മഹീന്ദ്രയുടെ കൊമ്പൻ എഴുന്നള്ളാറായി; ഇനി ടാറ്റയ്ക്കും മാരുതിയ്ക്കും ഒക്കെ മുട്ടിടിക്കും, ആളെ അറിയണ്ടേ?
രാജ്യത്തെ ഏറ്റവും ശക്തമായ വാഹനങ്ങൾ നിരത്തിലിറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്ന കമ്പനിയാണ് മഹീന്ദ്ര. സ്‌കോർപിയോ പോലെയുള്ള എസ്‌യുവി മോഡലുകൾ വർഷങ്ങളായി വാഹന പ്രേമികളെ ആകർഷിച്ചു കൊണ്ടിരിക്കുന്നു. ഓരോ ഇടവേളയ്ക്ക് ശേഷവും മഹീന്ദ്ര തങ്ങളുടെ വാഹന പോർട്ട് ഫോളിയോ പുതുക്കി പണിയാറുണ്ട്. അത്തരത്തിൽ അവരുടേതായി നിരവധി മോഡലുകൾ ഇനി വരാനുമുണ്ട്.
അതിൽ പ്രധാനപ്പെട്ട ഒന്നാണ് മഹീന്ദ്ര എക്സ്‍യുവി 3എക്‌സ്ഒ. ഏറെ പ്രതീക്ഷയോടെ വിപണി നോക്കി കാണുന്ന ഈ മോഡലിന്റെ വിവിധ വിശദാംശങ്ങൾ പലപ്പോഴായി കമ്പനി തന്നെ പുറത്തുവിട്ടിരുന്നു. ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഈ വാഹനം ഏപ്രിൽ 29ന് ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് സൂചന.

ഇതുവരെ വാഹനത്തെ കുറിച്ച് ലഭ്യമായ വിവരങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. ഇതുവരെ പുറത്തുവന്നതിൽ അധികവും വാഹനത്തിന്റെ പുറം കാഴ്‌ചകളിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങളായിരുന്നു. വാഹനത്തിന് പുതിയ ഹെഡ്‌ലാമ്പുകളും പുതിയ ഗ്രില്ലും പുതിയ ബമ്പറുകളും ലഭിക്കുമെന്നാണ് സൂചന. കൂടാതെ, എക്സ്യുവി 700ന് സമാനമായ ഡിആർഎൽ സജ്ജീകരണവും ഇതിനൊപ്പം വരുന്നു.
വാഹനത്തിന്റെ വശങ്ങളിൽ പുതിയ അലോയ് വീലുകൾ മാത്രമാണ് ഒരു മാറ്റമായി കാണുന്നത്. പുനർരൂപകൽപ്പന ചെയ്‌ത ടെയിൽ ഗേറ്റും പുതിയ ബമ്പറുകളുംകാണുമ്പോൾ വാഹനത്തിന്റെ പിൻഭാഗം പൂർണമായും പുതിയൊരു അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഇതിൽ കാര്യമായ മാറ്റങ്ങൾ നമുക്ക് പ്രകടമായി കാണാനും കഴിയുന്നുണ്ട്.
ഇനി ഇന്റീരിയറിലേക്ക് വന്നാൽ ചില സുപ്രധാന മാറ്റങ്ങൾക്ക് കൂടി ഈ വാഹനം വഴിയൊരുക്കുന്നുണ്ട്. ഈ വാഹനത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്ററിനൊപ്പം വലിയ ഫ്രീസ്‌റ്റാൻഡിംഗ് ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റവും അവതരിപ്പിക്കും എന്നാണ് സൂചന. എങ്കിലും ഡിസ്‌പ്ലേ സൈസിൽ ഉൾപ്പെടെ മാറ്റം വരില്ലെന്നാണ് കരുതപ്പെടുന്നത്.
പവർട്രെയിനിന്റെ കാര്യത്തിൽ 108 ബിഎച്ച്പിയും 200 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1.2-ലിറ്റർ ടർബോ-പെട്രോൾ മോട്ടോറും 128 ബിഎച്ച്പിയും 230 ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ ജിഡിഐ പെട്രോൾ മോട്ടോറും ഉൾപ്പെടുന്ന എഞ്ചിനുകൾ വാഹനത്തിൽ നിലനിർത്തുമെന്നാണ് സൂചന. ഇതിനൊരു ഡീസൽ വേർഷനും ഉണ്ടാവാനിടയുണ്ട്.












Click it and Unblock the Notifications