മാരുതി ജിമ്‌നിക്കിതാ കിടിലന്‍ ഓഫര്‍, ലക്ഷങ്ങളുടെ ഡിസ്‌കൗണ്ടാണ് മോനേ, ഈ തുകയ്ക്ക് വീട്ടിലെത്തിക്കാം

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അവരുടെ സൂപ്പര്‍ കാറായ ജിമ്‌നിക്ക് വമ്പന്‍ ഓഫര്‍ നല്‍കിയിരിക്കുകയാണ്. ആരാധകരെ ആകെ ഞെട്ടിക്കുന്ന ഡിസ്‌കൗണ്ടാണ് ഈ ഫൈവ് ഡോര്‍ വാഹനത്തിന് നല്‍കുന്നത്. വെറും ഏഴ് മാസമായിട്ടേ ഉള്ളൂ ഹമ്മര്‍ മോഡലിലുള്ള ജിമ്‌നി പുറത്തിറങ്ങിയിട്ട്. അതിനുള്ളില്‍ തന്നെ ഈ ലിമിറ്റഡ് എഡിഷന്‍ വൈറലായിരിക്കുകയാണ്.

പുതിയായി ജിമ്‌നി തണ്ടറും മാരുതി പുറത്തിറക്കിയിട്ടുണ്ട്. ജൂണിലായിരുന്നു ജിമ്‌നി പുറത്തിറങ്ങിയത്. രണ്ട് വേരിയന്റിലാണ് ഇവ ലഭ്യമാവുക. വെറും ചുരുങ്ങിയ കാലയളവില്‍ നല്‍കുന്ന ഡിസ്‌കൗണ്ടാണ് ഇപ്പോള്‍ വാഹനപ്രേമികളുടെ കണ്ണ് തള്ളിച്ചിരിക്കുന്നത്. 2.21 ലക്ഷം വരെയാണ് ജിമ്‌നിക്കായി മാരുതി നല്‍കുന്ന ഡിസ്‌കൗണ്ട്. മറ്റൊരു കാര്‍ കമ്പനിയും ഇത്ര വലിയ ഡിസ്‌കൗണ്ട് നല്‍കുന്നില്ല. മാരുതിയുടെ നെക്‌സ് നെറ്റ് വര്‍ക്ക് വഴിയാണ് പ്രീമിയം മോഡലായ ജിമ്‌നി വില്‍ക്കുന്നത്.

maruthi-suzuki-jimny

മറ്റ് പ്രീമിയം മോഡലുകളായ ഇഗ്നിസ്, ബലേനോ, സിയസ്, ഫ്രോണ്‍സ്, ഗ്രാന്‍ഡ് വിറ്റാര, എക്‌സ്എല്‍6, ഇന്‍വിക്‌റ്റോ എന്നിവയെല്ലാം ഈ ശൃംഖല വഴി തന്നെയാണ് വില്‍ക്കുന്നത്. അതേസമയം മാരുതിയുടെ ഈ മനംമാറ്റത്തിന് വേറെയും ചില കാരണങ്ങളുണ്ട്. മാരുതി സുസുക്കിയില്‍ നിന്ന് ഏറ്റവും കുറഞ്ഞ വിലയില്‍ മികച്ച കാറുകള്‍ വാങ്ങാനാണ് ഉപയോക്താക്കള്‍ താല്‍പര്യപ്പെടുന്നത്.

എന്നാല്‍ ജിംനിയുടെ കാര്യം അങ്ങനെയായിരുന്നില്ലെന്നാണ് പരാതി.ജിമ്‌നിക്ക് ചെലവ് അധികമാണെന്ന് കസ്റ്റമേഴ്‌സ് പരാതിപ്പെട്ടിരുന്നു. വാങ്ങാനുള്ള ചെലവ് താങ്ങാനാവുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ഡീലര്‍മാര്‍ക്ക് ഇക്കാര്യത്തില്‍ പരാതിയും ലഭിച്ചിരുന്നു. പലരും ജിമ്‌നി വാങ്ങാതെ മഹീന്ദ്ര ഥാര്‍ വാങ്ങാനും തീരുമാനിച്ചിരുന്നു. ഇതിന് കുറച്ച് കൂടി മെച്ചപ്പെട്ട റോഡ് പ്രെസന്‍സാണ് ഉള്ളത്. ഇക്കാര്യം ഡീലര്‍മാര്‍ മാരുതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

മികച്ച ഓഫ് റോഡര്‍ വാഹനമാണ് മാരുതി സുസുക്കി ജിമ്‌നി. സെറ്റ, ആല്‍ഫ എന്നിങ്ങനെയാണ് ഇവ പുറത്തിറക്കുന്ന വേരിയന്റ്. ഏത് മോശം റോഡിലും ഇവയിലെ സഞ്ചാരം മികവുറ്റതായിരിക്കും. സെറ്റ എംടിക്ക് 12.74 ലക്ഷമാണ് എക്‌സ് ഷോറൂം വില. സെറ്റ എടിക്ക് 13.94 ലക്ഷവും, ആല്‍ഫ എംടിക്ക് 13.69 ലക്ഷം, ആല്‍ഫ എടി 14.89 ലക്ഷം, ആല്‍ഫ എംടി ഡുവല്‍ ടോണിന് 13.85 ലക്ഷം, ആല്‍ഫ എടി ഡുവല്‍ ടോണിന് 15.05 ലക്ഷം എന്നിങ്ങനെയുമാണ് വില.

സെറ്റ വേരിയന്റ് എംടിക്കും എടിക്കുമാണ് വമ്പന്‍ ഡിസ്‌കൗണ്ടുള്ളത്. 2.21 ലക്ഷമാണ് ഡിസ്‌കൗണ്ട്. ഇതില്‍ 2.16 ലക്ഷം കണ്‍സ്യൂമര്‍ ഓഫറും, 5000 കോര്‍പ്പറേറ്റ് ബോണസുമാണ്. കസ്റ്റമേഴ്‌സിന് 1.21 ലക്ഷം വരെ ഡിസ്‌കൗണ്ടുകള്‍ ആല്‍ഫ വേരിയന്റിന് ലഭിക്കും. തണ്ടര്‍ വേരിയന്റിന് കൂടുതല്‍ വില കുറവുണ്ട്.

എംടി തണ്ടറിന് 10.74. സെറ്റ എടി തണ്ടര്‍ 11.94 ലക്ഷം, ആല്‍ഫ എംടി തണ്ടര്‍ 12.69 ലക്ഷം, ആല്‍ഫ എടി തണ്ടര്‍ 13.89, ആല്‍ഫ എംടി തണ്ടര്‍ ഡുവല്‍ ടോണ്‍ 12.85 ലക്ഷം, ആല്‍ഫ എടി തണ്ടര്‍ ഡുവല്‍ ടോണിന് 14.05 ലക്ഷവുമാണ് വില. 14456 യൂണിറ്റാണ് ജിംനി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ വിറ്റുപോയത്. എന്നാല്‍ മുന്നില്‍ മഹീന്ദ്ര തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+