Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതിയുടെ ടമാർ പടാർ ഓഫർ; ഫെബ്രുവരിയിൽ ഈ കാറുകൾക്ക് വമ്പൻ വിലക്കുറവ്, കണ്ണ് വെക്കല്ലേ...

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വാഹന നിർമ്മാണ കമ്പനി ഏതെന്ന് ചോദിച്ചാൽ പലരും പല ഉത്തരങ്ങളാവും നൽകുക. എന്നാൽ ഭൂരിഭാഗം പേരുടെയും അഭിപ്രായം ചെന്നെത്തുക പാവങ്ങളുടെ സ്വന്തം മാരുതി സുസുക്കിയിലാണ്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി മാരുതി വിപണിയിൽ ഉണ്ടാക്കിയെടുത്ത സ്വാധീനത്തിന്റെയും, ആളുകളെ ആകർഷിക്കുകയും ചെയ്‌തതിന്റെ ഫലമാണ് കമ്പനിയുടെ ഇന്ന് കാണുന്ന ഈ വളർച്ച.

അത് സാധൂകരിക്കുന്ന നടപടികൾ എപ്പോഴും കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടാവാറുണ്ട്. അത് പുതിയ മോഡലുകൾ അവതരിപ്പിക്കുമ്പോൾ ഫീച്ചറുകളുടെ രൂപത്തിൽ ആയാലും, ഓഫറുകളുടെ രൂപത്തിൽ ആയാലും ഉപഭോക്താക്കളിൽ എത്താൻ അവർ എന്നും ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോഴിതാ ഫെബ്രുവരി മാസത്തിൽ വിലക്കുറവിന്റെ ബമ്പർ ഓഫറാണ് കമ്പനി മുന്നോട്ട് വച്ചിരിക്കുന്നത്.

marutisuzukicars

ആൾട്ടോ കെ10, എസ്-പ്രസ്സോ, സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയ മോഡലുകൾക്ക് 62,000 രൂപ വരെ വിലക്കിഴിവാണ് മാരുതി സുസുക്കി അരീന വാഗ്‌ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നതാണ് ഓഫറിലെ ആനുകൂല്യങ്ങൾ. ഫെബ്രുവരിയിൽ വിൽപ്പന ഉയർത്താൻ ലക്ഷ്യമിട്ടാണ് മാരുതിയുടെ പുതിയ നീക്കം.

എന്നാൽ, കഴിഞ്ഞ മാസത്തെ പോലെ തന്നെ ബ്രെസ്സയിലും എർട്ടിഗയിലും ഈ പറഞ്ഞ ആനുകൂല്യങ്ങളൊന്നുമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഈ രണ്ട് മോഡലുകൾ പഴയ വിലയിൽ മാത്രമേ ലഭ്യമാകൂ. എങ്കിലും ജനപ്രിയ മോഡലുകളായ വാഗൺആർ, സ്വിഫ്റ്റ്, ആൾട്ടോ കെ10 എന്നിവയിൽ ഗുണകരമായ വ്യത്യാസമുണ്ട്.

ഓഫറുകൾ എങ്ങനെ..?

ആൾട്ടോ കെ10: എല്ലാ പെട്രോൾ വേരിയന്റുകളിലുമായി 62,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഇതിൽ 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉണ്ട്. അതേസമയം, സിഎൻജി വേരിയന്റുകൾക്ക് 40,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു, അതിൽ 18,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു.

എസ്-പ്രെസ്സോ: മാരുതി സുസുക്കി എസ്-പ്രസ്സോയ്ക്ക് 61,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നു. പെട്രോൾ വേരിയന്റുകൾക്ക് 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ലഭ്യമാവും. സിഎൻജി വേരിയന്റുകൾക്ക് 39,000 രൂപ വരെ കിഴിവുകൾ ലഭിക്കും, അതിൽ 18,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടുന്നു.

വാഗൺആർ: 40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെ മാരുതി വാഗൺആർ പെട്രോൾ-എഎംടി വേരിയന്റുകളിൽ 61,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ ലഭിക്കും. മാനുവൽ വേരിയന്റുകളിൽ, 30,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 6,000 രൂപ വരെ കോർപ്പറേറ്റ് ബോണസും ഉൾപ്പെടുന്ന മൊത്തം 56,000 രൂപ വരെ കിഴിവ് ഓഫറിൽ ലഭ്യമാണ്.

സ്വിഫ്റ്റ്: 15,000 രൂപ വരെ മൂല്യമുള്ള ക്യാഷ് ആനുകൂല്യങ്ങളും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും സഹിതം സ്വിഫ്റ്റിന് ഈ മാസം 42,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സിഎൻജി വേരിയന്റുകൾക്ക് 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപ്പറേറ്റ് ബോണസും ലഭിക്കും, എന്നാൽ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട് ഇല്ല.

ഡിസയർ: സ്വിഫ്റ്റിന്റെ കോംപാക്റ്റ് സെഡാൻ പതിപ്പായ മാരുതി സുസുക്കി ഡിസയറിന് 37,000 രൂപ വരെ കിഴിവ് ലഭിക്കും. 15,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 7,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടും ഉൾപ്പെടെയാണ് മൊത്തം ആനുകൂല്യങ്ങൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+