ഇവിയില്‍ കസറാന്‍ മാരുതി, ഇ വിറ്റാര 2025ല്‍ നിര്‍മാണം ആരംഭിക്കും; പ്രത്യേകതകള്‍ എന്തെല്ലാം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഒടുവില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിരയിലേക്ക് കടന്നുവന്നിരിക്കുകയാണ്. ഇ വിറ്റാരയാണ് അവര്‍ പുറത്തിറക്കുന്ന ആദ്യ ഇവി. ഇതിന്റെ വിവരങ്ങള്‍ എല്ലാം പുറത്തുവന്നിട്ടുണ്ട്. മിലാനിലെ ഓട്ടോ ലോഞ്ചിലാണ് ഈ കാറിനെ കുറിച്ചുള്ള വിവരങ്ങള്‍ മാരുതി പുറത്തുവിട്ടത്.
2025ല്‍ ഇവ നിര്‍മാണം ആരംിക്കും. ഇ വിറ്റാര ഇവി ഇവിഎക്‌സ് കണ്‍സെപ്റ്റ് കാറിന്റെ പ്രൊഡക്ഷന്‍ വേര്‍ഷനാണ്. ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോ 2023ലാണ് ഇവ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. അതേസമയം ഇവിയില്‍ മറ്റ് കാറുകള്‍ വളരെയധികം മുന്നേറുന്നുണ്ട്. ഇത് മാരുതിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. അതാണ് ആ മേഖലയിലേക്ക് കടന്നുവരാനുള്ള തീരുമാനത്തിന് കാരണം.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായിട്ടും ഇലക്ട്രിക് വാഹന മേഖലയിലേക്ക് മാരുതി അവസാനമാണ് കടന്നുവരുന്നത്. എന്നാല്‍ എസ്‌യുവികളോട് മുട്ടി നില്‍ക്കുന്നത് പോലെ ഇ വിറ്റാരയ്ക്ക് ഇവിടയില്‍ നിലനില്‍ക്കാനാവില്ല. കടുത്ത മത്സരം തന്നെ ഉറപ്പായും നേരിടേണ്ടി വരും. ടാറ്റാ കര്‍വ് ഇവി, എംജി സെഡ്എസ് ഇവി, ബിവൈഡി ആട്ടോ 3 എന്നിവയെല്ലാം മത്സരവുമായി രംഗത്തുണ്ട്.
മാരുതി ഇവിറ്റാര ലോഞ്ച് ചെയ്യുമ്പോഴേക്കും വമ്പന്‍മാര്‍ വേറെയും മത്സരത്തിനുണ്ടാവും. ഹ്യൂണ്ടായ് ക്രെറ്റ ഇവി, മഹീന്ദ്ര ബിഇ 6ഇ എന്നിവയെല്ലാം ഇതോടൊപ്പം ലോഞ്ച് ചെയ്യും. അതോടെ വിപണിയിലെ മത്സരം കടുക്കും. ഏറ്റവും മികച്ച ഇവിയായി ഇ വിറ്റാരയെ മാരുതി സുസുക്കി ഇറക്കിയില്ലെങ്കില്‍ തിരിച്ചടി ഉറപ്പാണ്.
മാരുതി സുസുക്കി ഇ വിറ്റാര നിര്‍മിക്കുന്നത് പുതിയൊരു പ്ലാറ്റ്‌ഫോമിലാണ്. ഹാര്‍ടെക്ട്-ഇ എന്നാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പേര്. ബാറ്ററി ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കുന്നതിനായിട്ടുള്ള പ്രത്യേക പ്ലാറ്റ്‌ഫോമാണിത്. ലൈറ്റ് വെയിറ്റ് സ്ട്രക്ച്ചറാണ് ഇതിനുള്ളത്. കൂടുതല്‍ സ്ഥലമേറിയ ഇന്റിരീയര്‍ ഇതിലൂടെ ലഭിക്കും.
18 മുതല്‍ 19 ഇഞ്ച് വരെയുള്ള അലോയ് വീലുകളും ഇവിയില്‍ മാരുതി ഉള്‍പ്പെടുത്തും. ഇത് വേരിയന്റിന് അനുസരിച്ച് മാറും. വിറ്റാര പക്ഷേ ഇവിയില്‍ ഏറ്റവും ചെറുതായിരിക്കും. ടാറ്റ കര്‍വ് ഇവിക്കാണ് ഏറ്റവും ചെറിയ വീല്‍ബേസ് ഉള്ളത്. 49 കെഡബ്ല്യുഎച്ച്, 61 കെഡബ്ല്യുഎച്ച് എന്നീ ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് ഇ വിറ്റാര ലഭ്യമാവുക. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഈ രണ്ട് ഓപ്ഷനും ലഭ്യമാവുമോ എന്ന് മാരുതി സ്ഥിരീകരിച്ചിട്ടില്ല.












Click it and Unblock the Notifications