സെഡാൻ വിപണി വിറയ്ക്കും; മാരുതിയുടെ മെഗാസ്‌റ്റാർ വരുന്നു, ഡിസയറിന് വേണ്ടി കാത്തിരിക്കാൻ കാരണം?
ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ മറ്റാർക്കും ഇല്ലാത്തൊരു സ്വാധീനമുള്ള ബ്രാൻഡ് ആണ് മാരുതി സുസുക്കി. അവരുടെ ഏത് മോഡൽ എടുത്താലും മിനിമം ഗ്യാരന്റി ഉപഭോക്താക്കൾക്ക് നൽകുന്നതാണ്. മാത്രമല്ല അതേ പരിഗണന തന്നെ ഉപഭോക്താക്കൾ തിരിച്ചും ഈ വാഹനങ്ങളോട് കാണിക്കാറുണ്ട്. അത് തന്നെയാണ് മാരുതി സുസുക്കി വാഹനങ്ങളുടെ വിജയവും.
അടുത്തിടെ മാരുതി തങ്ങളുടെ അടുത്ത തലമുറ സ്വിഫ്റ്റ് വിപണിയിൽ ഇറക്കിയിരുന്നു. അതിന് വലിയ സ്വീകാര്യതയാണ് പല കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. കാലത്തിന് അനുസരിച്ച് മോഡലുകളെ പരിഷ്‌കരിക്കുക എന്ന മാരുതിയുടെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായിരുന്നു ഈ ജനപ്രിയ ഹാച്ച്ബാക്കിന്റെ തിരിച്ചുവരവ്.

അതിന്റെ ചുവട് പിടിച്ച് തന്നെയാണ് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ഹിറ്റായ സെഡാൻ മോഡലുകളിൽ ഒന്നായ മാരുതി സുസുക്കി ഡിസയർ വിപണിയിലേക്ക് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ഏറെനാളായി ഈ വാഹനത്തിന്റെ അപ്‌ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു വാഹന പ്രേമികൾ, പ്രത്യേകിച്ച് മാരുതി വാഹനങ്ങളെ നെഞ്ചിലേറ്റിയ വലിയൊരു വിഭാഗം ഇതിനായി സമയം എണ്ണിയിരിക്കുകയായിരുന്നു.
എന്നാൽ ഇനിയും ആ കാത്തിരിപ്പ് അധികം നീളില്ല എന്നാണ് മാരുതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതെ, അവരുടെ ഐക്കോണിക് സെഡാൻ സൂപ്പർസ്‌റ്റാർ മോഡൽ മാരുതി സുസുക്കി ഡിസയർ ഇതാ നിങ്ങൾക്ക് മുൻപിലേക്ക് വരികയാണ്. വരുന്ന നവംബർ 11ന് വാഹനം അവതരിപ്പിക്കുമെന്നാണ് മാരുതി സുസുക്കിയുടെ അറിയിപ്പ്.
ഇതോടെ ഒരുപാട് നാളത്തെ കാത്തിരിപ്പിനാണ് വിരാമം ആയിരിക്കുന്നത്. ദീപാവലിക്ക് ശേഷം ഈ വാഹനം വിപണിയിൽ എത്തുമെന്ന് നേരത്തെ തന്നെ ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് ശരിവച്ചുകൊണ്ടാണ് ഇപ്പോഴത്തെ പ്രഖ്യാപനം. നവംബർ പതിനൊന്ന് വാഹനത്തിന്റെ വില ഉൾപ്പെടെയുള്ള വിവരങ്ങളും അറിയാൻ കഴിയും.
സ്വിഫ്റ്റ് അല്ല ഇത് ഡിസയർ
നേരത്തെ വന്ന സ്വിഫ്റ്റിൽ നിന്നും ഒട്ടേറെ മാറ്റങ്ങളുമായാണ് പുതിയ തലമുറ ഡിസയർ വരുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. എങ്കിലും ചില സാമ്യതകൾ ഇരു മോഡലുകൾക്ക് ഇടയിലും ഉണ്ടാവും എന്നത് പകൽ പോലെ വ്യക്തമാണ്. ഡയമണ്ട് കട്ട് അലോയ് വീലുകൾ സ്വിഫ്റ്റിൽ നിന്ന് വാഹനത്തെ വേറിട്ട് നിർത്തും. പുതിയ റാപ്പറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾക്ക് കൂടുതൽ മികച്ച എൽഇഡി ഔട്ട്‌ലൈനുകൾ കൂടി നൽകിയിട്ടുണ്ട്.
ഇത്രയൊക്കെ ആണെങ്കിലും സ്വിഫ്റ്റിന്റെ 1.2 ലിറ്റർ, മൂന്ന് സിലിണ്ടർ ഇസെഡ് സീരീസ് പെട്രോൾ എഞ്ചിനാണ് പുതിയ ഡിസയറിൽ മാരുതി നൽകിയിരിക്കുന്നത്. പെട്രോൾ-സിഎൻജി ഓപ്ഷനുകളിൽ നിങ്ങൾക്ക് വാഹനം വാങ്ങാം. പെട്രോൾ വേരിയന്റുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭിച്ചേക്കും. എന്നാൽ സിഎൻജിയിൽ 5-സ്‌പീഡ് മാനുവൽ മാത്രമേ മാരുതി നൽകിയിട്ടുള്ളൂ.












Click it and Unblock the Notifications