മഹീന്ദ്രയ്ക്ക് ഇതെന്ത് പറ്റി; ഒറ്റയടിക്ക് ഈ അഡാർ കാറിന് കുറച്ചത് രണ്ട് ലക്ഷം രൂപയിൽ അധികം, ഓഫർ ഇങ്ങനെ
ഇന്ത്യൻ മാർക്കറ്റിൽ ശക്തമായ പിടിപാടുള്ള വാഹന കമ്പനികളിൽ ഒന്നാണ് മഹീന്ദ്ര. ഒരു ആഭ്യന്തര വാഹന നിർമ്മാണ കമ്പനി എന്ന നിലയിൽ വിപണിയിൽ മികച്ച പ്രകടനം തന്നെയാണ് അവർ കാഴ്‌ച വയ്ക്കുന്നത്. കൂടാതെ ഥാർ, സ്‌കോർപിയോ, ബൊലേറോ പോലെയുള്ള മോഡലുകൾ കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് ഇടയിൽ കമ്പനി ഉണ്ടാക്കിയെടുത്ത സ്വാധീനം ചെറുതല്ല.
ഇപ്പോഴിതാ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും വിൽപ്പന കണക്കുകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ട് വലിയൊരു പ്രഖ്യാപനം തന്നെയാണ് കമ്പനി ഇപ്പോൾ നടത്തിയിരിക്കുന്നത്. മഹീന്ദ്രയുടെ പ്രമുഖ മോഡലുകളിൽ ഒന്നിന്റെ വിലയിൽ കാര്യമായ കുറവാണു കമ്പനി വരുത്തിയിരിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുവാൻ ഇതിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

മഹീന്ദ്ര എക്സ്‍യുവി700 വാഹനത്തിന്റെ വിലയിലാണ് കമ്പനി കാര്യമായ കുറവ് വരുത്തിയിരിക്കുന്നത്. എക്സ്‍യുവി700ന്റെ എഎക്‌സ്7, ഈഎക്‌സ്7 ലക്ഷ്വറി വേരിയന്റുകളിലാണ് മഹീന്ദ്ര വൻ വിലക്കുറവ് വരുത്തിയിട്ടുള്ളത്. 2.2 ലക്ഷം രൂപ വരെയുള്ള വൻ കിഴിവാണ് മഹീന്ദ്രയുടെ ഈ മുൻനിര മോഡലിന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ എസ്‌യുവി അവതരിപ്പിച്ച് കേവലം മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം എന്ന ഉൽപ്പാദന നാഴികക്കല്ല് കൈവരിച്ചതിന്റെ ആഘോഷളുടെ ഭാഗമായാണ് ഈ ഓഫർ പുറത്തിറക്കിയിരിക്കുന്നത്. വിലക്കുറവ് ജൂലൈ 10 മുതൽ നാല് മാസത്തേക്ക് സാധുവായിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. ഇതോടെ, എസ്‌യുവിയുടെ എഎക്‌സ് ട്രിം ഇപ്പോൾ 19.49 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു (എക്‌സ്-ഷോറൂം).
മഹീന്ദ്ര എക്സ്‍യുവി700 ഫീച്ചറുകൾ
നിരവധി ആധുനിക ഫീച്ചറുകളോടെയാണ് കാർ എത്തിയത്. ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിനായുള്ള ഡ്യുവൽ 10.24 ഇഞ്ച് ഡിസ്‌പ്ലേകളും വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്‌റ്ററും പനോരമിക് സൺറൂഫ്, ലെവൽ-2 അഡാസ് ഫീച്ചറുകൾ, ആറ് എയർബാഗുകൾ, സിക്‌സ് വേ സീറ്റിങ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് പുറമെ ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, റിവേഴ്‌സ് ക്യാമറ, പുഷ് ബട്ടൺ സ്‌റ്റാർട്ട് തുടങ്ങിയ ഫീച്ചറുകളും വെന്റിലേറ്റഡ് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ, വയർലെസ് ചാർജർ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ചില അധിക ഫീച്ചറുകൾ മോഡലിൽ ലഭിക്കുന്നു.
മഹീന്ദ്ര എക്സ്‍യുവി700 എഞ്ചിൻ സവിശേഷത
പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളോടെയാണ് എക്സ്‍യുവി700 വാഗ്‌ദാനം ചെയ്യുന്നത്. പെട്രോൾ എഞ്ചിൻ 197 ബിഎച്ച്പി കരുത്തും 380 എൻഎം ടോർഖും ഉത്പാദിപ്പിക്കുന്നു രണ്ട് പവർട്രെയിനുകളും ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ മഹീന്ദ്രയുടെ കരുത്തനെ തൊടാൻ പോലും ആരും ഭയക്കും.
ഈ ഓഫറിന് ഇരട്ടി മധുരം നൽകി കൊണ്ട് മഹീന്ദ്ര രണ്ട് പുതിയ കളർ ഓപ്ഷനുകളും കൂടി ഈ മോഡലിൽ അവതരിപ്പിച്ചിട്ടുണ്ട്, ഡീപ് ഫോറസ്‌റ്റ്, ബേൺ സിയന്ന തുടങ്ങിയ നിറങ്ങളോട് കൂടി എക്സ്‍യുവി700 ശ്രേണിയെ ആകെ ഒൻപത് നിറങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ് കമ്പനി. ഇതും ഉപഭോക്താക്കളെ ആകർഷിക്കുന്നത് ഘടകമാണ്.












Click it and Unblock the Notifications