Get Updates
Get notified of breaking news, exclusive insights, and must-see stories!

ഥാറും ഗൂർഖയും ഒക്കെ ഭയക്കണം; മാരുതിയുടെ ഈ നീക്കം ഞെട്ടിക്കുന്നത്, ഓടി വായോ ജിംനിക്ക് വില കുറച്ചേ...

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കിയെ മറികടക്കുക എന്നതാണ് പലപ്പോഴും മറ്റ് കമ്പനികൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിൽ ഒന്ന്. വിവിധ മോഡലുകളാൽ സമ്പന്നമായ പോർട്ട്ഫോളിയോയുമായി അവർ ഇങ്ങനെ നിറഞ്ഞു നിൽക്കുമ്പോൾ മറ്റ് കമ്പനികൾ ബുദ്ധിമുട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. എന്നിട്ടും മാരുതിക്ക് പോലും കീഴടക്കാൻ പറ്റാത്ത സെഗ്‌മെന്റായി ഓഫ്‌റോഡ് എസ്‌യുവി മാറിയെങ്കിൽ അതിന് കാരണം ഥാർ, ഗൂർഖ തുടങ്ങിയ മോഡലുകളുടെ സാന്നിധ്യമാണ്.

ഇപ്പോഴിതാ ഈ വമ്പന്മാരെ അടിച്ചിടാൻ വലിയ നീക്കവുമായി മാരുതി രംഗത്തിറങ്ങിയിരിക്കുകയാണ്. മാരുതിയുടെ ഏറ്റവും പുതിയ തീരുമാനം ആരെയും ഞെട്ടിക്കുന്നതാണ്. തങ്ങളുടെ ഏറ്റവും പ്രതീക്ഷയോടെ രംഗത്തിറക്കിയ മോഡലായ ജിംനിക്ക് വലിയ വിലക്കുറവാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം ഒന്നര ലക്ഷം രൂപയോളം കുറയുമെന്നാണ് അറിയിച്ചിരിക്കുന്നത്.

marutisuzukijimnyprice

Pic Courtesy: Drivespark

രാജ്യത്തെ എല്ലാ നെക്‌സ ഡീലർഷിപ്പുകളിലും 1.5 ലക്ഷം രൂപ വരെ കിഴിവോടെയാണ് മാരുതി സുസുക്കി ജിംനി വിൽക്കുക. അതിൽ തന്നെയാണ് ആൽഫ ട്രിം 1.5 ലക്ഷം രൂപ കിഴിവോടെയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക, അതേസമയം സീറ്റ വേരിയന്റിന് 50,000 രൂപ കിഴിവും ലഭിക്കും. എന്നാൽ ഈ കിഴിവുകൾക്ക് ഈ മാസം അവസാനം വരെ മാത്രമേ അവസരമുണ്ടാവൂ എന്നത് പ്രത്യേകം ഓർക്കണം.

2023 ജൂണിൽ ഇന്ത്യയിൽ അവതരിപ്പിച്ചതുമുതൽ, മാരുതി സുസുക്കി പ്രതീക്ഷിച്ചത് പോലെയുള്ള വിൽപ്പന ജിംനിക്ക് നടന്നിരുന്നില്ല എന്നതാണ് വാസ്‌തവം. കഴിഞ്ഞ വർഷാവസാനം തണ്ടർ എഡിഷൻ പുറത്തിറക്കുകയും ചെയ്‌തിരുന്നു. വിവിധ ഓഫറുകൾ കമ്പനി ഈ മോഡലിനായി സ്ഥിരമായി പ്രഖ്യാപിക്കുന്നുണ്ട്, വിവിധ വേരിയന്റുകളെ ആശ്രയിച്ച് 2 ലക്ഷം രൂപ വരെ വാഹനത്തിന്റ വില കുറച്ചിരുന്നു.

ബേസിക് മോഡലായ സീറ്റ എംടി വേരിയന്റിന് എസ്‌യുവിയുടെ വില നിലവിൽ 12.74 ലക്ഷം രൂപയിൽ ആരംഭിക്കുന്നു, അതേസമയം ടോപ്പ്-എൻഡ് ആൽഫ ഡ്യുവൽ-ടോൺ എടി വേരിയന്റിന് 14.95 ലക്ഷം രൂപയാണ് വില ആരംഭിക്കുന്നത്. ഇവയെല്ലാം തന്നെ എക്‌സ് ഷോറൂം വിലകൾ ആണെന്നതാണ് ശ്രദ്ധേയമായ കാര്യം.

വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റുകൾ, ഒരു സ്ലേറ്റഡ് ഗ്രിൽ, ഫ്ലേഡ് വീൽ ആർച്ചുകൾ, ഓഫ്-റോഡ് ടയറുകൾ, എന്നിവയാണ് മാരുതി സുസുക്കി ജിംനിയുടെ ആദ്യ കാഴ്‌ചയിൽ കണ്ണുടക്കുന്ന ഡിസൈൻ പ്രത്യേകതകൾ. അഞ്ച് മോണോടോൺ ഓപ്ഷനുകളും, രണ്ട് ഡ്യുവൽ ടോൺ ഓപ്ഷനുകളും ഉൾപ്പെടെ ഏഴ് എക്സ്റ്റീരിയർ പെയിന്റ് കളർ ഓപ്‌ഷനുകളുമായാണ് മാരുതി സുസുക്കി ജിംനി വരുന്നത്.

എഞ്ചിന്റെ കാര്യത്തിൽ ഈ വാഹനം ഒട്ടും പിന്നിലല്ല. 101 ബിഎച്ച്പി കരുത്തും 134 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ കെ15 പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്ത് പകുരുന്നത്. ഇത് 5-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്‌പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനിൽ ലഭ്യമാണ്. കൂടാതെ എല്ലാ വേരിയന്റുകളിലും ഫോർ വീൽ ഡ്രൈവും അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, പുതിയ നീക്കത്തോടെ ജിംനിയുടെ വിൽപ്പന ഉയർത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പഴയ ജിപ്‌സിയുടെ ഹാങ്ങോവറുമായി മാരുതി അവതരിപ്പിച്ച ഈ മോഡലിന്റെ വരവേൽപ്പ് പ്രതീക്ഷിച്ചതിലും മേലെയായിരുന്നു എങ്കിലും വിൽപ്പനയിൽ ആ സ്വീകാര്യത കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് അടിക്കടി ഉഗ്രൻ ഓഫറുകളുമായി കമ്പനി രംഗത്ത് വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+