Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിംനിയും ഗൂർഖയും ഒക്കെ ഇനി സൈഡാവും; വമ്പൻ ഡിസ്‌കൗണ്ടുമായി മഹീന്ദ്ര ഥാർ, ലാഭം ഒന്നര ലക്ഷം രൂപ വരെ

ഏറെക്കാലമായി ഉപഭോക്താക്കൾ ആറ്റുനോറ്റ് കാത്തിരുന്നാണ് മഹീന്ദ്രയുടെ ഏറ്റവും പുതിയ കരുത്തൻ ഥാർ റോക്‌സ് വിപണിയിൽ ഇറങ്ങിയത്. അഞ്ച് ഡോർ വകഭേദം വിപണിയിൽ വലിയ മാറ്റത്തിന് തന്നെ വഴിയൊരുക്കുമെന്നാണ് മഹീന്ദ്രയുടെയും പ്രതീക്ഷ. സ്വാഭാവികമായും ഏറ്റവും പുതിയ വേരിയന്റിന്റെ വരവോടെ കമ്പനിയുടെ ഇതേ മോഡലിലെ മുൻഗാമിയായ മഹീന്ദ്ര ഥാർ ത്രീ ഡോർ വേരിയന്റിന്റെ മാർക്കറ്റ് ഇടിയുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.

എന്നാൽ അത്തരം ആശങ്കകൾ അസ്ഥാനത്താക്കി കൊണ്ട് മഹീന്ദ്ര തങ്ങളുടെ ഏറ്റവും പുതിയൊരു ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. കമ്പനിയുടെ ഓഫ്‌റോഡ് അഡ്വഞ്ചർ രാജാവിന്റെ മുൻ പതിപ്പ് പാതിവഴിയിൽ വീഴുന്നത് ഒഴിവാക്കാനായാണ് മഹീന്ദ്രയുടെ ഒരു മുഴം മുൻപേയുള്ള ഈ ഡിസ്‌കൗണ്ട് ഏറ് എന്നതാണ് യാഥാർഥ്യം. എങ്കിലും ഈ പുതിയ പ്രഖ്യാപനം പഴയ മോഡലിന്റെ ആവശ്യകത ഗണ്യമായി ഉയർത്താൻ തന്നെയാണ് സാധ്യത.

thar3doordiscount

മഹീന്ദ്ര ഥാർ 3 ഡോർ: ഓഫറുകൾ ഇങ്ങനെ

മഹീന്ദ്ര ഥാർ 3 ഡോറിന്റെ മിക്കവാറും എല്ലാ വകഭേദങ്ങളും പരമാവധി 1.5 ലക്ഷം രൂപ വരെ കിഴിവോടെ ലഭ്യമാവും. ഡീസൽ-മാനുവൽ രൂപത്തിൽ മാത്രം ലഭ്യമാകുന്ന എൻട്രി ലെവൽ എഎക്‌സ് OPT 2WDന് 1.36 ലക്ഷം രൂപയുടെ കിഴിവാണു ലഭ്യമാവുക. ഇത് ആദ്യമായാണ് നാല് വർഷം മുൻപ് ഈ മോഡൽ അവതരിപ്പിച്ച ശേഷം വിലക്കിഴിവ് നൽകാൻ മഹീന്ദ്ര തയ്യാറാവുന്നത്.

മഹീന്ദ്ര ഥാർ 3 ഡോർ: ഫീച്ചറുകൾ

ഓഫ്-റോഡ് മികവിന് പേരുകേട്ട ഈ വാഹനം മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ ലഭ്യമാണ്: 1.5 ലിറ്റർ ടർബോ ഡീസൽ 117 ബിഎച്ച്പി, 300 എൻഎം വേരിയന്റ്, 2. 2 ലിറ്റർ ടർബോ ഡീസൽ 130 ബിഎച്ച്പി, 300 എൻഎം വേരിയന്റ്. 150 ബിഎച്ച്പി, 300 എൻഎം 2-ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെയാണ് ഇത്. ഇതിൽ ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്‌മിഷനുകൾ കമ്പനി തരംപോലെ നൽകിയിട്ടുമുണ്ട്.

ഡിസ്‌കൗണ്ട് ലഭിക്കുന്ന മറ്റ് മോഡലുകൾ

മഹീന്ദ്ര ഥാർ 3 ഡോർ മാത്രമല്ല, മറ്റ് ചില മോഡലുകളിലും കമ്പനി മികച്ച ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിൽ മുൻനിര മോഡലുകളായ ബൊലേറോ, എക്സ്‍യുവി 400, സ്‌കോർപിയോ എന്നിവ ഉൾപ്പെടുന്നുണ്ട്. അവയിൽ പലതിനും ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് വിലക്കിഴിവ് നൽകിയിരിക്കുന്നത്. കൂട്ടത്തിൽ ഏറ്റവും നേട്ടം മഹിന്ദ്ര ഥാർ, എക്സ്‍യുവി 400 എന്നിവ വാങ്ങുന്നവർക്കാണ്.

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനമായ എക്സ്‍യുവി 400 ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന നേട്ടങ്ങളാണ് ഉപഭോക്താക്കൾക്ക് സമ്മാനിക്കുക. അതിൽ നേരിട്ടുള്ള ഡിസ്‌കൗണ്ടുകളും അല്ലാതെയുള്ള നേട്ടങ്ങളും എല്ലാം ഉൾപ്പെടുന്നു. പിന്നീട് ബൊലേറോ 90,000 രൂപ വരെയുള്ള നേട്ടങ്ങളുമായി തൊട്ട് പിന്നിൽ തന്നെയുണ്ട്. ബൊലേറോ നിയോയ്ക്ക് 85,000 രൂപ വരെയും സ്‌കോർപിയോ ക്ലാസിക്കിന് 20,000 രൂപ വരെയും ഡിസ്‌കൗണ്ടുകൾ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+