ഒരു കാർ വാങ്ങുന്നത് സ്വപ്‌നം കാണുന്നുണ്ടോ? ഇനി വൈകണ്ട, മാരുതിയുടെ ഈ സൂപ്പർ മോഡലിന് 68,000 രൂപ കുറയും
ഇന്നത്തെ കാലത്ത് എല്ലാവർക്കും സ്വന്തമായി വാഹനം വാങ്ങണം എന്ന ആഗ്രഹം തോന്നിയാൽ അതൊരിക്കലും ആഡംബരമല്ല. കാരണം ദീർഘദൂര യാത്രകൾക്കായാലും കുടുംബത്തോടൊപ്പം എവിടേക്കെങ്കിലും പോവാനായാലും വീട്ടിലൊരു കാറുണ്ടെങ്കിൽ പിന്നെ മറ്റാരുടെയും സഹായം തേടേണ്ട ആവശ്യമില്ലലോ. എങ്കിലും പലരെയും പിന്നിലേക്ക് വലിക്കുന്ന ഘടകങ്ങളിൽ ഒന്നാണ് അതിന്റെ വില തന്നെയാവും.
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം വിൽപ്പന നടക്കുന്ന കാർ കമ്പനിയായ മാരുതി ഇപ്പോഴിതാ നിങ്ങൾക്ക് പുതിയ കാർ സ്വന്തമാക്കാനുള്ള സുവർണാവസരം ഒരുക്കുകയാണ്. മാരുതി സുസുക്കിയുടെ അടുത്തിടെ ഇറങ്ങിയ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ ഫ്രോങ്ക്സ് ആണ് ഇപ്പോൾ വമ്പൻ ഡിസ്‌കൗണ്ട് മുഖേന വിൽപ്പനയ്ക്ക് എത്തുന്നത്.

ഗ്രാൻഡ് വിറ്റാര, ബലേനോ, ഫ്രോങ്ക്സ് തുടങ്ങിയ ജനപ്രിയ മോഡലുകൾ ഉൾപ്പെടെ, ഈ മാസം ഏതാണ്ട് മുഴുവൻ നെക്‌സ ലൈനപ്പിലും മാരുതി സുസുക്കി ആകർഷകമായ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ക്യാഷ് ഡിസ്‌കൗണ്ടുകൾ, എക്സ്ചേഞ്ച് ഓഫറുകൾ, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിൽ ഇവ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. ഇൻവിക്ടോ എംപിവി മാത്രമാണ് ഇതിൽ ആനുകൂല്യങ്ങൾ ലഭിക്കാത്ത വാഹനം.
കാറിന്റെ ടർബോ-പെട്രോൾ വേരിയന്റുകളിൽ മാരുതി സുസുക്കി 68,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്‌ദാനം ചെയ്യുന്നു. ഇതിൽ 15,000 രൂപയുടെ ക്യാഷ് കിഴിവ്, 30,000 രൂപയുടെ വെലോസിറ്റി എഡിഷൻ ആക്‌സസറി കിറ്റ്, 10,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങളായി 13,000 രൂപ എന്നിവ ഉൾപ്പെടുന്നുണ്ട്. എന്നാൽ സാധാരണ പെട്രോൾ, സിഎൻജി വേരിയന്റുകകൾക്ക് യഥാക്രമം 20,000 രൂപയും 10,000 രൂപയും മൊത്തത്തിലുള്ള ആനുകൂല്യങ്ങൾ നൽകും.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
ഗ്രാൻഡ് വിറ്റാര ഹൈബ്രിഡിന് 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 4,000 രൂപ വരെ കോർപ്പറേറ്റ് ഓഫറുകളും ഉൾപ്പെടെ 79,000 രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും. അതേസമയം, ഗ്രാൻഡ് വിറ്റാരയുടെ പതിവ് പെട്രോൾ വകഭേദങ്ങൾക്ക് 59,000 രൂപ വരെ ആനുകൂല്യങ്ങളാണ് ലഭിക്കുക.
മാരുതി സുസുക്കി ജിംനി
നെക്‌സ ലൈനപ്പിൽ നിന്നുള്ള ഏറ്റവും ഉയർന്ന നേട്ടം ജിംനിക്കാണ്. Mടോപ്പ്-സ്പെക്ക് ആൽഫ ട്രിമ്മിൽ 1.50 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ട് ഓഫർ ചെയ്യുന്നത് തുടരുന്നു, അതേസമയം പുതിയ മോഡലുകൾക്ക് എൻട്രി ലെവൽ സീറ്റ ട്രിമ്മിൽ 50,000 രൂപ ക്യാഷ് കിഴിവ് ലഭിക്കും. നേരത്തെ ഡിസംബറിൽ 2.3 ലക്ഷം രൂപ കിഴിവ് ഉൾപ്പെടെ നിരവധി ഡിസ്‌കൗണ്ടുകൾ എസ്‌യുവിക്ക് ലഭിച്ചിട്ടുണ്ട്.
മാരുതി സുസുക്കി ബലേനോ
വാഹനം പെട്രോൾ വേരിയന്റുകകൾ 53,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതിൽ 35,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടുന്നു. അതേസമയം, സിഎൻജി വേരിയന്റുകൾക്ക് 15,000 രൂപ കുറഞ്ഞ ക്യാഷ് ഡിസ്‌കൗണ്ട് ഉണ്ട്. നിലവിൽ വിപണിയിലുള്ള ഏറ്റവും മികച്ച ഹാച്ച് ബാക്കുകളിൽ ഒന്നാണ്












Click it and Unblock the Notifications