ടാറ്റയും മാരുതിയും തമ്മില്‍ കടുത്ത മത്സരം, മൂന്നാം പാദത്തില്‍ മുന്നിലെത്തി മാരുതി
ന്യൂഡല്‍ഹി: കാര്‍ വിപണിയില്‍ മാരുതി സുസുക്കിയും ടാറ്റയും തമ്മില്‍ കടുത്ത മത്സരം. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ മാരുതി തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്. ഏറ്റവും ടാറ്റയുടെ വില്‍പ്പനകളിലും കാര്യമായ ഇടിവില്ല. തൊട്ടുപിന്നില്‍ തന്നെ അവരുണ്ടെന്ന് പറയാം. സബ് 4 മീറ്റര്‍ എസ്യുവികളിലാണ് ഇപ്പോള്‍ മത്സരം കടുക്കുന്നു.
സബ് 4 മീറ്റര്‍ എസ്യുവികളില് രണ്ട് ഗംഭീര മോഡലുകളായ നെക്സോണ്‍, പഞ്ച് എന്നിവ ആദ്യമായി പുറത്തിറക്കുന്നത് ടാറ്റയാണ്. ഈ നീക്കം വിപണിയില്‍ വലിയ തരംഗമായിരുന്നു. വന്‍ വിജയമായി ഈ സബ് 4 മീറ്റര്‍ എസ്യുവികള് മാറിയിരുന്നു. ഇപ്പോഴും ടാറ്റയുടെ വമ്പന്‍ ബ്രാന്‍ഡ് കാറുകളാണ് ഇവ രണ്ടും.

സബ് 4 മീറ്റര്‍ എസ്യുവികളില് ടാറ്റയായിരുന്നു ഒന്നാമന്. എന്നാല്‍ ആ ഒന്നാം സ്ഥാനമാണ് ഇപ്പോള്‍ മാരുതി സുസുക്കി സ്വന്തമാക്കിയിരിക്കുന്നത്. മൂന്നാം സാമ്പത്തിക പാദത്തില്‍ ആ നേട്ടം ഉയര്‍ത്തി കാണിക്കാന്‍ മാരുതിക്ക് സാധിച്ചിരിക്കുകയാണ്. സെപ്റ്റംബറില്‍ മാരുതിയുടെ സബ് 4 മീറ്റര്‍ എസ്യുവികള് 29795 യൂണിറ്റുകളാണ് വിറ്റുപോയത്.
അതേസമയം 25181 യൂണിറ്റുകളാണ് ടാറ്റയുടെ സബ് 4 മീറ്റര്‍ എസ്യുവികള് വിറ്റുപോയത്. 4614 യൂണിറ്റുകളാണ് മാരുതി അധികമായി വിറ്റത്. മാരുതി ടാറ്റയോട് മുട്ടാന്‍ വേണ്ടി ഫ്രോങ്ക്സ് എസ്യുവി പുറത്തിറക്കിയിരുന്നു. ഇത് വമ്പന്‍ ഹിറ്റായി മാറിയിരുന്നു. ഹ്യൂണ്ടായ് നേരത്തെ വെന്യൂ-എക്സ്റ്റര്‍ കോംബോ പുറത്തിറക്കിയിരുന്നു.
സബ് 4 മീറ്റര്‍ എസ്യുവിയില് മാരുതിക്ക് ജിംനിയുമുണ്ട്. എന്നാല്‍ മറ്റുള്ള മോഡലുകളെ അപേക്ഷിച്ച് ഇവയുടെ വില്‍പ്പന കുറവാണ്. ബ്രെസ്സയും ഫ്രോങ്ക്സും ചേര്‍ന്ന് മികച്ച വില്‍പ്പനയാണ് മാരുതിക്ക് നല്‍കുന്നത്.
അതേസമയം ജിംനിയുടെ വില്‍പ്പന ഇല്ലായിരുന്നുവെങ്കില്‍ ടാറ്റയും മാരുതിയും തമ്മിലുള്ള വില്‍പ്പന വ്യത്യാസം ഇത്ര വരില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന അടക്കം പരിശോധിച്ചാല്‍ ടാറ്റ മോട്ടോഴ്സ് വില്‍പ്പനയില്‍ വളരെ മുന്നിലാണ്. പക്ഷേ ഓരോ പാദത്തിലും വ്യത്യാസം കുറഞ്ഞുവരികയാണ്.
2023ലെ അവസാന പാദത്തില്‍ ടാറ്റ മോട്ടോഴ്സ് മാരുതിയേക്കാള്‍ സബ് 4 മീറ്റര്‍ എസ്യുവികളില് 13769 യൂണിറ്റ് മുന്നിലായിരുന്നു. 2024ലെ ആദ്യ പാദത്തില്‍ വില്‍പ്പനയിലെ വ്യത്യാസം 12771 യൂണിറ്റുകളായി കുറഞ്ഞു. അടുത്ത പാദത്തില്‍ 8898 ആയി വന്‍ കുറവ് വന്നു. മൂന്നാം പാദത്തില്‍ മാരുതി 6858 യൂണിറ്റുകള്‍ക്ക് മുന്നിലെത്തിയിരുന്നു മാരുതി.
മൂന്നാം പാദത്തില്‍ 89994 യൂണിറ്റുകളാണ് മാരുതി സുസുക്കിയുടെ വില്‍പ്പന. ടാറ്റാ മോട്ടോഴ്സിന് ഇത് 83136 യൂണിറ്റുകളായിരുന്നു. എന്നാല്‍ അവസാന നാല് സാമ്പത്തിക പാദം നോക്കുമ്പോള്‍ ടാറ്റ തന്നെയാണ് മുന്നില്‍. ശരാശരി 30362 യൂണിറ്റ് മാസത്തില്‍ വില്‍പ്പന നടക്കുന്നുണ്ട്. മാരുതി ഇത് 27981 യൂണിറ്റുകളാണ്. സബ് 4 മീറ്റര്‍ എസ്യുവിയില് ബ്രെസ്സ, ഫ്രോങ്ക്സ്, ജിംനി എന്നിവയാണ് മാരുതിക്ക് നേട്ടമുണ്ടാക്കി കൊടുത്തത്. ടാറ്റയ്ക്ക് നെക്സോണും പഞ്ചുമാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications