Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹീന്ദ്രയുടെ ഥാര്‍ റോക്‌സ് അടിമുടി ഒന്ന് മാറി, പുത്തന്‍ മോഡല്‍ വന്‍ പൊളി; റോഡില്‍ ഇവന്‍ തന്നെ രാജാവ്

ന്യൂഡല്‍ഹി: മഹീന്ദ്രയടെ ഥാര്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം തീര്‍ത്ത് കൊണ്ടിരിക്കുകയാണ്. അവരുടെ 5 ഡോര്‍ ഥാര്‍ റോക്‌സ് ഇതിനോടകം സ്റ്റാറായി കഴിഞ്ഞു. ഇതിന്റെ പുതിയ വേരിയന്റ് എഎക്‌സ്3എല്‍ വിപണിയില്‍ ഇറങ്ങിയിരിക്കുകയാണ്. നേരത്തെ ഥാര്‍ റോക്‌സ് വിവിധ മോഡലുകളാക്കി ഇറങ്ങിയിരുന്നു.

പുതിയ വേരിയന്റ് ഇന്‍സ്റ്റന്റ് ഹിറ്റാവുമെന്നാണ് വിലയിരുത്തല്‍. എഎക്‌സ്3എല്ലിന് ഇപ്പോള്‍ 16.99 ലക്ഷമാണ് എക്‌സ് ഷോറൂം വില. ഡീസല്‍ ഓപ്ഷനിലാണ് ലഭ്യമാവുക. ഡീസല്‍ എംടി 2ഡബ്ല്യുഡി ഓപ്ഷനിലാണ് ഇവ വരുന്നത്. കൊടുക്കുന്ന പണത്തിന് കൂടുതല്‍ പെര്‍ഫോമന്‍സ് എന്നതാണ് റോക്‌സില്‍ നിന്ന് ലഭിക്കുക. കാരണം ഫീച്ചറുകള്‍ ഒരുപാട് ഈ കരുത്തന്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്.

mahindra-thar-roxx

ഥാര്‍ റോക്‌സ് എഎക്‌സ്3എല്ലില്‍ അവരുടെ ടോപ് മോഡലുമായി നിരവധി സമാനതകള്‍ ഉണ്ട്. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് ഇതില്‍ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം. ഇതിനൊപ്പം തന്നെ എല്‍ഇഡി ഡിആര്‍എല്ലുകളുമുണ്ട്. സി ഷേപ്പിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് മറ്റൊരു ആകര്‍ഷണം. സില്‍വറിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍ റോക്‌സിന്റെ ഭംഗി വര്‍ധിപ്പിക്കും.

18 ഇഞ്ച് സ്റ്റീല്‍ വീലുകളും, പിന്നില്‍ സ്‌പെയര്‍ വീലും ഇതിനുണ്ട്. ഇന്റീരിയറിലും ഈ ഥാര്‍ ആളൊരു സ്റ്റൈല്‍ മന്നനാണ്. പൂര്‍ണമായും ഡിജിറ്റല്‍ ക്ലസ്റ്ററാണ് ക്യാബിനിനുള്ളത്. 10.25 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് ഇതില്‍ ഉള്ളത്. ഒരുപാട് പ്രത്യേകതകള്‍ ഈ ഫീച്ചറിനുണ്ട്.

ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം എല്ലാ വയര്‍ലെസ് കാര്‍ കണക്ട് ടെക്‌നോളജിയും സപ്പോര്‍ട്ട് ചെയ്യും. ആപ്പിള്‍, ആന്‍ഡ്രോയിഡ്, ഓട്ടോ കാര്‍പ്ലേ എന്നിവയെല്ലാം ഇതില്‍ വരും. ഉപയോക്താക്കള്‍ക്ക് ചില ശ്രദ്ധിക്കേണ്ട ഫീച്ചറുകളും ഇതിലുണ്ട്. എഞ്ചിന്‍ സ്റ്റാര്‍-സ്റ്റോപ്പ് ബട്ടണാണിത്. ആറ് എയര്‍ബാഗുകളും ഇതിലുണ്ട്.

അതിനൊക്കെ പുറമേ വയര്‍ലെസ് ചാര്‍ജ്, ക്രൂയിസ് കണ്‍ട്രോള്‍ മോഡ്, ഓട്ടോ ഡിമ്മിംഗ് ഐആര്‍വിഎം, റിയര്‍ എസി വെന്റുകള്‍, പവര്‍ വിന്‍ഡോകള്‍ എന്നിവയെല്ലാം പുതിയതായി ഉപയോക്താക്കള്‍ക്ക് ലഭിക്കും. ലെവല്‍ 2 എഡിഎസും, അതിനൊപ്പം തന്നെ സ്വതന്ത്ര കുറച്ച് ഫീച്ചറുകളും നിങ്ങള്‍ക്ക് ലഭിക്കും. ഥാര്‍ റോക്‌സിലെ ഏറ്റവും കരുത്തേറിയ വാഹനമായി ഈ റോക്‌സിനെ ഇവയെല്ലാം ചേര്‍ന്ന് മാറ്റും.

അതേസമയം ചില ഫീച്ചറുകള്‍ ഥാര്‍ റോക്‌സില്‍ നിന്ന് മിസിംഗാണ്. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, അലോയ് വീലുകള്‍, ടിപിഎംഎസ്, സിക്‌സ് വേ പവര്‍ അഡ്ജസ്റ്റിബിള്‍ ഡ്രൈവര്‍ സീറ്റ്, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സറുകള്‍ എന്നീ ഫീച്ചറുകള്‍ റോക്‌സിന്റെ ഈ പുതുക്കിയ മോഡലില്‍ ഇല്ല.

2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന് റോക്‌സിനുണ്ട്. 150 ബിഎച്ച്പി വരെ ഇതിലൂടെ ലഭ്യമാവും. സിക്‌സ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഈ യൂണിറ്റിനൊപ്പമുണ്ട്. നിരത്തിലിറക്കിയില്‍ ഈ ഥാറിനോളം കരുത്തന്‍ വേറെയില്ലെന്ന് തന്നെ പറയേണ്ടി വരും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+