Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റ് കാറുകളെല്ലാം കരുതിയിരുന്നോ; സ്വിഫ്റ്റ് ഡിസയർ കൊടുങ്കാറ്റാവും, അമ്മാതിരി ലുക്കല്ലേ ആശാനെ കാണാൻ

ഇന്ത്യൻ ഓട്ടോമൊബൈൽ മാർക്കറ്റിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന വിഭാഗമാണ് സെഡാൻ കാറുകൾ. അവയുടെ പ്രൗഢിയും സൗകര്യവും ഒന്നും പലപ്പോഴും ഹാച്ച്ബാക്കുകൾക്കും എന്തിന് പറയുന്നു ആധുനിക കാലത്തെ ചില എസ്‌യുവികൾക്ക് പോലും സ്വപ്‌നം കാണാൻ കഴിയില്ല. അങ്ങനെ സെഡാൻ മാർക്കറ്റിൽ ധാരാളം കാറുകൾ വിപണിയിൽ ഇറങ്ങാറുണ്ട്. എന്നാൽ എല്ലാമൊന്നും വിപണി വിജയം കൈവരിക്കാറില്ല.

പക്ഷേ രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാണ കമ്പനികളിൽ ഒന്നായ മാരുതി കൈവച്ചപ്പോൾ ആ സെഗ്‌മെന്റും അവരുടെ കൂടെ വന്നത് തികച്ചും യാദൃശ്ചികമല്ല. അവരുടെ ഒന്നാം നമ്പർ സെഡാൻ ആയ ഡിസയറിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി വിപണിയിൽ മികച്ച പ്രകടനം നടത്തുന്ന ഡിസയറിന്റെ പുതിയ തലമുറ അണിയറയിൽ ഒരുങ്ങുന്ന കാര്യം നിങ്ങളിൽ ചിലർക്കെങ്കിലും അറിയാമായിരിക്കും.

dziremaruti2024

ഇപ്പോഴിതാ ഡിസയറിന്റെ ഏറ്റവും പുതിയ സ്പൈ ഷോട്ടുകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രൗൺ നിറമുള്ള ഡിസയറിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുൻ റിപ്പോർട്ടുകൾ പറയുന്നത് അനുസരിച്ച് അടുത്തിടെ അവതരിപ്പിച്ച സ്വിഫ്റ്റ് മോഡലിൽ നിന്ന് ഏറെ വേറിട്ട് നിൽക്കുന്ന ബാഹ്യ രൂപകൽപനയോട് കൂടിയാണ് ഈ വാഹനം വിപണിയിൽ എത്തുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഡിസൈനിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ഇത് നൽകുന്ന സൂചന.

ഡിസയർ 2024: എന്തൊക്കെ മാറ്റങ്ങൾ

അതിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്‌തമായി ഏറ്റവും പുതിയ ഡിസയർ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോം പങ്കിടുന്ന സ്വിഫ്റ്റിൽ നിന്ന് മികച്ച രീതിയിൽ വേറിട്ടുനിൽക്കും. മാരുതിയുടെ കോംപാക്റ്റ് സെഡാൻ ഒരു ഓഡി-എസ്ക്യൂ നോസ്, ബ്ലാക്ക്-ഔട്ട് തിരശ്ചീനമായി സ്ലാട്ടഡ് ഗ്രിൽ, മെലിഞ്ഞ ഹെഡ്ലൈറ്റുകൾ, അൽപ്പം സ്പോർട്ടിയായി കാണപ്പെടുന്ന ഫ്രണ്ട് ബമ്പർ എന്നിവയുമായി ആരെയും വീഴ്‌ത്തുന്ന മുൻ കാഴ്‌ചകളാൽ സമ്പന്നമാണ്.

സമാന വലിപ്പത്തിലുള്ള അലോയ് വീലുകളുടെ പുതിയ ഡിസൈനുകൾ കോംപാക്റ്റ് സെഡാനിൽ നിന്ന് ഹാച്ച്ബാക്കിനെ കൂടുതൽ വ്യത്യസ്‌തമാക്കും എന്നതാണ് മറ്റൊരു പ്രധാന കാര്യം. അതുപോലെ തന്നെ പുതിയതും താരതമ്യേന വലുപ്പമേറിയതുമായ റാപ്പറൗണ്ട് എൽഇഡി ടെയിൽ-ലൈറ്റുകളും അതിന്റെ മുൻഗാമിയേക്കാൾ വലുതായി തോന്നുന്ന ബൂട്ട് സ്‌പേസും വാഹനത്തെ കൂടുതൽ കാത്തിരിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സൺറൂഫിൻ്റെ സാന്നിധ്യമാണ് മറ്റൊരു പ്രധാന മാറ്റം.

സ്വിഫ്റ്റിനെ പാടെ തള്ളില്ല

ഇത്രയൊക്കെ ആണെങ്കിലും പുതിയ ഡിസയറിന്റെ ഇൻ്റീരിയർ സ്വിഫ്റ്റുമായി സമാനത പുലർത്തുന്ന ചില കാര്യങ്ങളോട് കൂടിയാവും അവതരിപ്പിക്കുക. ഈ വാഹനത്തിന്റെ ക്യാബിൻ കൂടുതൽ ഇളം നിറങ്ങളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഉൾവശം വായുസഞ്ചാരമുള്ളതാക്കും. വാഹനത്തിന്റെ ടോപ്പ്-സ്പെക് വേരിയന്റുകളിലെ ഫീച്ചറുകളുടെ പട്ടികയിൽ 9 ഇഞ്ച് ഫ്രീ-സ്‌റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ, കാലാവസ്ഥാ നിയന്ത്രണ സംവിധാനം, 4.2 ഇഞ്ച് ഡിജിറ്റൽ എംഐഡിയുള്ള അനലോഗ് ഇൻസ്ട്രുമെൻ്റ് ക്ലസ്‌റ്റർ എന്നിവ ഉണ്ടാവുമെന്ന് കരുതുന്നു.

എഞ്ചിൻ വിശദാംശങ്ങൾ ഇങ്ങനെ

സ്വിഫ്റ്റിന്റെ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ഇസെഡ് സീരീസ് പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയർ ഉപയോഗിക്കുക. ഹാച്ച്ബാക്കിൽ, ഇസെഡ്12ഇ യൂണിറ്റ് പെട്രോളിൽ 82 എച്ച്പിയും 112 എൻഎം ടോർക്കും സിഎൻജിയിൽ പ്രവർത്തിക്കുമ്പോൾ 69.75 എച്ച്പി 101.8 എൻഎം ഉത്പാദിപ്പിക്കാൻ ശേഷിയുണ്ടാവും. പെട്രോൾ വേരിയന്റുകളിൽ 5-സ്‌പീഡ്‌ മാനുവൽ, എഎംടി ഓപ്ഷനുകൾ ലഭിക്കുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ സിഎൻജി വേരിയന്റിൽ മാനുവൽ ഓപ്‌ഷൻ മാത്രമേ കിട്ടൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+