Get Updates
Get notified of breaking news, exclusive insights, and must-see stories!

വില 12.99 ലക്ഷം, മഹീന്ദ്ര ഥാര്‍ റോക്‌സ് പ്രീ ബുക്കിംഗിന് 21000 രൂപ; ഒക്ടോബറില്‍ വീട്ടിലെത്തിക്കാം

മുംബൈ: മഹീന്ദ്ര എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക ഥാറായിരിക്കും. മഹീന്ദ്രയുടെ ഏറ്റവും ജനപ്രിയ വാഹനമാണിത്. ഥാറിന്റെ പുതിയ മോഡലാണ് റോക്‌സ്. ഇവ കഴിഞ്ഞ ദിവസമാണ് ലോഞ്ച് ചെയ്തത്. ഈ എസ്‌യുവിയുടെ ബുക്കിംഗ് ഇപ്പോള്‍ അനൗദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്.

പലയിടത്തും ഡീലര്‍മാരാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. എംഎക്‌സ് 1, എംഎക്‌സ് 3, എംഎക്‌സ് 5, എഎക്‌സ്5എല്‍, എഎക്‌സ്7എല്‍ വേരിയന്റുകളിലാണ് ഇവ ലഭ്യമാവുക. 12.99 ലക്ഷം മുതല്‍ 22.49 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ വില. 4x4 വേര്‍ഷനുകള്‍ 18.79 ലക്ഷം മുതല്‍ 22.49 ലക്ഷം വരെയാണ് വില വരുന്നത്.

mahindra-thar-roxx

എംഎക്‌സ്5ന് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഉള്ളത്. എഎക്‌സ്5എല്ലിന് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഉള്ളത്. അതുപോലെ എഎക്‌സ്7എല്‍ മാനുവല്‍ ഗിയര്‍ബോക്‌സിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലും ലഭ്യമാവും. ഇതെല്ലാം 4x4 വേര്‍ഷനുകളിലും ലഭ്യമാണ്. അതേസമയം മഹീന്ദ്രയുടെ ബുക്കിംഗ് പല നഗരങ്ങളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. അതിനാല്‍ വേഗം ഡീലര്‍മാരെ സമീപിച്ചാല്‍ എപ്പോള്‍ ഔദ്യോഗികമായി നിങ്ങള്‍ക്ക് ഇവ ബുക്ക് ചെയ്യാനാവുമെന്ന് മനസ്സിലാക്കാനാവും.

21000 രൂപയാണ് ബുക്കിംഗ് തുകയായി നല്‍കേണ്ടത്. ഒക്ടോബര്‍ മൂന്നിനാണ് ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ ആരംഭിക്കുന്നത്. ഈ തുക അടച്ചാല്‍ ഒക്ടോബര്‍ അവസാനത്തോടെ ഇവ വീടുകളിലെത്തിക്കാം. ദസറയ്ക്ക് മുമ്പായി ഡെലിവെറി ആരംഭിക്കാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. എന്‍ട്രില്‍ ലെവലിലുള്ള എംഎക്‌സ് 3 4x4 ആണ് ഇപ്പോള്‍ 18.79 ലക്ഷത്തിന് ലഭ്യമാവുക.

മിഡ് സ്‌പെക്കായി മഹീന്ദ്ര അവതരിപ്പിച്ച റോക്‌സ് എഎക്‌സ് 5എല്ലിന് 20.99 ലക്ഷം രൂയാണ് വില. ടോപ് ടിയര്‍ എഎക്‌സ്7 എല്‍ 4x4ന് 20.99 ലക്ഷം തന്നെയാണ് വില. എടി വേരിയന്റിന് 22.49 ലക്ഷം രൂപ നല്‍കണം. ഇതെല്ലാം എക്‌സ് ഷോറൂം വിലയാണ്.

റോക്‌സ് 4x4 വേര്‍ഷനുകള്‍ മഹീന്ദ്ര 4x2 വേര്‍ഷനുകളേക്കാള്‍ 1.8 ലക്ഷം മുതല്‍ 2 ലക്ഷം വരെ വില കൂടുതലാണ്. അതേസമയം റെക്കോര്‍ഡ് വില്‍പ്പനയാണ് റോക്‌സിന് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്. ഇതിനോടകം വാഹനപ്രേമികള്‍ക്കിടയില്‍ റോക്‌സിന് സ്വീകാര്യത നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

ഥാര്‍ റോക്‌സിന് 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഉള്ളത്. 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലും ഇവ ലഭ്യമാണ്. റോക്‌സ് 5 ഡോര്‍ വേര്‍ഷനാണിത്. 3 ഡോര്‍ വേര്‍ഷനുമായി ഇവയ്ക്ക് സമാനതകള്‍ ഏറെയുണ്ട്. ഡീസല്‍ ഓപ്ഷനിലാണ് 4x4 ടെക് ലഭ്യമാവുക. സെപ്റ്റംബര്‍ 14ന് തന്നെ ടെസ്റ്റ് ഡ്രൈവുകള്‍ ആരംഭിച്ചിരുന്നു. ഒക്ടോബര്‍ 12ന് ശേഷമുള്ള ഏത് ദിനത്തിലും റോക്‌സ് ഡെലിവെറി ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+