ഇത് മാരുതിയുടെ കാലമല്ലേ; ഡിസയർ കണ്ടാൽ ആരും വീഴും, പുറമെയുള്ള ഭംഗി മാത്രമല്ല അകവും കൊള്ളാം
ഇന്ത്യൻ വാഹന നിർമ്മാണ കമ്പനികളിൽ എക്കാലവും ജനങ്ങളുമായി അടുത്ത് നിൽക്കുന്നതും വിൽപ്പന കണക്കുകളിൽ മുന്നിൽ നിൽക്കുന്നതും മാരുതി തന്നെയാണ്. മാരുതി സുസുക്കി വാഹനങ്ങൾ പലപ്പോഴും അവയുടെ കുറഞ്ഞ വില കൊണ്ടും കൂടുതൽ ഫീച്ചറുകളുടെ സാനിധ്യം കൊണ്ടും നമ്മെ ഞെട്ടിക്കാറുണ്ട്. അടുത്തിടെ അവർ വിപണിയിൽ അവതരിപ്പിച്ച പുതുതലമുറ സ്വിഫ്റ്റ് തന്നെ ഉദാഹരണം.
എന്നാൽ അതുകൊണ്ട് നിർത്താൻ അവർ ഒരുക്കമല്ലെന്ന് വ്യക്തമാണ്. അതിന്റെ സൂചനകളാണ് ഇപ്പോൾ ലഭ്യമാവുന്നത്. പ്രധാനമായും സ്വിഫ്റ്റിന്റെ സഹോദര മോഡൽ എന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന, മാരുതിയുടെ കോംപാക്റ്റ് സെഡാൻ വണ്ടർ ആയ ഡിസയർ ആണ് അടുത്തതായി നമ്മെ ഞെട്ടിക്കാനായി അണിയറയിൽ ഒരുങ്ങുന്നത്.

വരാനിരിക്കുന്ന ഉത്സവ കാലത്ത് തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ മാരുതി സുസുക്കി പദ്ധതിയിട്ടിരിക്കുന്ന വാഹനമാണ് ഇത്. അതുകൊണ്ട് തന്നെ അടുത്തിടെ ഇതുമായി ബന്ധപ്പെട്ട ധാരാളം അഭ്യൂഹങ്ങളും ചില സ്പൈ ചിത്രങ്ങളും ഉൾപ്പെടെ പുറത്ത് വന്നിരുന്നു. അതിൽ കൂടുതലായും വാഹനത്തിന്റെ എക്സ്റ്റീരിയർ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോഴിതാ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിൽ മാരുതിയുടെ പുത്തൻ പ്രതീക്ഷയുടെ ഇന്റീരിയറിനെ കുറിച്ചുള്ള വിവരങ്ങളിലേക്കാണ് വെളിച്ചം വീശുന്നത്. പുറംകാഴ്‌ചയിൽ സ്വിഫ്റ്റിൽ നിന്ന് ഏറെ വ്യത്യാസത്തോടെയാണ് വാഹനം വരുന്നതെന്ന് നേരത്തെ വിവരങ്ങളുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന ചിത്രങ്ങളാണ് പുറത്ത് വന്നതും.
എന്നാൽ ഇന്റീരിയർ കൂടുതലായും സ്വിഫ്റ്റിനോട് അടുത്ത് നിൽക്കുന്നു എന്നാണ് ലഭ്യമായ വിവരം. പുതിയ എഡിഷൻ മോഡലിന് ക്യാബിന് ഡ്യുവൽ-ടോൺ ബ്ലാക്ക് ആൻഡ് ബീജ് ട്രീറ്റ്‌മെന്റും മൾട്ടി-ലേയേർഡ് ഡാഷ്‌ബോർഡ് ഡിസൈനും ലഭിക്കുമെന്നാണ് സ്പൈ ചിത്രങ്ങൾ നൽകുന്ന വിവരം. അത് പുതിയ സ്വിഫ്റ്റിനോട് കുറച്ചുകൂടി ചേർന്ന് നൽകുന്നതാണ്.
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഫ്ലാറ്റ് ബോട്ടം ത്രീ-സ്‌പോക്ക് സ്‌റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ്, മുന്നിലും പിന്നിലും യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ, എഞ്ചിൻ സ്‌റ്റാർട്ട്/സ്‌റ്റോപ്പ് ബട്ടൺ,പിൻ എസി വെൻ്റുകൾ, ഒറ്റ പാളി ഇലക്ട്രിക് സൺറൂഫ് എന്നിങ്ങനെയുള്ള സവിശേഷതകൾ ലഭ്യമാവും എന്നാണ് കരുതപ്പെടുന്നത്.
പുതിയതും താരതമ്യേന വലുപ്പമേറിയതുമായ റാപ്പറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകളും അതിന്റെ മുൻഗാമിയേക്കാൾ വലുതായി തോന്നുന്ന ബൂട്ട് സ്‌പേസും ഒക്കെയായി പുതിയ ഡിസയർ കളം നിറയുമെന്നാണ് മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ സ്‌പോർട്ടി ഫ്രണ്ട് ബമ്പർ ഒക്കെ നൽകി വാഹനത്തെ മാരുതി കൂടുതൽ ഭംഗിയേറിയാതാക്കും എന്ന് കരുതപ്പെടുന്നു.












Click it and Unblock the Notifications