Get Updates
Get notified of breaking news, exclusive insights, and must-see stories!

മാരുതി ഒരുങ്ങി തന്നെ; ഈ അടിപൊളി മോഡലുകൾക്ക് വില കുറയും, പട്ടികയിൽ സ്വിഫ്റ്റ് മുതൽ ഫ്രോങ്സ് വരെ

ഇന്ത്യൻ വാഹന വിപണിയിൽ ഉപഭോക്താക്കളുടെ മനസ് മാരുതി സുസുക്കിയോളം മനസിലാക്കിയ മറ്റൊരു കമ്പനിയില്ല എന്ന് വേണം പറയാൻ. കാരണം എന്തെന്നാൽ കുറഞ്ഞ വിലയിൽ മെച്ചപ്പെട്ട ഫീച്ചറുകളും കരുത്തുമൊക്കെ നൽകുന്നത് കൊണ്ട് തന്നെ വിപണിയിൽ അവരെ കഴിഞ്ഞിട്ടേ മറ്റാരും ഉള്ളൂ എന്നതാണ് പ്രധാനപ്പെട്ട കാര്യം. സാധാരണക്കാരുടെ കമ്പനി എന്ന് മാരുതിയെ വെറുതെ വിളിക്കുന്നതല്ലെന്ന് അതിന് ലഭിക്കുന്ന സ്വീകാര്യത തെളിയിക്കും.

ഇപ്പോഴിതാ ഈ സ്വീകാര്യതയെ ഊട്ടിയുറപ്പിക്കുന്ന പുതിയ നീക്കവുമായാണ് മാരുതി സുസുക്കി വന്നിരിക്കുന്നത്. തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളായ മാരുതി സുസുക്കി സ്വിഫ്റ്റ്, ഡിസയർ തുടങ്ങിയവയ്ക്ക് ഉൾപ്പെടെ വമ്പൻ വിലക്കുറവാണ് കമ്പനി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ തന്നെ എഎംടി വേരിയന്റുകൾക്കാണ് ഈ വിലക്കുറവ് ബാധകമാവുക.

marutisuzukicarsrate

മാരുതി സുസുക്കി തങ്ങളുടെ നിലവിലെ പോർട്ട്‌ഫോളിയോയിലുള്ള പാസഞ്ചർ കാറുകളുടെ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‌മിഷൻ (എഎംടി) പതിപ്പുകൾക്കാണ് വില കുറച്ചത്. നിലവിൽ ഈ വേരിയന്റുകൾക്ക് ഏകദേശം 5000 രൂപ വരെ കുറയുമെന്നതാണ് പ്രധാന കാര്യം. ഇത് ഉപഭോക്താക്കൾക്ക് ചെറുതല്ലാത്ത ആശ്വാസം തന്നെ നൽകുമെന്നതാണ് വാസ്‌തവം.

ആൾട്ടോ കെ10, എസ്-പ്രെസ്സോ, സെലേറിയോ, വാഗൺ ആർ, സ്വിഫ്റ്റ്, ഡിസയർ, ബലേനോ, ഇഗ്നിസ് തുടങ്ങിയ മോഡലുകളാണ് നിലവിൽ എഎംടിയിൽ മാരുതി വാഗ്‌ദാനം ചെയ്യുന്ന കാറുകൾ. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ അഥവാ ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് അവർ അറിയിച്ചിരിക്കുന്നത്. ഇതൊരു ഡിസ്‌കൗണ്ട് ഓഫർ ആയതിനാൽ തന്നെ പുതിയ നിരക്കിലാവും വാഹനങ്ങൾ ഇനി വിറ്റഴിക്കുക.

മാരുതി സുസുക്കിയുടെ എജിഎസ് ശ്രേണിയിൽ ആൾട്ടോ കെ10 വിഎക്‌സ്ഐയുടെ വില 5.51 ലക്ഷം രൂപയാകും. ഏറ്റവും ചെലവേറിയ മാരുതി എജിഎസ് മോഡൽ ബലേനോ ആൽഫ എജിഎസ് ആയിരിക്കും, അതിന്റെ വിലയാവട്ടെ 9.83 ലക്ഷം രൂപയും. എർട്ടിഗ, ബ്രെസ്സ, ഗ്രാൻഡ് വിറ്റാര, ജിംനി തുടങ്ങിയ വലിയ മോഡലുകളിൽ എഎംടി ഓപ്‌ഷൻ മാരുതി നൽകുന്നില്ല. മാരുതി പോർട്ട്ഫോളിയോയിലെ ചെറിയ കാറുകൾക്ക് മാത്രമാണ് എഎംടി ഓപ്ഷൻ ലഭിക്കുന്നത്.

മാരുതിയുടെ എൻട്രി ലെവൽ കാറുകളുടെ വിൽപ്പന പ്രോത്സാഹിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് അവർ ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് സൂചന. പ്രത്യേകിച്ച് വരും വർഷങ്ങളിൽ ഇന്ത്യൻ മാർക്കറ്റിൽ കൂടുതൽ ശക്തി പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ. എന്തായാലും പുതിയ വിലക്കുറവ് മാരുതിയുടെ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+