കാത്തിരുന്ന് മടുത്തോ? ഇവിയുമായിട്ടാണ് മാരുതി വരുന്നത്; ഒറ്റചാര്‍ജില്‍ 550 കിലോമീറ്റര്‍ കിട്ടും
കാലത്തിന് അനുസരിച്ച് മാറണം എന്നല്ലേ എല്ലാ കാര്യങ്ങളിലും പറയുന്നത്. നമ്മുടെ കാറുകളുടെ കാര്യം എടുത്താലും ഇത് വളരെ കൃത്യമാണ്. മാരുതി സുസുക്കിയും ഇപ്പോള്‍ അത്തരമൊരു മാറ്റത്തിലേക്കാണ് പോകുന്നത്. എല്ലാ കമ്പനികളും ഇലക്ട്രിക് വെഹിക്കിള്‍ ഇറക്കുന്നതോടെ അതേ മാര്‍ഗം പിന്തുടരാനാണ് മാരുതി സുസുക്കി ഒരുങ്ങുന്നത്. അവരുടെ ആദ്യ ഇവി കാര്‍ 2025ല്‍ പുറത്തിറക്കും.
നിര്‍മാണ പ്രക്രിയയിലാണ് കമ്പനി ഇപ്പോള്‍. ഇവിഎക്‌സ് എന്നായിരിക്കും മാരുതിയുടെ ഈ ഇവി കാര്‍ അറിയപ്പെടുകയെന്നാണ് റിപ്പോര്‍ട്ട്. 2023ലെ ഓട്ടോ എക്‌സ്‌പോയില്‍ കണ്‍സെപ്റ്റ് വേര്‍ഷനായി ഇതിനോടകം അവതരിപ്പിച്ചതാണ്. ഡിസൈനും ചില ഫീച്ചറുകളും എങ്ങനെയായിരിക്കുമെന്ന് ഇതില്‍ സൂചനയുണ്ടായിരുന്നു.

വളരെ രഹസ്യമായിട്ടാണ് മാരുതിയുടെ ഇവി ടെസ്റ്റിംഗ് നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ ചോര്‍ന്നിട്ടുണ്ട്. ഇതുവരെ കാണാത്ത മാരുതിയുടെ മോഡലായിരിക്കും ഇത്. പൂര്‍ണമായും ട്രെന്‍ഡിംഗ് കാര്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്‍ഇഡി ഹെഡ്‌ലൈറ്റാണ് ഇവയ്ക്കുണ്ടാവുക. ഫോഗ് ലാമ്പുകള്‍, ക്രോം ട്രീറ്റ്‌മെന്റുകള്‍, കണക്ടഡ് ടെയില്‍ലാമ്പുകള്‍, എന്നിവയെല്ലാം ഇതിലുണ്ടാവും.
മാരുതിയുടെ ഏറ്റവും പുതിയ ഫീച്ചറുകളെല്ലാം ഈ കാറില്‍ ഉള്‍പ്പെടുത്തിയേക്കും. വലിപ്പത്തില്‍ ഗ്രാന്‍ഡ് വിറ്റാരെയയും ഇവ മറികടക്കും. ഒരൊറ്റ ചാര്‍ജില്‍ 550 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കട്ടിംഗ് എഡ്ജ് ടെക്‌നോളജിയാണ് ഇതിലെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഈ ഫീച്ചറുകളൊന്നുമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
എസ്‌യുവിയേക്കാള്‍ സ്‌പേസ് ഇതിലുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. 4300 മില്ലിമീറ്റര്‍ ലെങ്തും, 1800 മീറ്റര്‍ വീതിയും, 1600 മില്ലിമീറ്റര്‍ ഉയരവും ഇതിന് പ്രതീക്ഷിക്കാവുന്നതാണ്. ഇന്ത്യയില്‍ മറ്റ് കാര്‍ കമ്പനികള്‍ ഇവി കാറുകളില്‍ വളരെയധികം മുന്നേറിയിട്ടുണ്ട്. ഈ സമയം മാരുതി മാത്രം ഇലക്ട്രിക് കാറുകളില്‍ നിന്ന് വിട്ടുനില്‍ക്കരുതെന്ന് നിരവധി ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കൂടി പരിഗണിച്ചാണ് ഇവിയുമായി മാരുതി രംഗത്തിറങ്ങുന്നത്.
അതേസമയം ഈ ഇവി കാറിന്റെ ഫീച്ചറുകള്‍ മാരുതി വളരെ രഹസ്യമാക്കി വെച്ചിരിക്കുകയാണ. 60 കിലോ വാട്ട് ബാറ്ററി പാക്കാണ് മാരുതി ഈ ഇവിയില്‍ ഉപയോഗിക്കുകയെന്നാണ് സൂചന.
ഇതിലൂടെ 550 കിലോമീറ്റര്‍ ഒരൊറ്റ ചാര്‍ജിലൂടെ സാധ്യമാക്കാനാവും. ബാറ്ററിയില്‍ വിപണിയിലെ ഏറ്റവും കരുത്തനായും മാരുതി മാറും. ചെറിയ ബാറ്ററി സൈസുകളിലും ഈ കാര്‍ മാരുതി പുറത്തിറക്കും. ഇത് കൂടുതല്‍ പേരിലേക്ക്ഈ കാര്‍ എത്തുന്നതിന്റെ ഭാഗമായിട്ടുള്ളതാണ്.












Click it and Unblock the Notifications