Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹീന്ദ്ര ഥാർ പോലും തരിപ്പണമാകും; ജീപ്പ് വരുന്നത് കണക്കുകൂട്ടലുമായി, ഈ മോഡൽ ചെറിയ പുള്ളിയല്ല

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യൻ എസ്‌യുവി വിപണിയിൽ അപ്രമാദിത്വം തുടരുകയാണ് മഹീന്ദ്ര ഥാർ. കുറഞ്ഞ വിലയും കൂടുതൽ ഫീച്ചറുകളും ഓഫ്‌റോഡ് ബിൽറ്റ് ബോഡിയും ഒക്കെ ഥാറിനെ മറ്റേത് വാഹനത്തെക്കാളും ജനപ്രിയമാക്കി എന്നതാണ് യാഥാർഥ്യം. അതിനെ വെല്ലാനായി ജിപ്‌സിയിലൂടെ മാരുതി ഉൾപ്പെടെ ശ്രമിച്ചെങ്കിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. എന്ന് മാത്രമല്ല ഥാർ കൂടുതൽ വിൽപ്പനയുമായി വിപണിയിൽ കുതിപ്പ് തുടരുകയും ചെയ്‌തു.

എന്നാൽ ഈ അധീശത്വത്തിന് അധികനാൾ ആയുസില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മഹീന്ദ്ര ഥാർ ഒറ്റയ്ക്ക് ശക്തി കാണിക്കുന്ന അഫോർഡബിൾ ഓഫ്‌റോഡ് എസ്‌യുവി സെഗ്‌മെന്റിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുകയാണ് ജീപ്പ്. അതും അവരുടെ എക്കാലത്തെയും മികച്ച എസ്‌യുവികളിൽ ഒന്നായ റാംഗ്ലറിന്റെ രൂപത്തിൽ.

tharvswrangler

താങ്ങാനാവുന്ന വിലയിൽ വാഹനം ഒരുക്കിയ മഹീന്ദ്ര ശരിക്കും റാംഗ്ലറിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടത്‌. ഥാർ നിർമ്മിച്ചപ്പോൾ മഹീന്ദ്ര റാംഗ്ലറിന്റെ രൂപഭാവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു എന്നതിൽ സംശയമില്ല. ഇപ്പോഴിതാ താങ്ങാനാവുന്ന വിലയിൽ റാംഗ്ലർ നിർമ്മിക്കാൻ ജീപ്പ് മഹീന്ദ്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കുകയാണ്. അതായത് വിപണിയിൽ ഥാറുമായി നേരിട്ട് ഏറ്റുമുട്ടാൻ ജീപ്പ് ഒരുങ്ങുന്നുവെന്ന് ചുരുക്കം.

മഹീന്ദ്ര ഥാറിനെ നേരിടാൻ ഒരു മോഡൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ജീപ്പ് ആലോചിക്കുന്നതായിമാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഥാറിന്റെ വലിയ വിജയം ഒരു പുതിയ ലൈഫ്‌സ്‌റ്റൈൽ എസ്‌യുവിയെക്കുറിച്ച് ചിന്തിക്കാൻ ജീപ്പിനെ പ്രേരിപ്പിക്കുകയായിരുന്നു. ജീപ്പിന്റെ പുതിയ വാഹനം റാംഗ്ലർ എസ്‌യുവിയെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കും.

ബോഡി-ഓൺ-ഫ്രെയിം ആർക്കിടെക്ചർ, ഡീസൽ/പെട്രോൾ എഞ്ചിൻ, ശക്തമായ ഓഫ്-റോഡ് കരുത്ത് എന്നിവ ഉഉൾപ്പെടുത്തി അമേരിക്കൻ ബ്രാൻഡ് വിപണി പിടിക്കാനാണ് ഒരുങ്ങുന്നത്.ഇതിന് പുറമെ ക്രെറ്റയുടെ എതിരാളിയായ എസ്‌യുക്ക് പിന്നിലും ജീപ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് അഭ്യൂഹമുണ്ട്. ഈ രണ്ട് എസ്‌യുവികളും ശരിയായി ഉപയോഗപ്പെടുത്തിയാൽ ജീപ്പിന് ഇന്ത്യയിലെ വിൽപ്പനയിൽ കാര്യമായ മാറ്റം കൊണ്ട് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, നിലവിൽ രാജ്യത്ത് തന്നെ ഏറ്റവുമധികം വിൽക്കപ്പെടുന്ന എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. അതിന്റെ സ്‌പോർട്ടി ഡിസൈനും ഫോർ വീൽ കരുത്തുമൊക്കെ വലിയ ജനപ്രീതി ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഇതിന് പുറമെ വാഹനത്തിന്റെ രൂപ ഭംഗിയും വലിയ രീതിയിൽ ആളുകളെ സ്വാധീനിച്ചിട്ടുണ്ട്. ഇതാണ് ജീപിനെയും ഈ സെഗ്‌മെന്റിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+