മഹീന്ദ്രയുടെ മെഗാ ഡിസ്‌കൗണ്ട്, ഥാറിന് കുറഞ്ഞത് 1.75 ലക്ഷം; ഓഫര്‍ ലഭ്യമാവുക ഇങ്ങനെ
മുംബൈ: മഹീന്ദ്രയുടെ ഥാര്‍ യുവാക്കളുടെ സ്വപ്‌ന വാഹനമാണ്. സ്റ്റൈലിലും പെര്‍ഫോമന്‍സിലും ഥാര്‍ ഒരുപോലെ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ കൂടുതല്‍ പേരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര. അവരുടെ പ്രീമിയം മോഡലായ ഥാറിന് വന്‍ ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ മോഡലായ ഥാറിന് സെപ്റ്റംബര്‍ മാസത്തെ മെഗാ ഡിസ്‌കൗണ്ടിലാണ് വില കുറഞ്ഞിരിക്കുന്നത്.
1.75 ലക്ഷം രൂപവരെയുള്ള ഡിസ്‌കൗണ്ടാണ് ഥാറിന് മഹീന്ദ്ര നല്‍കുന്നത്. ഥാര്‍ റോക്‌സിന്റെ ലോഞ്ചിന് ശേഷമാണ് ഇത്ര കിടിലനൊരു വിലക്കുറവ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുക എന്ന തന്ത്രം കൂടി ഇതിന് പിന്നിലുണ്ട്.മഹീന്ദ്ര ഥാര്‍ ഇപ്പോള്‍ വാങ്ങുന്നവര്‍ വിവിധ തരത്തിലുള്ള ഡിസ്‌കൗണ്ടാണ് ലഭിക്കുക.

1.35 ലക്ഷം മുതല്‍ 1.75 ലക്ഷം വരെയാണ് ഥാറിന് മഹീന്ദ്ര നല്‍കുന്ന ഡിസ്‌കൗണ്ട്. എല്‍എക്‌സ് പെട്രോള്‍ എടി ടുഡബ്ല്യുഡി, എല്‍എക്‌സ് പെട്രോള്‍ എംടി ഫോര്‍ഡബ്ല്യുഡി, എല്‍എക്‌സ് ഡീസല്‍ എംടി 2ഡബ്ല്യുഡി, എല്‍എക്‌സ് ഡീസല്‍ എംടി 4ഡബ്ല്യുഡി, എഎക്‌സ് പെട്രോള്‍ എടി 4ഡബ്ല്യുഡി, എല്‍എക്‌സ് ഡീസല്‍ എടി 4ഡബ്ല്യുഡി, എന്നിവയെല്ലാം ഇപ്പോള്‍ വില കുറഞ്ഞിരിക്കുന്ന വേരിയന്റുകളാണ്.
അതേസമയം വിലക്കുറവ് വേരിയന്റുകള്‍, ഡീലര്‍ഷിപ്പ്, സ്റ്റോക്കുകളുടെ എണ്ണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. നിലവില്‍ ഥാറിന്റെ എക്‌സ് ഷോറൂം വില 11.35 ലക്ഷമാണ്. ടോപ് വേരിയന്റിന് 17.60 ലക്ഷം നല്‍കണം. നേരത്തെ അഞ്ച് ഡോറുകളുള്ള മഹീന്ദ്ര ഥാര്‍ റോക്‌സാണ് പുറത്തിറക്കിയത്. നിലവില്‍ ഡിസ്‌കൗണ്ട് നല്‍കിയിരിക്കുന്നത് ത്രീ ഡോര്‍ ഥാറിനാണ്.
അതേസമയം മികവുറ്റ എഞ്ചിനും, ഇന്റീരീയര്‍ ഫീച്ചറുകളാണ് ഥാറിനുള്ളത്. 1.5 ലിറ്റര്‍ ഡിസല്‍ എഞ്ചിനാണ് ഥാറിനുള്ളത്. 117 ആണ് ബിഎച്ച്പി. ഇത് ഓട്ടോമേറ്റഡ് മോഡല്‍ അല്ല. സിക്‌സ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് ഥാറിന്റെ ഈ മോഡലിന് ഉള്ളത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും ഇപ്പോള്‍ ലഭ്യമാണ്. സിക്‌സ് സ്പീഡ് ഓട്ടോമേറ്റിക് ഗിയര്‍ബോക്‌സാണ് ഇതിനുള്ളത്. 150 ബിഎച്ച്പിയാണ് ഉള്ളത്.
മഹീന്ദ്രയുടെ ഓഫ് റോഡറിന്റെ പ്രധാന ആകര്‍ഷണം അതിന്റെ ഇന്റീരിയര്‍ ഫീച്ചറുകള്‍ തന്നെയാണ്. 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഥാറിനുള്ളത്. ആപ്പിള്‍ കാര്‍ പ്ലേയും, ആന്‍ഡ്രോയിഡ് ഓട്ടോ കോമ്പാറ്റിബിളിറ്റിയും ഇവയ്ക്കുണ്ട്. ഹാലോജന്‍ ഹെഡ്‌ലൈറ്റുകള്‍ക്കൊപ്പം എല്‍ഇഡി ഡിആര്‍എല്ലുകളും ഇവയ്ക്കുണ്ട്.
ഇലക്ട്രിക്കലി നിയന്ത്രിക്കുന്ന എയര്‍ കണ്ടീഷനിങ്, നീക്കാവുന്ന തരത്തിലുള്ള റൂഫ് പാനലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, കൂടുതല്‍ മികവുറ്റ ഒക്ക്യുപ്പെന്‍ഡ് സേഫ്റ്റി എന്നിവയും ഥാറിലുണ്ട്. ഡുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, എബിഎസ്സിനൊപ്പം ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡെസ്‌കെന്റ് കണ്‍ട്രോള്‍, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്രണ്ട് സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവ ഥാറില്‍ ലഭ്യമാണ്.












Click it and Unblock the Notifications