Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹീന്ദ്രയുടെ ഒറ്റക്കൊമ്പൻ; 'ഥാർ റോക്‌സ്' ബുക്കിംഗ് ഉടൻ, വെറും 21,000 രൂപ കൊടുത്ത് കച്ചവടം ഉറപ്പിക്കാം

ഇന്ത്യൻ വിപണിയിൽ എല്ലാ വാഹന പ്രേമികളും കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര ഥാർ റോക്‌സ്. സ്വാതന്ത്ര്യ ദിനത്തിലാണ് ഈ വാഹനം അവതരിപ്പിച്ചത്. എന്നാൽ വില ഒഴികെ മറ്റ് വിവരങ്ങളൊന്നും തന്നെ അന്ന് പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ വാഹനത്തിന്റെ ബുക്കിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര.

അഞ്ച് ഡോർ വകഭേദം സ്വന്തമാക്കാൻ അധികനാൾ കാത്തിരിക്കേണ്ടി വരില്ലെന്നാണ് ലഭ്യമായ വിവരം. ഈ മോഡലിന്റെ ബുക്കിംഗ് ഒക്ടോബർ 3 മുതൽ സ്വീകരിച്ചു തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതോടെ താൻ പ്രേമികൾ ആവേശത്തിലാണ്. എന്നാൽ വാഹനത്തിന്റെ വിതരണം എന്ന് മുതലാണെന്ന് കൃത്യമായ തീയതി അറിവായിട്ടില്ല.

mahindratharroxxbookingnew

എങ്കിലും ഒക്ടോബർ 12നോട് അടുപ്പിച്ച് ദീപാവലി സമയത്തോ അതല്ലെങ്കിൽ അടുത്ത മാസം അവസാനം മുതലോ ആയിരിക്കും മഹീന്ദ്ര ഈ വാഹനം വിതരണം ചെയ്‌തു തുടങ്ങുക എന്നാണ് ലഭ്യമായ വിവരം. കൃത്യമായ തീയതി അധികം വൈകാതെ തന്നെ കമ്പനി പ്രഖ്യാപിച്ചേക്കും. ബുക്കിംഗ് ചെയ്യാൻ ആവശ്യമായ ടോക്കൺ തുകകൾ ഉൾപ്പെടെ പുറത്തു വന്നിരുന്നു.

നിലവിൽ 21,000 രൂപയാണ് ടോക്കൺ തുകയായി മുടക്കേണ്ടത്. ഒക്ടോബർ 3ന് രാവിലെ 11 മണി മുതലാണ് ബുക്കിംഗ് ആരംഭിക്കുക. നിലവിൽ വിവിധ ഡീലർഷിപ്പുകൾ മുഖേന അനൗദ്യോഗികമായി ബുക്കിംഗ് സ്വീകരിക്കുന്നുണ്ട് എന്നാണ് വിവരം. ഥാറിന്റെ എല്ലാ വേരിയന്റുകൾക്കും ബുക്കിംഗ് ആരംഭിച്ചതായാണ് സൂചന.

ഥാർ റോക്‌സ്

നിലവിൽ എംഎക്‌സ്1, എംഎക്‌സ് 3, എംഎക്‌സ് 5, എഎക്‌സ് 3L, എഎക്‌സ് 5L, എഎക്‌സ് 7എൽ എന്നീ വേരിയന്റുകളിൽ വാഹനം ലഭ്യമാണ്, വില 12.99 ലക്ഷം രൂപയിൽ തുടങ്ങി 22.49 ലക്ഷം രൂപ വരെയാണ് ഉള്ളത്. 4x4 പതിപ്പുകൾ (18.79 ലക്ഷം-22.49 ലക്ഷം രൂപ) വേണ്ട ഉപഭോക്താക്കൾക്ക് എംഎക്‌സ്5 (മാനുവൽ), എഎക്‌സ്5എൽ (ഓട്ടോമാറ്റിക് ), എഎക്‌സ്7എൽ (മാനുവൽ, ഓട്ടോമാറ്റിക്) എന്നിവയിൽ നിന്ന് ഉപഭോക്താക്കൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം.

വാഹനം 2.0-ലിറ്റർ ടർബോ-പെട്രോൾ, 2.2-ലിറ്റർ ഡീസൽ എഞ്ചിനുകൾ 3-ഡോർ വകഭേദവുമായും സ്കോർപിയോ-എൻ മോഡലുമായും പങ്കിടുന്നു. എന്നാൽ ഇതിനാവട്ടെ വ്യത്യസ്‌തമായ ട്യൂൺ ഓപ്‌ഷനുകൾ നൽകിയിട്ടുണ്ട്. രണ്ട് എഞ്ചിനുകൾക്കും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകൾ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്.

ഥാർ റോക്‌സ്: ഫീച്ചറുകൾ

നിരവധി അപ്‌ഡേഷനുകളാണ് മുൻഗാമിയിൽ നിന്ന് ഈ വാഹനത്തിന് വരുത്തിയിരിക്കുന്നത്. ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്റർ, വെൻ്റിലേറ്റഡ് ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റിയർ എയർ-കോൺ വെന്റുകൾ എന്നിവയ്ക്ക് പുറമേ ഹർമാൻ കാർഡൺ ഓഡിയോ സിസ്‌റ്റം, പനോരമിക് സൺറൂഫ് എന്നിങ്ങനെയുള്ള കിടിലൻ ഫീച്ചറുകൾ വാഹനത്തെ വേറിട്ട് നിർത്തുന്ന ഘടകങ്ങളിൽ ചിലതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+