മാരുതിയിൽ തൊട്ടാൽ ഇനി കൈ പൊള്ളും; ഇന്ന് മുതൽ കാറുകളുടെ വില ഉയരുന്നു..! വർധനവ് ഇത്ര..
രാജ്യത്തെ ഏറ്റവും ജനപ്രിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി അടുത്തിടെയാണ് തങ്ങളുടെ വിവിധ മോഡലുകൾക്ക് വില വർധിപ്പിക്കുമെന്ന് അറിയിച്ചത്. ഉയർന്ന നിർമ്മാണ ചെലവും, മറ്റ് വിഷയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു മാരുതിയുടെ പ്രഖ്യാപനം. എന്നാൽ ഇപ്പോഴിതാ ഏറ്റവും പുതിയ വില വർദ്ധന ഇന്ന് മുതൽ (ജനുവരി 16) പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
എല്ലാ മോഡലുകളിലും പ്രതീക്ഷിക്കുന്ന വെയ്റ്റഡ് ആവറേജിൽ ഏകദേശം 0.45 ശതമാനമാണ് വർദ്ധനവ്ന ഉണ്ടാവുകയെന്നാണ് വംബർ 27ന് കമ്പനി പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചിരുന്നത്. ഏതൊക്കെ മോഡലുകളിൽ എത്രയൊക്കെ വർധനവ് ഉണ്ടാവുമെന്ന കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും ഒട്ടുമിക്ക മോഡലുകൾക്കും ഇത് ബാധകം ആയേക്കുമെന്നാണ് സൂചന.

രാജ്യത്ത് ഏറ്റവും കൂടുതൽ വിൽപന നടക്കുന്നത് മാരുതിയുടെ കാറുകൾക്കാണ്. രാജ്യത്ത് ആൾട്ടോ കെ10, എസ്-പ്രെസ്സോ, ഈക്കോ, സെലേറിയോ, വാഗൺആർ, ഇഗ്നിസ്, സ്വിഫ്റ്റ്, ബലെനോ, ബ്രെസ്സ, ഫ്രോങ്സ്, ഡിസയർ, സിയാസ്, ഗ്രാൻഡ് വിറ്റാരഎം ജിംനി, എർട്ടിഗ തുടങ്ങിയ മോഡലുകളുടെ വൻ നിര തന്നെ മാരുതി സുസുക്കി വിൽക്കുന്നുണ്ട്.
കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന കാർ ആൾട്ടോ കെ10 ആണ്, അത് 3.99 ലക്ഷം രൂപയിൽ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. മാരുതി സുസുക്കിയുടെ മുൻനിര മോഡലായ ഇൻവിക്ടോയ്ക്ക് ആവട്ടെ 28.42 ലക്ഷം രൂപ വരെയാണ് വില. ഇവയ്ക്കിടയിൽ ഉള്ള മോഡലുകൾക്ക് എല്ലാം വില ഉയർന്നേക്കും എന്നാണ് ലഭ്യമായ വിവരം.
അതിൽ ജനപ്രിയ മോഡലുകളായ വാഗൺആർ, സ്വിഫ്റ്റ്, ആൾട്ടോ, ബലേനോ എന്നിവയും ഉണ്ടാവാമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ മാരുതി ഔദ്യോഗിക അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. പണപ്പെരുപ്പവും, ചരക്ക് വില വർധനവും മൂലമാണ് മാരുതി വാഹനങ്ങളുടെ വില ഉയർത്തുന്നതെന്ന് നേരത്തെ റെഗുലേറ്ററി ഫയലിംഗിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ സാഹചര്യത്തിൽ ഏതെങ്കിലും മോഡലുകളുടെ കാര്യത്തിൽ ഇളവ് ഉണ്ടാവാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ. ഓരോ മോഡലിലും ഉണ്ടായേക്കാവുന്ന വർധനവിന്റെ തോത് മാരുതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്ന് മാത്രമല്ല മോഡലുകൾക്ക് അനുസരിച്ച വർധനവ് വ്യത്യാസപ്പെടും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഈ വർഷം ജനുവരിയിൽ നടപ്പിലാക്കുന്ന വില വർധന ഈ സാമ്പത്തിക വർഷത്തിൽ മാരുതി പ്രഖ്യാപിക്കുന്ന രണ്ടാമത്തെ വില വർധന ആയിരിക്കും. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യത്തേത് 2023 ഏപ്രിലിൽ വിവിധ മോഡലുകളിലുടനീളം ഏകദേശം 0.8 ശതമാനം ശരാശരി വർധനവായിരുന്നു.












Click it and Unblock the Notifications