ഓർമ്മയുണ്ടോ ഈ മുഖം? മഹീന്ദ്ര ഥാർ.ഇ എന്ന അഡാർ മുതലിന്റെ വരവ് വൈകില്ല, അമ്പോ എന്തൊരു ലുക്ക്..!
കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാഹന പ്രേമികളുടെ ഗ്രൂപ്പിലും ഒക്കെ താരമായി നിൽക്കുന്നത് മഹീന്ദ്രയുടെ ഓഫ്‌റോഡ് കരുത്തിന്റെ പര്യായമായ ഥാർ 5 ഡോർ വകഭേദമാണ്. ഈ വാഹനത്തെ സംബന്ധിച്ചിടത്തോളം പരിചയപ്പെടുത്തലിന്റെ പോലും ആവശ്യം നമുക്കിടയിലില്ല. അതിന്റെ പൈതൃകം തന്നെയാണ് ഇതിന് കാരണം. മഹീന്ദ്രയുടെ ഈ കൊമ്പന്റെ ജനപ്രീതി മറ്റ് പല വാഹനങ്ങൾക്കും സ്വപ്‌നം മാത്രമാണ്.
എന്നാൽ അപ്പോൾ പലരും മറന്നുപോവുന്ന ഒരു പേരും വാഹനവുമുണ്ട്. ഇതേ ഥാറിന്റെ തന്നെ ഇവി പതിപ്പ്. മഹീന്ദ്ര ഥാർ.ഇ എന്ന് പേരിട്ടിരിക്കുന്ന ആ വാഹനം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു വിഭാഗം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അതിന്റെ പ്രധാന കാരണം ഥാർ എന്ന പേരിനോടുള്ള വിശ്വാസവും താൽപ്പര്യവും ഒക്കെ തന്നെയാണ്. രണ്ടാമത്തെ കാര്യമാണ് ശരിക്കും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്നതാണ് സത്യം.

അത് ഈ വാഹനത്തിന്റെ ഡിസൈൻ തന്നെയാണ്. ഈ വാഹനം 2026ൽ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. 4WD, RWD ലേഔട്ടുകളിൽ ഇത് ഓഫർ ചെയ്യുമെന്നാണ് അന്ന് കമ്പനി അറിയിച്ചിരുന്നത്. വേരിയന്റിനെ ആശ്രയിച്ച് ഒന്നിലധികം റേഞ്ച് ഓപ്ഷനുകളും മഹീന്ദ്ര നൽകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
2023 ഓഗസ്‌റ്റ് 15-ന് മഹീന്ദ്രയുടെ ഫ്യൂച്ചർസ്‌കേപ്പ് ഇവന്റിൽ ദക്ഷിണാഫ്രിക്കയിൽ പ്രദർശിപ്പിച്ച ഈ വാഹനത്തിന്റെ ആശയത്തിന് വലിയ കൈയ്യടി ലഭിച്ചിരുന്നു. ഇലക്ട്രിക് രൂപത്തിൽ എങ്ങനെയാണ് വാഹനം കാണാൻ ഉണ്ടാവുക എന്നതിന്റെ ഒരു ആദ്യ സൂചനയായിരുന്നു ഇതെന്ന് നമുക്ക് മനസിലാക്കാം. അന്ന് തന്നെ ഈ വാഹനത്തെ മനസിലുറപ്പിച്ച ഒരുപാട് പേരുണ്ടെന്നതാണ് സത്യം.
സ്വന്തമായി പ്ലാറ്റ്‌ഫോം ഉള്ള ഥാറിൽ നിന്നും സ്‌കോർപിയോ-എന്നിൽ നിന്ന് പ്ലാറ്റ്‌ഫോം പങ്കിടുന്ന ഥാർ റോക്‌സിൽ നിന്നും വ്യത്യസ്‌തമാവും ഈ ഇവി അവതാരത്തിന്റെ പ്ലാറ്റ്‌ഫോം. ഇത് മഹീന്ദ്രയുടെ INGLO ഇലക്ട്രിക് സ്കേറ്റ്‌ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ലഭ്യമായ വിവരം. അങ്ങനെയെങ്കിൽ ബൊലേറോയുടെയും സ്‌കോർപ്പിയോയുടെയും ഇലക്ട്രിക് പതിപ്പുകളുമായി സാമ്യത പുലർത്തുമെന്ന് കരുതപ്പെടുന്നു.
എക്സ്റ്റീരിയർ ഡിസൈൻ ഘടകങ്ങൾ കാര്യമായി തന്നെ പണിത് എടുത്ത നിലയിലാണ് ഈ വാഹനം നിർമ്മിക്കുക. ഉയർന്ന സ്‌റ്റാൻസ്, ഫ്ലേർഡ് വീൽ ആർച്ചുകൾ, ഉയർന്ന ബോണറ്റ്, സ്ലാട്ടഡ് ഗ്രിൽ, ചതുരാകൃതിയിലുള്ള ബമ്പറുകൾ തുടങ്ങിയ ഥാർ ഡിസൈൻ സവിശേഷതകൾ ഈ വാഹനത്തിനും നൽകിയിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ ഈ വർഷമോ അടുത്ത വർഷമോ വാഹനം എത്താൻ ഇടയില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ 2026ഓടെ വാഹനം വിപണിയിൽ എത്തിക്കാനാവും മഹീന്ദ്രയുടെ ശ്രമം. ഇതോടെ ഇവി സെഗ്‌മെന്റിലും പിടിമുറുക്കാൻ കഴിയും എന്നാണ് കമ്പനിയുടെ പ്രതീക്ഷ.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications