മാരുതിയുടെ സെഡാൻ സൂപ്പർസ്‌റ്റാർ; വരുന്നത് വിപണി പിടിക്കാൻ, ഇനി ടാറ്റയും ഹോണ്ടയും ഒക്കെ ഭയക്കണം
ഇന്ത്യൻ വാഹന വിപണിയിൽ എതിരാളികൾ ഇല്ലാതെ വിലസുന്ന കമ്പനിയാണ് മാരുതി സുസുക്കി. ഈ പറഞ്ഞതിൽ യാതൊരു വിധ അതിശയോക്തിയുമില്ല എന്ന് നമുക്ക് ഉറപ്പിച്ചു പറയാം. എന്തെന്നാൽ ചില പ്രത്യേക സെഗ്മെന്റുകൾ ഒഴികെ ഈ ബ്രാൻഡിനെ വെല്ലുന്ന മറ്റൊരു വാഹനങ്ങളും ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുന്നില്ല, അതല്ലെങ്കിൽ വിൽപ്പന നടത്തുന്നില്ല.
അങ്ങനെയുള്ള മാരുതിയെ സംബന്ധിച്ച് തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നിനെ പാടെ ഉപേക്ഷിക്കാൻ കഴിയില്ലലോ. അതാണ് കഴിഞ്ഞ കുറച്ചധികം കാലങ്ങളായി മാരുതിയെ ചിന്തിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്ന്. അങ്ങനെയാണവർ തങ്ങളുടെ എക്കാലത്തെയും മികച്ച മോഡലുകളിൽ ഒന്നായ ഡിസയറിനെയും ഒന്ന് നവീകരിക്കാൻ ഒരുങ്ങുന്നത്.

ഈ വാഹനം സെഡാൻ സെഗ്‌മെന്റിൽ കിരീടം വയ്ക്കാത്ത രാജാവായി വിലസി കൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ആ കാലത്തേക്കുള്ള തിരിച്ചു പോക്കായാണ് മാരുതി പുതിയ മാറ്റങ്ങളുടെ ഡിസയറിനെ ജനങ്ങളുടെ മുന്നിലേക്ക് കൊണ്ട് വരുന്നത്. എന്നാൽ കൂടപ്പിറപ്പായ സ്വിഫ്റ്റിനെ പോലും കടത്തിവെട്ടുന്ന മികവുമായാണ് ഇക്കുറി ഡിസയറിന്റെ വരവെന്നാണ് ലഭ്യമായ വിവരം.
മൂന്നാം തലമുറ മാരുതി ഡിസയർ ഇപ്പോൾ ഏഴ് വർഷത്തോളമായി വിപണിയിലുണ്ട്. ഒടുവിൽ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഈ വർഷാവസാനം പുതിയ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയുള്ള പുതിയ അപ്‌ഡേറ്റ് വരുമെന്നാണ് സൂചന. ഈ വർഷത്തിന്റെ രണ്ടാം പകുതിയോടെയാവും വാഹനം വിപണിയിൽ എത്തുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സബ്-4 മീറ്റർ വിഭാഗത്തിന് അനുയോജ്യമാകുന്ന തരത്തിലാണ് ഡിസയർ പ്രത്യേകമായി ഇന്ത്യൻ വിപണിയിൽ നിർമ്മിക്കുന്നത്. അതിനാൽ തന്നെ അതിന്റെ ആഗോള അരങ്ങേറ്റവും ഇവിടെ തന്നെ നടക്കുമെന്നാണ് വിവരം. ഡിസയറിൽ അതിന്റെ പ്രത്യേക രീതിയിലുള്ള ബമ്പറുകൾ, അലോയ് വീലുകൾ, വേറിട്ട ഹെഡ്‌ലാമ്പുകൾ എന്നിവയുമായി വരുമെന്നാണ് കരുതുന്നത്.
പുതിയ സ്വിഫ്റ്റിൽ നിന്ന് ഡാഷ്‌ബോർഡ് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാവട്ടെ ബലെനോയുമായി വളരെയധികം സാമ്യതയുണ്ട്. എഞ്ചിൻ കാര്യത്തിൽ പുതിയ ഡിസയർ സ്വിഫ്റ്റിന് സമാനമായിരിക്കും. കെ സീരീസ് 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിന് പകരം പുതിയ Z സീരീസ് 1.2 ലിറ്റർ ത്രീ സിലിണ്ടർ എഞ്ചിആയിരിക്കും വാഹനത്തിന് കരുത്തേകുക. എന്നാൽ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications