മഹീന്ദ്രയുടെ കേമൻ മോഡൽ ഇതാ വരുന്നു; ഇനി രണ്ടാഴ്‌ച കൂടി കാത്തിരുന്നാൽ മതി, ഥാർ റോക്‌സ് ഞെട്ടിക്കുമോ?
നമ്മുടെ നാട്ടിൽ ഓഫ്‌റോഡ് എസ്‌യുവി എന്ന് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിൽ ഓർമ്മ വരുന്ന മോഡലുകളിൽ ഒന്നായിരിക്കും മഹീന്ദ്ര ഥാർ. അത്രയ്ക്ക് സ്വാധീനമാണ് ജനഹൃദയങ്ങളിൽ ഈ മോഡലിന് ഉള്ളത്. അതുകൊണ്ട് തന്നെയാവണം കഴിഞ്ഞ കുറേ നാളുകളായി വാഹന പ്രേമികൾ ഥാറിന്റെ പിന്നാലെയാണ് ഉള്ളത്. അതിന്റെ കാരണം അഞ്ച് ഡോറുകളോടെ വരുന്ന പുത്തൻ മോഡൽ തന്നെയാണെന്ന് നിങ്ങളിൽ ഭൂരിഭാഗം പേർക്കും അറിയാമായിരിക്കും.
അഞ്ച് വാതിലുകളുള്ള മഹീന്ദ്ര ഥാർ റോക്‌സ് ഇന്റീരിയറുമായി ബന്ധപ്പെട്ട ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മഹീന്ദ്ര ഥാർ മൂന്ന് ഡോർ മോഡലിന്റെ രൂപ ഭാവവുമായി അടുത്ത സാമ്യമുള്ള മോഡലുകൾ ഒന്ന് കൂടിയാവും റോക്‌സ്. നേരത്തെ പുറത്തുവന്ന മോഡലുകളായ XUV 3XO, XUV400 Pro EV എന്നിവയ്ക്ക് ശേഷം 2024ലെ മഹീന്ദ്രയുടെ മൂന്നാമത്തെ സുപ്രധാന ലോഞ്ചാണ് ഥാർ റോക്‌സ്.

എക്സ്‍യുവി700 പോലുള്ള ബ്രാൻഡിൽ നിന്നുള്ള മറ്റ് മോഡലുകൾക്ക് സമാനമായ വെള്ള അപ്ഹോൾസ്‌റ്ററിയോടെയാണ് ഥാർ റോക്‌സ് വാഗ്‌ദാനം ചെയ്യുന്നത്. വൃത്താകൃതിയിലുള്ള എയർ-കോൺ വെന്റുകൾ, ഡാഷ്‌ബോർഡിൽ ഘടിപ്പിച്ചിരിക്കുന്ന ഗ്രാബ്-ഹാൻഡിൽ തുടങ്ങി ഇന്റീരിയറിലെ പല ഫീച്ചറുകളും മൂന്ന് ഡോർ മോഡലിന് സമാനമാണ്. എങ്കിലും റോക്‌സിനെ വ്യത്യസ്‌തമാക്കുന്ന ഘടകങ്ങളും ധാരാളമായുണ്ട്.
ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം കൂടുതൽ വലിയ യൂണിറ്റായി മാറിയിട്ടുണ്ട്. സിംഗിൾ-പേൻ സൺറൂഫും മാനുവൽ ഗിയർബോക്‌സും ഉള്ള ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇത് വരാനിരിക്കുന്ന ഥാർ റോക്‌സിന്റെ ടോപ്പ്-സ്പെക്ക് വേരിയന്റല്ലെന്ന് സ്ഥിരീകരിക്കുന്നു. ടോപ്പ്-സ്പെക്ക് മോഡലിന് പനോരമിക് സൺറൂഫ് ലഭിക്കും കൂടാതെ ഈ മോഡലിലെ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്ററിൽ നിന്ന് വ്യത്യസ്‌തമായി പൂർണ്ണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും ലഭിക്കും.
നേരത്തെ വാഹനത്തിന്റെ പുറം കാഴ്‌ചകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഐക്കോണിക് റൗണ്ട് ഹെഡ്‌ലൈറ്റുകൾ ഇതിലും നൽകിയിട്ടുണ്ട്, കൂടാതെ ഇവ ഇപ്പോൾ എൽഇഡി പ്രൊജക്ടർ യൂണിറ്റുകളും സി ആകൃതിയിലുള്ള ഡിആർ എല്ലുകളുമായി മാറി. വീൽ ആർച്ചുകളിൽ ഘടിപ്പിച്ചിരിക്കുന്ന സൂചകങ്ങൾ, റെട്രോ-സ്‌റ്റൈൽ മിററുകൾ, സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയും വാഹനത്തിന് മികവേകും.
ഈ മോഡലിന് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കോർപിയോ എൻ മോഡലിൽ നിന്നുള്ള 2.2-ലിറ്റർ ഡീസൽ എഞ്ചിനും 2.0-ലിറ്റർ mStallion ടർബോ-പെട്രോൾ എഞ്ചിനും ആയിരിക്കും ഈ ഓപ്‌ഷനുകൾ. ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ 6-സ്‌പീഡ് മാനുവൽ, ഓട്ടോമാറ്റിക് എന്നിവ കൂടി ഉൾപ്പെടും.
വരുന്ന ഓഗസ്‌റ്റ് പതിനഞ്ചിന് വാഹനം വിപണിയിൽ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെയും തങ്ങളുടെ ഇത്തരത്തിലുള്ള ഫ്ലാഗ്ഷിപ്പ് മോഡലുകൾ ഓഗസ്‌റ്റ് 15ന് അവതരിപ്പിക്കുക എന്നത് മഹീന്ദ്രയുടെ ഒരു പ്രത്യേകത രീതിയാണ്. അത് തന്നെയാണ് താൻ റോക്‌സിന്റെ കാര്യത്തിൽ നടക്കുക എന്നാണ് സൂചന.












Click it and Unblock the Notifications