ഥാർ മുതൽ ഗൂർഖ വരെ; മുടക്കേണ്ടത് 20 ലക്ഷത്തിൽ താഴെ, ഈ എസ്‌യുവി വമ്പന്മാർ നിങ്ങളുടെ വീട്ട് മുറ്റത്തെത്തും
വാഹന വിപണി അതിവേഗം വികസിക്കുകയാണ്. പുത്തൻ കാറുകളും, പരീക്ഷണ മോഡലുകളുമൊക്കെയായി കളം നിറയുകയാണ് കമ്പനികൾ. ഈ പുതിയ കാലത്ത് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള, ആരാധകരുള്ള ഒരു സെഗ്‌മെന്റ് എസ്‌യുവി തന്നെയാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ടാണ് ഈ വിഭാഗത്തിൽ കടുത്ത മത്സരം നടക്കുന്നത്. അതിനാൽ ഈ വർഷം നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച എസ്‌യുവികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കേണ്ടതുണ്ട്. രാജ്യത്ത് 20 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഏറ്റവും മികച്ച അഞ്ച് എസ്‌യുവികൾ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.
മഹീന്ദ്ര ഥാർ
ഈ വിഭാഗത്തിലെ ഏറ്റവും കരുത്തുറ്റ മോഡലുകളിൽ ഒന്നാണ് മഹീന്ദ്ര ഥാർ. ഫോർ വീൽ ഡ്രൈവ്, ടു വീൽ ഡ്രൈവ് വകഭേദങ്ങളിൽ വാഹനം ലഭ്യമാവും. 117 ബിഎച്ച്‌പി കരുത്തും 300 എൻഎം പീക്ക് ടോർക്കും ഉള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനാണ് ടു വീൽ ഡ്രൈവ് ഥാറിലുള്ളത്. എഞ്ചിൻ 6 സ്‌പീഡ് എംടിയുമായി (മാനുവൽ ട്രാൻസ്‌മിഷൻ) ജോഡിയാക്കും. ടുവീൽ ഡ്രൈവ് ഥാറിന് 10 ലക്ഷം രൂപയിൽ താഴെയാണ് വില. നിലവിൽ ഫോർ വീൽ ഡ്രൈവ് ഥാറിന് 13.59 ലക്ഷം മുതൽ 16.29 ലക്ഷം രൂപ വരെയും വിലയുണ്ട്.

ടാറ്റ ഹരിയർ
ടാറ്റ ഹാരിയർ 2023 നാല് അടിസ്ഥാന വേരിയന്റുകളുമായാണ് വിപണിയിൽ രംഗ പ്രവേശനം ചെയ്‌തത്. സ്‌മാർട്ട്, പ്യുവർ, അഡ്വഞ്ചർ, ഫിയർലെസ് എന്നിവയാണത്. 2023 ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത് 15.49 ലക്ഷം രൂപ (എക്‌സ്-ഷോറൂം) പ്രാരംഭ വിലയിലാണ്. പുതിയ ഹാരിയറിന് ജെൻ 2 ADAS സുരക്ഷയും 360 ഡിഗ്രി ക്യാമറയും മറ്റ് നിരവധി സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു.
ഫോഴ്‌സ് ഗൂർഖ
ഫോഴ്‌സ് മോട്ടോർസിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായി കഴിഞ്ഞ വർഷങ്ങളിൽ വളർന്നുവന്നതാണ് ഗൂർഖ. എക്സ്പ്ലോറർ, എക്‌സ്‌പീഡിഷൻ (5 ഡോർ) , എക്‌സ്ട്രീം (3 ഡോർ) എന്നീ മൂന്ന് വ്യത്യസ്‌ത വേരിയന്റുകളിൽ ഈ വാഹനം ലഭ്യമാണ് .ഓഫ്-റോഡർ സോഫ്റ്റ്-ടോപ്പ്, ഹാർഡ്‌ടോപ്പ് പതിപ്പുകളിൽ ഇത് ലഭിക്കും. നിലവിൽ രാജ്യത്ത് 15 ലക്ഷം രൂപ മുതലാണ് ഇതിന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്.
ഹ്യൂണ്ടായ് അൽകാസർ
ഇന്ത്യയിലെ ഹ്യൂണ്ടായ് അൽകാസർ വില 16.77 ലക്ഷം മുതൽ ആരംഭിക്കുന്നു. ഹ്യുണ്ടായ് അൽകാസറിൽ രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ സജ്ജീകരിച്ചിരിക്കുന്നു-1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ. ആദ്യത്തേത് ആറ് സ്‌പീഡ് മാനുവലും ഏഴ് സ്‌പീഡ് ഡിസിടി ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്നു. അതേസമയം, രണ്ടാമത്തേത് ആറ് സ്‌പീഡ് മാനുവലും ഒരു ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ജോഡിയാക്കുന്നു.
മഹീന്ദ്ര സ്കോർപിയോ-എൻ
ഇന്ത്യയിൽ മഹീന്ദ്ര സ്കോർപിയോ-എൻ അടിസ്ഥാന വേരിയന്റിന്റെ വില ആരംഭിക്കുന്നത് 13.26 ലക്ഷം രൂപ (എക്‌സ് ഷോറൂം) മുതലാണ്. ഏറ്റവും ഉയർന്ന വകഭേദത്തിന്റെ വില 24.54 ലക്ഷം (എക്‌സ്-ഷോറൂം) വരെയാണ്. മഹീന്ദ്രയുടെ ഏറ്റവും വിൽപ്പന നടക്കുന്ന എസ്‌യുവികളിൽ ഒന്നാണ് സ്‌കോർപിയോ-എൻ എന്നത് മറക്കരുത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications