സ്വിഫ്റ്റിന്റെ സിഎന്‍ജി വരുന്നു, പൊളി പൊളിക്കാം മച്ചാന്‍മാരേ; ഇതൊക്കെയാണ് പുതിയ ഫീച്ചറുകള്‍
മാരുതി സുസുക്കി എപ്പോഴും സാധാരണക്കാരുടെ വാഹനമാണെനന് പറയാറുണ്ട്. അത് സത്യവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്കും അതുപോലെ ഓട്ടോപ്രേമികള്‍ക്കുമെല്ലാം ഇഷ്ടപ്പെട്ട മാരുതി സുസുക്കിയുടെ കാറായിരുന്നു സ്വിഫ്റ്റ്. അവരുടെ നാലാം തലമുറയില്‍ വരുന്ന സ്വിഫ്റ്റ് നേരത്തെ തന്നെ തരംഗമായതാണ്. എല്ലാവരെയും ഞെട്ടിച്ചിരുന്നു ഈ കാറിന്റെ വരവിലൂടെ മാരുതി സുസുക്കി.
എന്നാല്‍ ഒന്നൊന്നര വരവിന് കൂടിയാണ് മാരുതി സുസുക്കി ഒരുങ്ങുന്നത്. ഇത്തവണ സ്വിഫ്റ്റിന്റെ സിഎന്‍ജി വേര്‍ഷനാണ് പുറത്തിറക്കാന്‍ പോകുന്നത്. അധികം വൈകാതെ തന്നെ ഇവ വിപണിയിലെത്തിക്കാനാണ് മാരുതിയുടെ പ്ലാന്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവ പുറത്തിറക്കിയേക്കും.

പുതിയ സ്വിഫ്റ്റിനെ സിഎന്‍ജിയിലേക്ക് മാറ്റുകയാണ് മാരുതി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡിസൈനും, സ്‌റ്റൈലും, ഗ്രാഫിക്‌സും ഫീച്ചറുകളും സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വിഫ്റ്റ് സിഎന്‍ജിയില്‍ 1.2 ലിറ്റററിന്റെ ത്രീ സിലിണ്ടര്‍ സെഡ്12ഇ ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ഉണ്ടാവുകയെന്നാണ് സൂചന.
82 ബിഎച്ച്പി പവറും, 112 എന്‍എം ടോര്‍ക്കും ഉണ്ടായിരിക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സ് അഥവാ 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയിലായിരിക്കും ഈ പുത്തന്‍ മോഡല്‍ പുറത്തിറങ്ങുക. സിഎന്‍ജി വേര്‍ഷനില്‍ 35 കിലോമീറ്റര്‍ മൈലേജ് ഒരു കിലോഗ്രാമിന് എന്ന കണക്കിനായിരിക്കും ലഭിക്കുക. ഇക്കാര്യത്തില്‍ പക്ഷേ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
നിലവില്‍ സ്വിഫ്റ്റിന്റെ ഫേസ് ലിഫ്റ്റ് പെട്രോള്‍ മോഡലുകള്‍ക്ക് എക്‌സ്‌ഷോറൂം വില 6.49 ലക്ഷം രൂപയാണ്. എന്നാല്‍ ഏറ്റവും ടോപ് മോഡലിന് 9.64 ലക്ഷം രൂപയാണ്. എന്നാല്‍ സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡലുകള്‍ക്ക് വില വര്‍ധിക്കും. വിപണിയിലെത്തുമ്പോള്‍ 80000 മുതല്‍ 90000 വരെ സിഎന്‍ജി മോഡലുകള്‍ക്ക് വില വര്‍ധിക്കും.
അതുകൊണ്ട് സ്വിഫ്റ്റിന്റെ സിഎന്‍ജി മോഡലുകള്‍ വാങ്ങുന്നത് ചെലവേറിയ കാര്യമായിരിക്കും. ടാറ്റാ ടിയാഗോ സിഎന്‍ജി, ഹ്യൂണ്ടായ ഗ്രാന്റ് ഐ10 നിയോസ് സിഎന്‍ജി എന്നിവയോടാണ് സ്വിഫ്റ്റ് സിഎന്‍ജി മത്സരിക്കുക. പുതിയ എഞ്ചിനും ചേര്‍ത്ത് ഇറങ്ങുന്ന ആദ്യത്തെ സിഎന്‍ജി കാര്‍ കൂടിയായിരിക്കും സ്വിഫ്റ്റ് സിഎന്‍ജി എന്നാണ് റിപ്പോര്‍ട്ട്.
സിഎന്‍ജി മോഡില്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ എഞ്ചിനായിരിക്കുംലഭ്യമായിരിക്കുക. കിലോമീറ്ററിന് 32 കിലോഗ്രാം വരെ മൈലേജും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിലര്‍ ഇത് 25 വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സ്വിഫ്റ്റ് സിഎന്‍ജിയുടെ വില 7.4 ലക്ഷമായിരിക്കും.
പുതുതായി പുറത്തിറക്കിയ സ്വിഫ്റ്റിന് പതിനായിരം ബുക്കിംഗുകള്‍ വന്നുകഴിഞ്ഞതായി കമ്പനി അറിയിച്ചു. വെറും പത്ത് ദിവസത്തിനുള്ളിലാണ് ഈ നേട്ടം സ്വിഫ്റ്റ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 11000 രൂപ റിസര്‍വേഷനായി കമ്പനി വാങ്ങുന്നുണ്ട്.












Click it and Unblock the Notifications