക്ക് മാറാനാണ് ഒരുങ്ങുന്നത്. ഇതിനെ ഥാർ അർമാഡ എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ വാഹനത്തിന്റെ കൂടുതൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ലീക്കായിട്ടുണ്ട്. അതിനൊപ്പം തന്നെ ടാറ്റായുടെ എസ്‌യുവി കൊമ്പനായ കാർവിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.

മഹീന്ദ്ര ഥാർ 5-ഡോർ കൂടുതൽ സൗകര്യം മുന്നിൽ കണ്ടാണ് കമ്പനി രൂപകൽപന ചെയ്‌തിരിക്കുന്നത്‌. എർഗണോമിക് സീറ്റുകൾ, ഡ്യുവൽ സോൺ എസി, പിൻ എസി വെന്റുകൾ, ഇലക്ട്രിക് സൺറൂഫ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റത്തോട് കൂടിയ പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് കൺസോൾ തുടങ്ങിയ ഫീച്ചറുകൾ ഈ വാഹനത്തിൽ ഉണ്ടാവും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ നൽകുന്ന സൂചന.

ആറ് എയർബാഗുകൾ, 360-ഡിഗ്രി സറൗണ്ട് വ്യൂ സിസ്‌റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, സ്മാർട്ട് പൈലറ്റ് അസിസ്‌റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് തുടങ്ങിയ അഡാസ് ഫീച്ചറുകളും ഈ വാഹനത്തെ വേറിട്ട് നിർത്തുന്നുണ്ട്. എങ്കിലും ഈ വാഹനത്തിന്റെ മറ്റ് ഘടകങ്ങൾ മുൻ മോഡലിന് സമാനമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ മുൻ മോഡലുകളിൽ ഉണ്ടായിരുന്ന 2.2-ലിറ്റർ ഡീസൽ, 2.0-ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകൾ, ഒരുപക്ഷേ വ്യത്യസ്‌ത ട്യൂണിംഗുകളാൽ കൂടുതൽ കരുത്തോടെ എത്തുമെന്നാണ്ഇ വാഹന പ്രേമികൾ പ്രതീക്ഷിക്കുന്നത്. കൂടാതെ വാഹനത്തിന്റെ വില താങ്ങാവുന്ന നിലയിൽ എത്തിക്കാനായി കമ്പനി ഒരു റിയർ-വീൽ-ഡ്രൈവ് വേരിയന്റ് കൂടി അവതരിപ്പിച്ചേക്കാം.

ഓഗസ്‌റ്റ് പതിനഞ്ചിന് മഹീന്ദ്ര ഥാർ അർമാഡ വിപണിയിൽ എത്തിയേക്കും എന്നാണ് സൂചന. വൈകാതെ ഇക്കാര്യത്തിൽ കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. നിലവിൽ വിൽക്കുന്ന മൂന്ന് സീറ്റ് മഹീന്ദ്ര ഥാർ മറ്റ് വാഹനങ്ങളുമായി വിപണിയിൽ ഏറ്റുമുട്ടുമ്പോൾ അഞ്ച് ഡോർ വേരിയന്റിന് എതിരാളി ഫോഴ്‌സ് ഗൂർഖയും മാരുതി സുസുക്കി ജിംനിയുമായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q