സ്വിഫ്റ്റ് വന്നില്ലേ ഇനി ഡിസയറിന്റെ ഊഴം; ലോഞ്ചിന് ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം, സെഡാന്റെ വില എത്ര?
രാജ്യത്തെ വാഹന വിപണിയിൽ മാരുതിയോളം സ്വാധീനം ചെലുത്തുന്ന മറ്റൊരു കമ്പനിയില്ലെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ അവരുടെ ഏതൊരു വാഹനം വിപണിയിൽ പുതുതായി എത്തുമ്പോൾ അത്രയും വരവേൽപ് അതിന് ലഭിക്കാറുണ്ട്. അപ്പോൾ പിന്നെ കാലങ്ങളായി ഉപഭോക്താക്കളെ ആകർഷിക്കുന്ന ഒരു ഐക്കോണിക് മോഡലിന്റെ പുതിയ തലമുറ വാഹനം വരുമ്പോൾ എങ്ങനെയാണ് ആരാധകർ കൈയുംകെട്ടി നോക്കി നിൽക്കുക? ആ ആവേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കാണുന്നത്.
പറഞ്ഞുവരുന്നത് മാരുതിയുടെ സെഡാൻ കരുത്തനായ ഡിസയറിനെ കുറിച്ചാണ്. വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചിട്ടുള്ള വാഹനമാണ് ഡിസയറിന്റെ മുൻ പതിപ്പുകൾ. അതിന്റെ പ്രതിഫലനം എന്നോണമാണ് പുതിയ ഡിസൈറിനായി കാത്തിരിപ്പിലായിരുന്നു ആരാധകർ. എന്നാൽ വാഹനം അധികം വൈകാതെ ലോഞ്ച് ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അടുത്ത മാസം നാലിന് വാഹനം ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അങ്ങനെയെങ്കിൽ മാരുതി വാഹന പ്രേമികൾ ഏറെനാളായി കാത്തിരിക്കുന്ന ദിവസത്തിന് ഇനി ഒരു മാസത്തിൽ താഴെ മാത്രമേ കാത്തിരിക്കേണ്ടി വരികയുള്ളൂ. ഈ വർഷം ആദ്യം ലോഞ്ച് ചെയ്‌ത മാരുതി സുസുക്കിയുടെ സ്വിഫ്റ്റിനോട് ഏറെ സാമ്യതകൾ പുലർത്തിയിരുന്ന സെഡാൻ ആയിരുന്നു ഡിസയർ. എന്നാൽ ഇക്കുറി അതിനൊക്കെ മാറ്റമുണ്ടാകും എന്നാണ് വിവരം.
മാരുതി സുസുക്കി ഡിസയർ: ഇതുവരെയുള്ള വിവരങ്ങൾ
സബ് സെഡാൻ സെഗ്‌മെന്റിൽ ഏതൊരു മോഡലിനോടും കട്ടയ്ക്ക് മുട്ടി നിൽക്കാൻ തയ്യാറായാണ് വാഹനത്തിന്റെ വരവ്. ഡിസൈൻ, പെർഫോമൻസ്, മറ്റ് ഫീച്ചറുകൾ എന്നിവയിൽ ഏറെ മാറ്റങ്ങളുമായാവും ഡിസയർ എത്തുക. മുൻ കാലങ്ങളിൽ സ്വിഫ്റ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നിലയിലായിരുന്നു ഇന്റീരിയർ ഉൾപ്പെടെ മാരുതി ഒരുക്കിയിരുന്നത്.
എന്നാൽ പുതിയ തലമുറ ഡിസയറിൽ അതിൽ മാറ്റം വരുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സ്വിഫ്റ്റിന്റെ എല്ലാ സവിശേഷതകളും ഇതിൽ ഉണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡ്യുവൽ-ടോൺ ക്യാബിൻ തീം പുതിയ ഡിസയറിന്റെ ഉള്ളിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാവും. ഇത് വാഹനത്തിന്റെ ഇന്റീരിയറിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുമെന്നാണ് മാരുതി കരുതുന്നത്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയും ഉള്ള 9 ഇഞ്ച് സ്‍മാർട്ട് പ്ലേ പ്രോ പ്ലസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്‌റ്റം ഇതിലുണ്ടാകും. കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിന്നിലെ എസി വെന്റുകൾ, 360-ഡിഗ്രി ക്യാമറ, ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്‌റ്റ് തുടങ്ങിയ നൂതന സുരക്ഷാ ഫീച്ചറുകളോടെ എത്തുന്ന വാഹനം ഈ സെഗ്‌മെന്റിൽ ഏതൊരു മോഡലിനോടും കിടപിടിക്കാൻ ശേഷിയുള്ളതാണ്.
എഞ്ചിൻ സവിശേഷതകളും വിലയും
80 ബിഎച്ച്പി കരുത്തും 112 എൻഎം ടോർക്കും നൽകുമെന്ന് പ്രതീക്ഷിക്കുന്ന 1.2 ലിറ്റർ ത്രീ-സിലിണ്ടർ ഇസെഡ്-സീരീസ് പെട്രോൾ എഞ്ചിനാവും വാഹനത്തെ മുന്നോട്ട് നയിക്കുക. ഇത് ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്‌മിഷനുകൾ സംയോജിപ്പിച്ച എഎംടിയോട് കൂടിയാവും വരിക. ഇതിനൊപ്പം ഒരു സിഎൻജി വേരിയന്റ് കൂടി വരുമെന്നാണ് കരുതുന്നത്. വാഹനത്തിന്റെ വിലയെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ല. എങ്കിലും 7 ലക്ഷം രൂപ മുതൽ ഇതിന് വില വരുമെന്നാണ് കരുതുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications