മാരുതി ഡിസ്‌കൗണ്ടുകള്‍ തീരുന്നില്ല, വീണ്ടും വില കുറഞ്ഞു; ഈ മോഡലുകള്‍ക്ക് വില ഇത്ര
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാരുതി സുസുക്കിക്ക് എതിരാളികള്‍ ധാരാളമുണ്ട്. എന്നാല്‍ കാര്‍ വിപണിയിലെ കടുത്ത മത്സരങ്ങള്‍ക്കിടയിലും അവര്‍ വില്‍പ്പനയില്‍ മുന്നിട്ട് നില്‍ക്കാറുണ്ട്. ടാറ്റയും ഹ്യൂണ്ടായിയും കടുത്ത മത്സരം നല്‍കുന്നുണ്ടെങ്കില്‍ വില്‍പ്പനയില്‍ അധികം മാറ്റം വരാറില്ല. ഉത്സവ സീസണില്‍ അവര്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഡിമാന്‍ഡ് മുന്നില്‍ കണ്ട് കൂടുതല്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി.
നെക്‌സ മോഡലുകള്‍ക്കാണ് കൂടുതല്‍ വിലക്കുറവുള്ളത്. ഗ്രാന്‍ഡ് വിറ്റാര, ഇഗ്നിസ്, സിയസ്, ബലേനോ എന്നിവയുടെ നിരക്കുകള്‍ക്കാണ് ഡിസ്‌കൗണ്ടുകള്‍ കൂടുതലായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇന്‍വിക്ടോ, ജിംനി പോലുള്ളവയുടെ വില കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറിയിട്ടില്ല.

അതേസമയം ഡിസ്‌കൗണ്ടുകള്‍ ഓരോ നഗരത്തിലും വ്യത്യാസമുണ്ടാവും. അത് ഡീലര്‍മാരാണ് തീരുമാനിക്കുക. ഗ്രാന്‍ഡ് വിറ്റാരയ്ക്ക് ഹൈബ്രിഡ് മോഡലുകള്‍ നിരവധിയുണ്ട്. അതിനെല്ലാം മികച്ച സെയിലും നടക്കുന്നുണ്ട്. 1.60 ലക്ഷം വരെയാണ് വിറ്റാരയ്ക്ക് ലഭിക്കുന്ന ഡിസ്‌കൗണ്ട്. പെട്രോള്‍-സിഎന്‍ജി വേരിയന്റുകള്‍ക്ക് 1.30 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. ഇതിനൊപ്പം ഡൊമിനിയന്‍ ആക്‌സസറി കിറ്റും ലഭിക്കും.
മാരുതി തന്നെ ഫ്രോങ്ക്‌സിനും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്. ടര്‍ബോ പെട്രോള്‍ വേരിയന്റുകള്‍ക്കാണ് വിലക്കുറവുള്ളത്. 93000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ആക്‌സസറി പാക്കേജുകളും ഇതോടൊപ്പമുണ്ടായിരിക്കുക. പെട്രോള്‍ വേരിയന്റുകള്‍ക്ക് 37000 രൂപ വരെയാണ് കുറഞ്ഞിരിക്കുന്നത്. സിഎന്‍ജി വേരിയന്‍റുകള്‍ക്ക് 15000 രൂപയും ഡിസ്‌കൗണ്ടുണ്ട്.
അതേസമയം ജിംനിക്ക് വില കുറയ്ക്കാത്തതിന് കാരണമുണ്ട്. നേരത്തെ തന്നെ നല്‍കിയ ഡിസ്‌കൗണ്ടുകള്‍ ജിംനിയിലുണ്ട്. നേരത്തെ തന്നെ 2.3 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ടുകള്‍ ഈ മോഡലിന് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് ഈ മാസത്തില്‍ അത്ര ഡിസ്‌കൗണ്ട് മാരുതി പ്രഖ്യാപിച്ചിട്ടില്ല. ജിംനിയുടെ സെറ്റ, ആല്‍ഫ വേരിയന്റുകള്‍ ഇപ്പോള്‍ 80000 രൂപയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സെറ്റ വേരിയന്റിന് എംഎസ്എസ്എഫ് ഓഫറുമുണ്ട്. 95000 രൂപയുടേതാണിത്. ടോപ് എന്‍ഡ് ആല്‍ഫ ട്രിമ്മിന് 1.5 ലക്ഷം ലക്ഷം വരെയാണ് ഡിസ്‌കൗണ്ട്. എംഎസ്എസ്എഫ് സ്‌കീം കൂടി ചേര്‍ക്കുമ്പോള്‍ 2.3 ലക്ഷം രൂപയാണ് മൊത്തം ജിംനിക്ക് ലഭിക്കുക.
മാരുതി സുസുക്കി ഇന്‍വിക്ടോയ്ക്കും ഇപ്പോള്‍ കിടിലന്‍ ഡിസ്‌കൗണ്ടുണ്ട്. 1.25 ലക്ഷം രൂപ വരെയാണ് ഡിസ്‌കൗണ്ട്. ആല്‍ഫ പ്ലസിനാണ് ഇത്രയും നല്‍കുന്നത്. 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഇതോടൊപ്പം നല്‍കുന്നുണ്ട്. എംഎസ്എസ്എഫ് ഓഫറും ഇതോടൊപ്പമുണ്ട്. ഒരു ലക്ഷം വരെ ഇതിലുണ്ട്. സെറ്റ പ്ലസ് വേരിയന്റിന് എക്‌സ്‌ചേഞ്ച് ബോണസും നല്‍കുന്നുണ്ട്.












Click it and Unblock the Notifications