ഹ്യൂണ്ടായി മത്സരിച്ചിട്ട് കാര്യമില്ല; ചൂടപ്പം പോലെ വിറ്റ് ബ്രെസ്സ, ഇന്ത്യയില്‍ നമ്പര്‍ വണ്‍
മുംബൈ: ഇന്ത്യയിലെ കാര്‍ വിപണിയില്‍ കടുത്ത മത്സരം തന്നെ നടക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും മാരുതി സുസുക്കിയെ ബാധിച്ചിട്ടില്ല. വിപണിയിലെ മാറ്റങ്ങള്‍ മാരുതിയെ കൂടുതല്‍ കരുത്തുറ്റതാക്കിയിരിക്കുകയാണ്. ഇപ്പോള്‍ എസ്‌യുവികളാണ് ഏറ്റവും വിറ്റുപോകുന്നത്. മാരുതിയുടെ ബ്രെസ്സ ഈ ട്രെന്‍ഡ് പിന്തുടരുന്ന വാഹനമാണ്. ഇപ്പോള്‍ അതിന്റെ നേട്ടം അവര്‍ക്ക് ലഭിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോയ കാറുകളില്‍ ഒന്നാമനായിരിക്കുകയാണ് ബ്രെസ്സ. 20000 യൂണിറ്റുകള്‍ക്കടുത്താണ് ബ്രെസ് ഓഗസ്റ്റ് മാസത്തില്‍ മാത്രം വിറ്റുപോയത്. ഹോള്‍സെയില്‍ ഡിസ്പാച്ചുകള്‍ 19109 യൂണിറ്റുകളാണ്. നിര്‍മാതാക്കളില്‍ നിന്ന് ഡീലര്‍മാരിലേക്ക് എത്തിയ കണക്കാണിത്.

ഒരു വര്‍ഷത്തിനിടെ വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിമാസ വില്‍പ്പനയുടെ കാര്യത്തിലും വന്‍ കുതിപ്പാണ് മാരുതി സുസുക്കിയുടെ ഈ സ്റ്റൈലിഷ് കാര്‍ സ്വനത്മാക്കിയിരിക്കുന്നത്. 14676 യൂണിറ്റുകളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന. ഇവിടെ നിന്നാണ് ഇരുപതിനായിരത്തിലേക്ക് വില്‍പ്പന എത്തിയത്.
സ്റ്റൈലിഷ് വാഹനം തേടുന്ന യുവാക്കള്‍ അടക്കം ബ്രെസ്സയെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നേരത്തെ ഇന്ത്യയിലെ എല്ലാ കാര്‍ ബ്രാന്‍ഡുകളെയും പോലെ മാരുതി സുസുക്കിയും വില്‍പ്പനയില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. വളരെ കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് മാരുതിയുടെ കാറുകള്‍ വിറ്റുപോയിരുന്നത്.
വില്‍പ്പനയിലെ ഇടിവിനെ തുടര്‍ന്ന് കാര്‍ ഡിസ്പാച്ചുകള്‍ കുറച്ചിരുന്നു മാരുതി. ഇതേ തുടര്‍ന്ന് ഡീലര്‍മാര്‍ പരാതികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഉത്സവ സീസണ്‍ വന്നതോടെ മാരുതിയുടെ കാര്‍ വില്‍പ്പന ഏറ്റവും മുന്നിലെത്തിയിരിക്കുകയാണ്. ബ്രെസ്സയുടെ ഡിസ്പാച്ചുകളും അവര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് വില്‍പ്പനയിലും പ്രതിഫലിച്ചിട്ടുണ്ട്.
പെട്രോളിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന സിംഗിള്‍ എഞ്ചിനാണ് ബ്രെസ്സയ്ക്കുള്ളത്. 1.5 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ മോട്ടോറാണ് ഈ കാറിനുള്ളത്. ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇതിനില്ല. 5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ബ്രെസ്സയുടെ രണ്ട് ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍.
അതേസമയം രണ്ടാം സ്ഥാനത്തും മാരുതിയുടെ കാര്‍ തന്നെയാണ്. എര്‍ട്ടിഗ എംപിവിയാണ് രണ്ടാം സ്ഥാനത്ത്. എര്‍ട്ടിഗയും പെട്രോളിലും സിഎന്‍ജി ഓപ്ഷനിലും ലഭ്യമാവും. ടാക്‌സിയായിട്ട് വരെ ഇവ ഇപ്പോള്‍ ഓടിക്കുന്നുണ്ട്. ഇന്നോവയ്ക്ക് പകരമുള്ള ഓപ്ഷനായിട്ടാണ് എര്‍ട്ടിഗയെ സാധാരണക്കാര്‍ പരിഗണിക്കുന്നത്. ഓഗസ്റ്റ് മാസത്തില്‍ 18580 യൂണിറ്റ് എര്‍ട്ടിഗഗകളാണ് വിറ്റുപോയത്. ഒരു മാസം എര്‍ട്ടിഗയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ വില്‍പ്പനയാണിത്.
എര്‍ട്ടിഗ വില്‍പ്പനയില്‍ 50 ശതമാനം വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹ്യൂണ്ടായിയില്‍ നിന്ന് വില്‍പ്പനയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനവും മാരുതി സുസുക്കി തിരിച്ചുപിടിച്ചിരിക്കുകയാണ് മൂന്നാം സ്ഥാനത്ത് ഹ്യൂണ്ടായിയുടെ ക്രെറ്റയാണ്. വില്‍പ്പനയില്‍ 21 ശതമാനമാണ് വര്‍ധനവുണ്ടാക്കിയിരിക്കുന്നത്. 16272 യൂണിറ്റുകളാണ് വിറ്റത്.












Click it and Unblock the Notifications