Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗെറ്റ് സെറ്റ് റെഡി ഗോ; ഥാർ റോക്‌സ് സ്വാതന്ത്ര്യ ദിനത്തിന് എത്തും, വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ കേട്ടോളൂ...

മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഓഫ്-റോഡ് എസ്‌യുവിയുടെ 5-ഡോർ വേരിയന്റായ ഥാർ റോക്‌സ്, ആഗസ്‌റ്റ് 15ന് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. സെഗ്‌മെന്റിൽ എതിരാളികൾ ഇല്ലാതെ വർഷങ്ങളായി ഒറ്റയ്ക്ക് ഭരിക്കുന്ന ഈ മോഡലിനെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു അപ്ഗ്രഡേഷൻ മാത്രമാണ്. എന്നാൽ വർഷങ്ങളായി കാത്തിരിക്കുന്ന വാഹന പ്രേമികൾക്ക് ഇത് വലിയ പ്രഖ്യാപനമാണ്.

ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം വാഹനത്തിന്റെ ബുക്കിംഗുകൾ ലോഞ്ച് ദിവസം തന്നെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും വിലയുടെ വിശദാംശങ്ങൾ ഉടനടി വെളിപ്പെടുത്തുമോ അല്ലെങ്കിൽ പിന്നീട് എപ്പോഴെങ്കിലുമാണോ വരിക എന്നത് ഉറപ്പില്ല. നിലവിലെ സാഹചര്യത്തിൽ മുൻഗാമിയെക്കാൾ ഒരൽപം വില കൂടുതലായിരിക്കും ഈ മോഡലിന്.

mahindratharroxxlaunch

മഹീന്ദ്ര ഥാർ റോക്‌സ് ഫീച്ചറുകൾ

2.0 ലിറ്റർ പെട്രോൾ, 2.2 ലിറ്റർ ഡീസൽ, എന്നിവയ്‌ക്കൊപ്പം 1.5 ലിറ്റർ ഡീസൽ RWD പതിപ്പ് എന്നിവയുൾപ്പെടെ 3-ഡോർ മോഡലിൻ്റെ അതേ എഞ്ചിൻ ഓപ്ഷനുകൾ മഹീന്ദ്ര വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്. മൂന്നാം പതിപ്പിലൂടെ ഫോർ വീൽ ഡ്രൈവ് ആവശ്യമില്ലാത്ത ഉപഭോക്താക്കളെയും കൂടി മഹീന്ദ്ര ലക്ഷ്യമിടുന്നു. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുകൾ ഇതിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വാഹനത്തിൽ മുൻ മോഡലിൽ നിന്ന് വ്യത്യസ്‌തമായി ഒരു പരിഷ്‌കരിച്ച ഷാസി അവതരിപ്പിക്കുമെന്ന് കരുതപ്പെടുന്നു. സസ്‌പെൻഷൻ സിസ്‌റ്റത്തിലും വീൽ സൈസിലുമുള്ള ക്രമീകരണങ്ങൾ ഇതിൽ ഉൾപ്പെടും. വാതിലുകളും സീറ്റുകളും ചേർത്തെങ്കിൽ പോലും, 5-ഡോർ മോഡൽ ദീർഘദൂര യാത്രകൾക്ക് കൂടുതൽ അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയിൽ പ്രകടമായ മാറ്റത്തോടെയാണ് വാഹനം വിപണിയിൽ എത്തുക. ഏറ്റവും പ്രധാനപെട്ട കാര്യമെന്തെന്നാൽ ഈ വാഹനം ആറ് നിറങ്ങളിൽ ലഭ്യമായേക്കും എന്നാണ് സൂചന. ഥാറിന്റെ ഐക്കോണിക് റൗണ്ട് ഹെഡ്‌ലൈറ്റുകൾ ഇതിലും നൽകിയിട്ടുണ്ട്, കൂടാതെ ഇവ ഇപ്പോൾ എൽഇഡി പ്രൊജക്ടർ യൂണിറ്റുകളും സി ആകൃതിയിലുള്ള ഡിആർ എല്ലുകളും ഉപയോഗിച്ച് മെച്ചപ്പെടുത്തിയിരിക്കുന്നു.

സി ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകൾ, ഡോർ ഹാൻഡിലുകൾ എന്നിവയും ഇതിനുണ്ട്. കൂടാതെ ഇന്റീരിയറിൽ വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്‌റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്‌റ്റർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, പുഷ് ബട്ടൺ സ്‌റ്റാർട്ട് എന്നിവ ചില പ്രധാന ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

വാഹനത്തിന് മഹേന്ദ്ര പ്രത്യേക പ്രാരംഭ ലോഞ്ച് ഓഫർ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഉള്ള അടിസ്ഥാന വേരിയന്റിന് 12 ലക്ഷം രൂപ പ്രാരംഭ വിലയാവും നിശ്ചയിക്കുക. 5-ഡോർ ഫോഴ്‌സ് ഗൂർഖ, മാരുതി ജിംനി എന്നിവയ്‌ക്കെതിരെയാവും വാഹനം വിപണിയിൽ മത്സരിക്കുക. 4×4 വേരിയന്റുകൾ 15 ലക്ഷം രൂപയിൽ തുടങ്ങുമെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+