Get Updates
Get notified of breaking news, exclusive insights, and must-see stories!

അകത്തും പുറത്തും ഥാർ റോക്‌സിനെ വെല്ലാൻ ആരുമില്ല; ഞെട്ടിച്ചു കളഞ്ഞല്ലോ മഹീന്ദ്ര, കിടിലൻ ഇന്റീരിയർ

ഇന്ത്യൻ വിപണി അടക്കിഭരിക്കാൻ എത്തിയ ഓഫ്‌റോഡ് എസ്‌യുവികളിൽ ഒന്നാണ് മഹീന്ദ്രയുടെ ഥാർ റോക്‌സ്. സ്വാതന്ത്ര്യ ദിനത്തിനാണ് ഈ മോഡൽ അവർ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഗാന്ധി ജയന്തിയോട് അടുക്കുമ്പോഴേക്കും അവർ വാഹനത്തിന് പുതിയ രൂപഭാവങ്ങൾ നൽകുന്ന തിരക്കിലാണ്. വാഹനം ലോഞ്ച് ചെയ്‌ത്‌ ഒന്നര മാസം പിന്നിടുമ്പഴേക്കുമാണ് ഉപഭോക്താക്കളിൽ നിന്നുൾപ്പെടെ ലഭിച്ച പ്രതികരണം കണക്കിലെടുത്ത് കമ്പനി ഈ നീക്കം പ്രഖ്യാപിച്ചത്.

മോച ബ്രൗൺ എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റീരിയർ 4x4 വകഭേദങ്ങളിൽ മാത്രമാണ് ലഭ്യമാവുക. ബാക്കിയുള്ള വേരിയന്റുകളിൽ എല്ലാം തന്നെ പഴയ ഐവറി തീം തന്നെയാകും കാണാനാവുക. എന്നാൽ ഈ ഇന്റീരിയറിന് പ്രത്യേകിച്ച് ഒരു അധിക ചിലവ് ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ മഹീന്ദ്ര ഉദ്ദേശിച്ചിട്ടില്ല.

tharroxxinteriormocha

ഒക്ടോബർ മൂന്നിനാണ് മഹീന്ദ്ര ഥാർ ബുക്കിംഗ് തുടങ്ങുന്നത്. 4x4 വേരിയന്റുകളിൽ കണ്ണ് വച്ചിരിക്കുന്നവർക്ക് ഏത് ഇന്റീരിയർ തീം വേണമെന്ന് തീരുമാനിക്കാം. ഐവറിയും മോച ബ്രൗണും ഓപ്‌ഷനായി മുന്നിലുണ്ടാവും, അതിൽ നിന്ന് ഇഷ്‌ടമുള്ളത് തിരഞ്ഞെടുക്കാൻ കഴിയും. എന്നാൽ ഇതിൽ മറ്റൊരു മാരക ട്വിസ്‌റ്റ് കൂടിയുണ്ട്.

ഐവറി തിരഞ്ഞെടുക്കുന്നവരുടെ വാഹനം ഒക്ടോബറിൽ തന്നെ വിതരണം തുടങ്ങുമെങ്കിലും പുതിയ ഇന്റീരിയർ തിരഞ്ഞെടുക്കുന്നവരെ സംബന്ധിച്ച് അൽപ്പം കാത്തിരിക്കേണ്ടി വരും. അടുത്ത വർഷം ജനുവരിയോടെ മാത്രമേ ഇത് ലഭ്യമാവൂ. അതുകൊണ്ട് തന്നെ വാഹനം പെട്ടെന്ന് കൈയിൽ കിട്ടണം എന്ന് ആഗ്രഹിക്കുന്നവർക്ക് നല്ല ഓപ്‌ഷനാവില്ല ഇതെന്ന് ഉറപ്പാണ്.

പെട്രോൾ, ഡീസൽ എഞ്ചിനുകൾ, രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകൾ, ഏഴ് നിറങ്ങൾ, ആറ് വേരിയന്റുകൾ എന്നിവയുൾപ്പെടെ നിരവധി ഓപ്ഷനുകളിലാണ് ഥാർ റോക്‌സ് മഹീന്ദ്ര വാഗ്‌ദാനം ചെയ്യുന്നത്. ഇതിൽ അടിസ്ഥാന ഓപ്‌ഷനുകളിൽ ഒന്നിലും പുതിയ ഇന്റീരിയർ ലഭ്യമാവില്ലെന്ന് നേരത്തെ പറഞ്ഞല്ലോ, അതുകൊണ്ട് ബേസിക് വേരിയന്റുകൾ തേടുന്നവർക്ക് ഈ വാഹനം കൈയിലെത്താൻ അധികം കാത്തിരിക്കേണ്ടി വരില്ല.

മഹീന്ദ്ര ഥാർ റോക്‌സ്: ഫീച്ചറുകൾ

മഹീന്ദ്രയുടെ 2.0-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുളാണ് ഇതിൽ നൽകിയിരിക്കുന്നത്. ഇത് സ്‌കോർപിയോ എൻ മോഡലിലേതിന് സമാനമാണെങ്കിലും വ്യത്യസ്‌തമായ ട്യൂൺ ഓപ്‌ഷനുകൾ നൽകിയിട്ടുണ്ട്. രണ്ട് എഞ്ചിനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളും കമ്പനി നൽകിയിരിക്കുന്നു.

ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, വെൻ്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എയർ-കോൺ വെന്റുകൾ എന്നിവയ്ക്ക് പുറമേ ഹർമാൻ കാർഡൺ ഓഡിയോ സിസ്‌റ്റം, പനോരമിക് സൺറൂഫ് എന്നിങ്ങനെ ഒട്ടേറെ കിടിലൻ ഫീച്ചറുകളുടെ അകമ്പടിയോടെയാണ് ഈ വാഹനം ഉപഭോക്താക്കൾക്ക് മുൻപിലെത്തുന്നത്. 12.99 ലക്ഷം രൂപയിൽ തുടങ്ങി 22.49 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+